പ്രവാസി ഭാര്യ::-
മാധവികുട്ടിയുടെ "നീർമാതളം പൂത്തകാലം " ഞാൻ ഇതുവരെ വായിക്കാത്തതിനാൽ കുറേ തേടി അലഞ്ഞ് ഓൺലൈൻ വഴി സംഘടിപ്പിച്ചു.. പക്ഷേ വാങ്ങിയിട്ട് ഇപ്പോൾ ഒരു 5 മാസം എങ്കിലും ആയിട്ടുണ്ടാകും ഒരു പേജു പോലും വായിക്കാൻ സാധിച്ചിട്ടില്ല, സമയം കിട്ടിയിട്ടില്ല എന്നുള്ളതാണ് സത്യം ..
ഇത്രയും വായിച്ചപ്പോളേക്കും നിങ്ങൾ വിചാരിച്ചില്ലേ ഇവൾക്കെന്താ പണീന്നു?? ഒരു ദിവസത്തിൽ 24 മണിക്കൂർ പോരാ എന്നുതോന്നുന്ന ഒരു വീട്ടമ്മ ആണു ഞാൻ!!
പ്രവാസി ഭാര്യമാരുടെ അവിഹിത കഥകൾ ആണ് നിങ്ങൾ അധികവും കേട്ടിട്ടുണ്ടാകുക.. അത്തരം കഥകൾക്ക് നിറയെ ആരാധകരും ഉണ്ടാകും..
എന്നാൽ പ്രവാസി ഭാര്യമാർ ഒരേസമയം കുടുംബനാഥന്റെയും ഒരു അമ്മയുടെയും ഭാഗങ്ങൾ ഭംഗിയായി നിർവ്വഹിക്കുന്നു. ഒരു കുടുംബം ഭംഗിയായി മുന്നോട്ട് കൊണ്ടു പോകുന്നതിനു അവൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അധികം ആർക്കും അറിയില്ല, ഭർത്താവിനെ പോലും അത് അവൾ അറിയിക്കാറില്ല....
ഞാനും ഇപ്പോൾ ഒരു പ്രവാസി ഭാര്യ ആണ്..

വീട്ടിലെ പ്ളബർ ജോലി മുതൽ ഇലക്ട്രിക് ജോലി , ആശാരി പണി എല്ലാം നമ്മൾ തന്നെ ചെയ്യും..
കുട്ടികളുടെ പഠിപ്പ് ,അവരുടെ സ്കൂളിൽ മീറ്റിംഗ്.,സ്കൂൾ പ്രോഗ്രാംസ്സ് ഇതെല്ലാം കൈകാര്യം ചെയ്യണം.. ഇതിനിടയിൽ കറന്റ്ബിൽ,ഫോൺ ബിൽ ,നെറ്റ് ബിൽ
പിള്ളേരുടെ ഫീസ് ഇതൊക്കെ ഓർമ്മവച്ച്കൊടുത്തില്ലെന്കിൽ തീർന്നു..
കുട്ടികളുടെ പഠിപ്പ് ,അവരുടെ സ്കൂളിൽ മീറ്റിംഗ്.,സ്കൂൾ പ്രോഗ്രാംസ്സ് ഇതെല്ലാം കൈകാര്യം ചെയ്യണം.. ഇതിനിടയിൽ കറന്റ്ബിൽ,ഫോൺ ബിൽ ,നെറ്റ് ബിൽ
പിള്ളേരുടെ ഫീസ് ഇതൊക്കെ ഓർമ്മവച്ച്കൊടുത്തില്ലെന്കിൽ തീർന്നു..
കുട്ടീകൾക്കു എന്തെന്കിലും അസുഖം വന്നാൽ പിന്നെപറയണ്ട ഉറക്കവൂംപോകും ടെൻഷനും ബാക്കി.. ഇതെല്ലാത്തിനും പുറമേ ബന്ധുക്കളുടെ ,കൂട്ടുകാരുടെ വീടുകളിൽ ഫംങ്ഷൻ വന്നാൽ നമ്മൾ തനിയെ പോയി പങ്കെടുക്കണം, സമ്മാനങ്ങൾ വാങ്ങി കൊടുക്കണം.. മക്കളെ കൂട്ടീട്ടു ഒന്നു പുറത്തു പോയാലും നാട്ടുകാർക്കു പ്രശ്നം ഭർത്താവില്ലാതെ കറങ്ങി നടക്കാണല്ലേ, ഇതാണ് ചോദ്യം. നമ്മുടെ വീട്ടിൽ ആൺവർഗ്ഗത്തിൽപ്പെട്ട ഒരാളുടെ തല കണ്ടാൽ പിന്നെ അയൽ വക്കത്തെ കണ്ണുകൾ എല്ലാം നമ്മളെ ചുറ്റിപറ്റി ആയിരിക്കും..
എല്ലാ ജോലിയും കഴിഞ്ഞ് രാത്രി പിള്ളേർക്കു ഭക്ഷണം കൊടുത്ത് അവരെ കിടത്തിയതിനു ശേഷം എന്തെങ്കിലും എഴുതുകയോ വായിക്കുകയോ ചെയ്യാം എന്നു വിചാരിച്ചു ഫൈസ്ബുക്ക് ഒന്നു തുറന്നാൽ അപ്പോൾ തുടങ്ങായി ഇൻബോക്സിൽ ചിലർ 'ഹായ് ഉറങ്ങീല്ലേ , ഈ രാത്രിയിൽ എന്താ ഓൺലൈൻ , ഫുഡ് കഴിച്ചോ? ' എന്നിങ്ങനെ തുടങ്ങായി ..
എന്റെ ഭർത്താവ് പോലും നോക്കുന്നില്ല ഞാൻ എപ്പോൾ ഓൺലൈൻ വരുന്നത് പോകുന്നത് എന്നു .പക്ഷേ നമ്മുടെ നല്ലവരായ നാട്ടുകാർ ആ കടമ സസന്തോഷം ഏറ്റെടുത്തിട്ടുണ്ട്..
എന്റെ ഭർത്താവ് പോലും നോക്കുന്നില്ല ഞാൻ എപ്പോൾ ഓൺലൈൻ വരുന്നത് പോകുന്നത് എന്നു .പക്ഷേ നമ്മുടെ നല്ലവരായ നാട്ടുകാർ ആ കടമ സസന്തോഷം ഏറ്റെടുത്തിട്ടുണ്ട്..
ഇതിനിടയിൽ വേണ്ടാന്നുവെക്കുന്നതോ മറക്കുന്നതോ ആയ ചില കാര്യങ്ങൾ ഉണ്ട് സ്വന്തം ആരോഗ്യം, ഇഷ്ടപ്പെട്ട ഭക്ഷണം, സൌന്ദര്യ സംരക്ഷണം,ചില ഇഷ്ടങ്ങൾ ( ഇനി ആദ്യ രണ്ട് സെന്റൻസ് വായിച്ചു നോക്കൂ ,)
എന്റെ ഭർത്താവ് ഒരു വർഷത്തേക്ക് മാത്രം ആണ് ഒരു പ്രൊജക്ട് സംബന്ധമായി പ്രവാസി ആയിരിക്കുന്നത്...
അപ്പോൾ ജീവിതത്തിലെ നല്ലപങ്കും പ്രവാസ ജീവിതം നയിക്കുകയുംഇവിടെ തനിയെ കുടുംബം നടത്തികൊണ്ടു പോകുകയും ചെയ്ത \ചെയുന്ന എല്ലാവരേയും ഞാൻ മനസ്സാൽ ഒരു നിമിഷത്തേക്കെങ്കിലും ഒന്നു തൊഴുതോട്ടെ...
അപ്പോൾ ജീവിതത്തിലെ നല്ലപങ്കും പ്രവാസ ജീവിതം നയിക്കുകയുംഇവിടെ തനിയെ കുടുംബം നടത്തികൊണ്ടു പോകുകയും ചെയ്ത \ചെയുന്ന എല്ലാവരേയും ഞാൻ മനസ്സാൽ ഒരു നിമിഷത്തേക്കെങ്കിലും ഒന്നു തൊഴുതോട്ടെ...
എല്ലാ പ്രവാസി ഭാര്യമാരേയും ഒരേ കണ്ണോടെ മാത്രം കാണുന്ന സമൂഹമനസ്ഥിതി അടുത്ത നൂറ്റാണ്ടിലെന്കിലും മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം....
By
Remya Manoj

ഇതിനു അപവാദം ആയ സ്ത്രികളും ഉണ്ട് എല്ലാവരെയും കുറ്റപെടുത്തുനില്ല,നമ്മല് പത്രത്തിലും മാധ്യമങ്ങളിലും കാണാറുള്ള പോലെ രണ്ടു കുട്ടികളുടെ അമ്മ ഗള്‍ഫ് കാരന്റെ ഭാര്യ ഒളിച്ചു ഓടി കാമുകന്റെ കൂടെ പോയി എന്നും മറ്റും വായിക്കുമ്പോള്‍ മലയാളികള്‍ എല്ലാവരെയും അതെ കണ്ണുകൊണ്ട് ആണ് കണുനത് അത് മലയാളികളുടെ മാത്രം പ്രത്യകത ആണ് ,
ReplyDeleteഒറ്റയ്ക്ക് ഒരു വീട്ടില്‍ കഴിയുമ്പോള്‍ കുട്ടികള്‍ സ്കൂളില്‍ പോയി കഴിയുമ്പോള്‍ കഴുക കണ്ണോടെ ഫേസ്ന ബൂകിലും വാട്ട്സ് അപ്പ് ലി൦ നോക്കിയിരിക്കുന്ന ആരെക്കിലും സംസാരിക്കാന്‍ കിട്ടുമ്പോള്‍ ഇത് ഒകെ സംഭവിക്കും ,വീട്ടില്‍ അച്ഛനും അമ്മയും ഒന്നും ഇല്ലാതെ ഏകതത യാണ് ഇതിനു കാരണം