ഇന്നലെ...ഇന്ന്. .(.മെസ്സഞ്ചറിന് മുൻപും. .പിമ്പും ഒരു പ്രണയകാലം ..)
________________
________________
അന്ന് മഴമേഘങ്ങൾ വെയിൽകായും ചില്ലമേൽ കൊക്കുരുമ്മിയെത്രയോ മോഹങ്ങൾ നെയ്തു നാം
നീയെല്ലാം മറന്നൊരീവേള നിന്നെ പിരിയണമെന്നോ
അതിലും നല്ലതല്ലേ എന്റെ എന്നെന്നേയ്ക്കുമായുള്ള യാത്ര
നീ ചുണ്ടിക്കാട്ടിയ കാഴ്ചകളിൽ ഏറ്റവും മനോഹരമായത്, ഇന്നും ഞാനേറെ ഇഷ്ടപ്പെടുന്നത് ...ഒരിക്കലും മറക്കാൻ കഴിയാത്തത്...
നീയോർമ്മിക്കുന്നുവോ
നീയോർമ്മിക്കുന്നുവോ
നെല്ലിമരക്കാടുകളിൽ പുഴുക്കൾ ശലഭങ്ങളാവുന്നത്..
പവിഴവർണ്ണക്കൂടുകൾ തുറന്നു അവ ചെറുതരിയിലകളിൽ പാറിപ്പറന്നത്...
ഒന്നല്ലല്ലോ ഒരായിരം ശലഭക്കൂട്ടങ്ങൾ..
കവിളിൽ ഇരുകൈകളും ചേർത്ത് വിടർന്ന മിഴികളുമായി ഞാൻ നോക്കി നിന്നത്...
എന്തു രസമായിരുന്നൂ ആ കാഴ്ച. ...
എന്തു രസമായിരുന്നൂ ആ കാഴ്ച. ...
ഓർമ്മയുണ്ടോ എന്റെ തുറന്നിരുന്ന കണ്ണുകളിൽ നീയന്ന് പ്രണയാർദ്രമായി ഉമ്മ വെച്ചത്...
കണ്ണിമകളനങ്ങാതെ നിന്റെ ചുണ്ടിണകൾ വേർപെടുംവരെ ഞാനത് കൊണ്ടത്...
ആരാണ് നിന്നെ തുറന്നിരിക്കുന്ന കൺപീലികളിൽ ഉമ്മ വെയ്ക്കാൻ പഠിപ്പിച്ചത് ..
രാസ്വപ്നങ്ങളിൽ വന്ന ദേവകിന്നരൻമാരോ?
നിന്നെ പിരിയാൻ എനിക്ക് വയ്യ എന്ന സത്യം എന്നെ നിന്റെ ഓർമ്മകളിലേയ്ക്ക് വലിച്ചടുപ്പിക്കുന്നു...
അന്ന് നമ്മൾ കടിച്ച പിഞ്ചുനെല്ലിക്കയുടെ
പിന്നീടുള്ള മധുരമാണ് പൊന്നേ ഇന്നെന്റെ നിന്നെക്കുറിച്ചുള്ള ഓർമ്മകൾ.
പിന്നീടുള്ള മധുരമാണ് പൊന്നേ ഇന്നെന്റെ നിന്നെക്കുറിച്ചുള്ള ഓർമ്മകൾ.
♡♡♡♡♡♡
ഇന്ന് ::::
മനോഹരമായ പ്രേമമെന്ന എന്റെ വികാരത്തെ നീ നിന്റെ കാമമെന്ന താഴിട്ടു പൂട്ടുമ്പോൾ ഒന്നോർക്കുക
നീ യും ഞാനും എന്നിൽ മരണശ്വാസം വലിക്കുന്ന അതിധാരുണമായയൊരു പ്രണയത്തിന്റെ അന്ത്യകാലത്തിലാണുള്ളതെന്ന്.
നീ മരിക്കുകയെന്നിൽ , കൊഴിഞ്ഞു പോയ സൗഹൃദത്തിന്റെ കടലാസുപൂക്കളിറുത്ത്
നിന്റെ നെഞ്ചിൽവെച്ച് ഞാൻ വിടപറയുമ്പോൾ
നിന്റെ നെഞ്ചിൽവെച്ച് ഞാൻ വിടപറയുമ്പോൾ
ഞാൻ വിതുമ്പില്ല...കാരണം നിനക്ക് ഞാൻ തന്നവാക്ക് പ്രണയത്തിൽ ഞാൻ വിശ്വസ്തയായിരിക്കും എന്നാണ്.
അതിന്റെ അതിർത്തികൾ ഭേദിച്ച നിന്റെ അഭാവത്തിൽ ഞാൻ ദുഖിക്കുവാൻ കാരണമേത്???
ഞാനിനിയും വിശ്വസ്തയാണ്.എന്റെ പ്രണയം
മരിക്കുന്നില്ല.
മരിക്കുന്നില്ല.
നീ കരിഞ്ഞ ചില്ലയിൽ
ഞാനെന്ന സ്മേരത്തിൻ , മന്ദഹാസത്തിൽ
ഇനിയും പൂക്കും വസന്തങ്ങൾ.
ഞാനെന്ന സ്മേരത്തിൻ , മന്ദഹാസത്തിൽ
ഇനിയും പൂക്കും വസന്തങ്ങൾ.
തേടലിൽ മരണംവരെയെന്റെ ഹൃദയം ഞാനലയാൻ വിടും.
ഇനി നിനക്ക് എന്നിൽനിന്നും യാത്രയാവാം.
ഒരുനിമിഷം
ഞാനീ പൂക്കൾ ഒന്ന് വെയ്ക്കട്ടെ.
നിന്റെ നെഞ്ചിൽ
""ഞാനിരുന്നു"" എന്ന് നീ പറഞ്ഞ നിന്റെയാ ഹൃദയഭാഗത്ത്. ..●●●●
""ഞാനിരുന്നു"" എന്ന് നീ പറഞ്ഞ നിന്റെയാ ഹൃദയഭാഗത്ത്. ..●●●●
☆☆☆
ലിൻസിഅരുൺ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക