ചോദ്യം....ഉത്തരം...
----------------------------------------------------
ചോദ്യങ്ങളാണ് ചുറ്റിലും
ഉത്തരം തേടിയുള്ള ചോദ്യങ്ങള്‍
ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
ഉത്തരം പറയാത്ത ചോദ്യങ്ങള്‍
ഉറക്കം കളഞ്ഞ് പുലരാന്‍ കാത്തിരുന്ന
രാവിനുശേഷം പിന്നെയും
സായന്തനത്തില്‍ ബാക്കിയായ
മരിച്ചപകലിന്റെ ചോദ്യം
ഒന്‍പതു മാസത്തെ
അജ്ഞാതവാസത്തിനു ശേഷം
തലകൊണ്ട് കുത്തി
തോളെല്ല് ഞെരുക്കി
പുറത്ത്ചാടി ചോദിക്കുന്ന ചോദ്യം
ഞാന്‍ ഇന്നലെ എവിടെയായിരുന്നു
ജരാനരകളുടെ ഭാരവും പേറി
ഇന്നലെകളുടെ സുഖ ദുഃഖമിശ്രണം
കയ്പ്പായും മധുരമായും
പഴകിയ പുളിപ്പായത്തിനും ശേഷം
ഊര്‍ധം വലിച്ചു കണ്ണു മയങ്ങി
ചാവടുക്കുമ്പോഴും ബാക്കിനില്‍ക്കും
നാളെ ഞാന്‍ എവിടെ എന്ന ചോദ്യം
ഉത്തരങ്ങളിലാത്ത ചോദ്യം
തീരാത്ത ചോദ്യം
------------------------------പ്രവീണ്‍
----------------------------------------------------
ചോദ്യങ്ങളാണ് ചുറ്റിലും
ഉത്തരം തേടിയുള്ള ചോദ്യങ്ങള്‍
ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
ഉത്തരം പറയാത്ത ചോദ്യങ്ങള്‍
ഉറക്കം കളഞ്ഞ് പുലരാന്‍ കാത്തിരുന്ന
രാവിനുശേഷം പിന്നെയും
സായന്തനത്തില്‍ ബാക്കിയായ
മരിച്ചപകലിന്റെ ചോദ്യം
ഒന്‍പതു മാസത്തെ
അജ്ഞാതവാസത്തിനു ശേഷം
തലകൊണ്ട് കുത്തി
തോളെല്ല് ഞെരുക്കി
പുറത്ത്ചാടി ചോദിക്കുന്ന ചോദ്യം
ഞാന്‍ ഇന്നലെ എവിടെയായിരുന്നു
ജരാനരകളുടെ ഭാരവും പേറി
ഇന്നലെകളുടെ സുഖ ദുഃഖമിശ്രണം
കയ്പ്പായും മധുരമായും
പഴകിയ പുളിപ്പായത്തിനും ശേഷം
ഊര്‍ധം വലിച്ചു കണ്ണു മയങ്ങി
ചാവടുക്കുമ്പോഴും ബാക്കിനില്‍ക്കും
നാളെ ഞാന്‍ എവിടെ എന്ന ചോദ്യം
ഉത്തരങ്ങളിലാത്ത ചോദ്യം
തീരാത്ത ചോദ്യം
------------------------------പ്രവീണ്‍
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക