Slider

ഒരു നുറുങ്ങ്,

0

ഒരു നുറുങ്ങ്, പടുതോള്‍
ഹേ,സനൃാസീ,
കുറെ മോഹങ്ങളും, തത്ഭവങ്ങളായ മോഹഭംഗങ്ങളും
കുറെ ബന്ധങ്ങളും ,തത്ഭവങ്ങളായ പ്രാരാബ്ധങ്ങളും
കാമിനിയോടുള്ള കാമനയും, തത്ഭവങ്ങളായ ക്രോധവും,
സ്മ്രുതിയും സ്മ്രുതിഭ്രമങ്ങളും
ആണ് എന്റെ ജീവിതത്തെ ജീവസ്സുറ്റതാക്കുന്നത്.
അവയെല്ലാം നരക കാരണമാണെന്ന അങ്ങയുടെ വൃാഖൃാനം ,
അതുകൊണ്ട് ,എനിക്ക് സ്വീകാരൃമല്ല.
അവയെല്ലാം തീര്‍ച്ചയായും വേദനയുളവാക്കുന്നുണ്ട്.
മഹാത്മന്‍,
എന്റെ ആ വേദനയാണല്ലോ
ജീവപ്രപഞ്ചത്തെ താരാട്ടുപാടി ഉറക്കുകയും
ഉണര്‍ത്തി താലോലിക്കുകയും ചെയ്യുന്നത്!
അതുമതിയല്ലോ എന്റെ ജീവിതം സ്വര്‍ഗ്ഗതുലൃമാക്കാന്‍!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo