ഒരു വാനമ്പാടിയുടെ ജനനം
................................................
േ... േ ....േ
ഉച്ചത്തിൽ പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് അനുപ്രിയ ഞെട്ടിയുണർന്നത്. പുറത്ത് തിളച്ചു പൊങ്ങുന്ന വെയിൽ. വല്ലാത്ത ദാഹം. സീറ്റിൽ അരികെയിരിക്കുന്ന മിനറൽ വാട്ടർ കുപ്പി തുറന്ന് അവൾ വായിലേക്ക് കമിഴ്ത്തി .തണുത്ത വെള്ളം അകത്തേക്ക് അരിച്ചിറങ്ങുമ്പോൾ അവളുടെ ഓർമകളും ഒരു പാട് പിറകോട്ട് പോവുകയായിരുന്നു .
വർഷങ്ങൾക്ക് മുമ്പ് ഒരു നട്ടുച്ച നേരം. ഉച്ചക്കുള്ള ഇടവേള .ഊണ് കഴിഞ്ഞ് കഴുകിയ പാത്രവുമായി ക്ലാസ് മുറിയിലേക്ക് കയറി പോകുമ്പോൾ പിറകിൽ നിന്നാരോ വിളിച്ചു . വിനോദിനി ടീച്ചറാണ് . മോളേ അനൂ , ഓടിച്ചെന്ന് ആന്വൽ ഡേയ്ക്ക് പാടുന്നവരോട് ഇവിടെ വരാൻ പറയൂ . ഓർക്കസ്ട്രക്കാർ എത്തിയിട്ടുണ്ട് . അവൾ സന്തോഷം കൊണ്ട് മതി മറന്നു . പൊതുവെ അന്തർമുഖയായിരുന്ന അവളെ ഒരു പാട് പ്രോത്സാഹനം നൽകി മുന്നിലെത്തിക്കാനുള്ള ആ അധ്യാപികയുടെ ഉദ്യമം എറക്കുറെ വിജയിച്ചിരുന്നു .ഒരു വിധം കുഴപ്പമില്ലാതെ അവൾ പാടുകയും ചെയ്തിരുന്നു.
ക്ലാസിലെത്തി മറ്റ് കുട്ടികളോട് വിവരം പറഞ്ഞ് അവൾ തിരിച്ചോടി . തന്റെവിദ്യാലയത്തിൽ സഹപാഠികൾക്കും അധ്യാപകർക്കും മുന്നിൽ ഒരു ഗാനം അവതരിപ്പിക്കാൻ അവൾ അത്രകണ്ട് ആഗ്രഹിച്ചിരുന്നു. റിഹേഴ്സൽ റൂമിലേക്ക് കയറുമ്പോൾ അവളുടെ മുട്ടുകൾ തമ്മിലിടിക്കു-
ന്നുണ്ടായിരുന്നു. എങ്കിലും ഒരു പാട് പ്രതീക്ഷകളോടെ അവൾ റിഹേഴ്സലിനായി കയറി.
ഓരോരുത്തരായി പാടാൻ തുടങ്ങി . അനുവിന്റെ ഊഴമെത്തി . കൈയിലെ പാട്ടുപുസ്തകം തുറന്ന് അവൾ പതിയെ പാടാൻ തുടങ്ങി
' വരമഞ്ഞളാടിയ രാവിന്റെ മാറിൽ
ഒരു മഞ്ഞു തുള്ളിയുറങ്ങീ '. മുന്നിൽ അവളുടെ പ്രിയ അധ്യാപകരും സുഹൃത്തുക്കളും എല്ലാം ഉണ്ടായിരുന്നു. എന്നാൽ താൻ പാടും മുമ്പ് വേദിയിൽ കയറിയപ്പോൾ തന്നെ പല മുഖങ്ങളിലും നിറഞ്ഞ പുച്ഛം അവൾ തിരിച്ച-
റിഞ്ഞു. അവളുടെ തൊണ്ട ഇടറി .കണ്ണ് നിറഞ്ഞു .
നെഞ്ച് വിങ്ങാൻ തുടങ്ങി .മനസിലെ മുറിവിന്റെ വേദന ശബ്ദത്തിലേക്കും പാട്ടിലേക്കും പടർന്നു .
ഓർക്കസ്ട്രക്കാർ വിധിയെഴുതി . ഈ കുട്ടിയെ സ്റ്റേജിൽ പാടിക്കാൻ കൊള്ളില്ല. പല മുഖങ്ങളിലും പരിഹാസചിരി. അനുപ്രിയയുടെ ശിരസ് പതിയെ താണു. താൻ സ്നേഹിക്കുന്ന ഒരു പാട് പേർക്ക് മുന്നിൽ അവൾ ഏകയായി വേദന അടക്കി നിന്നു . തേങ്ങലിനെ ചങ്കിലൊളിപ്പിച്ച അവളോട് വിനോദിനി ടീച്ചർ വേദനയോടെ ചോദിച്ചു.' എന്തു പറ്റി മോളേ നിനക്ക് ? ' അവൾക്ക് മറുപടി ഉണ്ടായില്ല
ക്ലാസിൽ സംഗീതത്തിനായുള്ള പീരിയഡിൽ ടീച്ചർ എന്നും അവളെ ക്കൊണ്ട് പാടിക്കുമായിരു-
ന്നു . ആ വിദ്യാലയത്തിലെ തന്റെ ബന്ധുവായ ഒരു അധ്യാപികയോട് അവളുടെ പാട്ടിനെക്കുറിച്ച് വർണിക്കുമായിരുന്നു വിനോദിനി ടീച്ചർ .അതറി ഞ്ഞ അവൾക്കും താൻ മോശക്കാരിയല്ലെന്ന് തോന്നുകയും പാട്ടിനോട് കൂടുതൽ ഇഷ്ടം തോന്നുകയും ചെയ്തു . ആ ഇഷ്ടത്തിന്റെ നെഞ്ചിനകത്താണ് ഇന്നാ വാൾമുന തുളച്ചു കയ റിയത് .
അന്ന് മുറിഞ്ഞ് ചോര പൊടിഞ്ഞ ആ മുറിവാറ്റാനുള്ള മരുന്ന് അവൾ തന്റെ ചുറ്റും തേടി.
അങ്ങനെയാണ് മീനാക്ഷി ടീച്ചറിനടുത്ത് പാട്ട് പഠിക്കാനായി എത്തിയതും പതിയെ ഓരോ പടവുകളും കയറി ഇന്ന് ദേശീയ പുരസ്കാരം വരെ എത്തുകയും ചെയ്തത്. ഇന്ന് തന്റെ പഴയ ആ വിദ്യാലയത്തിൽ തന്നെയാണ് തനിക്ക് സ്വീകരണം ഏർപ്പെടുത്തിയിട്ടുള്ളത് .
കാറിന്റെ നീണ്ട ഹോൺ അവളുടെ ചിന്തകളെ മുറിച്ചു കളഞ്ഞു . താൻ ഓടിക്കളിച്ച് നടന്ന തന്റെ വിദ്യാലയ മുറ്റത്ത് വീണ്ടുംഎത്തിയ
പ്പോൾ അവൾക്ക് താൻ പഴയ അനു ആയതായി തോന്നി . അവൾ ഡോർ തുറന്ന് പുറത്തിറങ്ങി . ആരാണാ പൂക്കൾ നിറഞ്ഞ ബൊക്കെയുമായി മുന്നിൽ നിൽക്കുന്നത് ? അന്ന് തന്നെ നൊമ്പരപ്പെ
ടുത്തിയ ചിരി വിരിഞ്ഞ ആ മുഖത്ത് ഇന്ന് തന്നെ നോക്കി ആരാധന നിറഞ്ഞ ചിരിയുമായി തന്റെ അധ്യാപകർ . അന്നത്തെ തന്റെ ചില സഹപാഠികളും അവിടെ തിങ്ങിക്കൂടി നിൽക്കുന്നു
അനുപ്രിയ അങ്ങനെ ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞു . അതെ അന്ന് തന്റെ നെഞ്ച് തുളച്ച ആ മുറിവിന്ന് ഏറ്റവും ഉത്തമമായ ഔഷധം ഈ നിറചിരിയുമായി നിൽക്കുന്ന മുഖങ്ങൾ തന്നെ .
...............ശുഭം .........

.:....ധന്യ ബിപിൻ .......

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക