പ്രാർത്ഥന
""""""""""""""""
ഞങ്ങളുടെ കണ്ണിൽ
ഒരു സങ്കടപ്പുഴ
ഒഴുക്കിവിട്ട്
ഇന്നലെ നീ,
ഒരു മുന്നറിയിപ്പുമില്ലാതെ
ഓർമ്മകളുടെ ആഴങ്ങളിലേക്ക്
മുങ്ങിക്കളഞ്ഞു.
""""""""""""""""
ഞങ്ങളുടെ കണ്ണിൽ
ഒരു സങ്കടപ്പുഴ
ഒഴുക്കിവിട്ട്
ഇന്നലെ നീ,
ഒരു മുന്നറിയിപ്പുമില്ലാതെ
ഓർമ്മകളുടെ ആഴങ്ങളിലേക്ക്
മുങ്ങിക്കളഞ്ഞു.
ഉമ്മയുടെ തളർന്ന കിടപ്പും
തേങ്ങലും
ഞങ്ങളുടെ കണ്ണിലെ പുഴയിൽ
വീണ്ടും വീണ്ടും
വേലിയേറ്റുന്നു.
തേങ്ങലും
ഞങ്ങളുടെ കണ്ണിലെ പുഴയിൽ
വീണ്ടും വീണ്ടും
വേലിയേറ്റുന്നു.
കൈവിരലിൽ തൂങ്ങി
മിഠായി വാങ്ങാനും
കളിക്കോപ്പുവാങ്ങാനും
ഏതെങ്കിലും കടയിലേക്കോ
നേർച്ച സ്ഥലത്തേക്കോ
ഉൽസവപ്പറമ്പിലേക്കോ
ഇനി നീയില്ല.
മിഠായി വാങ്ങാനും
കളിക്കോപ്പുവാങ്ങാനും
ഏതെങ്കിലും കടയിലേക്കോ
നേർച്ച സ്ഥലത്തേക്കോ
ഉൽസവപ്പറമ്പിലേക്കോ
ഇനി നീയില്ല.
ഇവിടെ, ഒറ്റപ്പെട്ടെങ്കിലും
ഞങ്ങൾക്ക് തുണ ഉമ്മയും
ഉമ്മാക്ക് തുണ ഞങ്ങളും.
പള്ളിക്കാട്ടിലെ കബറിൽ
നീ, നീ തനിച്ച്.
ഞങ്ങൾക്ക് തുണ ഉമ്മയും
ഉമ്മാക്ക് തുണ ഞങ്ങളും.
പള്ളിക്കാട്ടിലെ കബറിൽ
നീ, നീ തനിച്ച്.
എല്ലാവരുമൊരിക്കൽ
തനിച്ച് കിടക്കേണ്ടി വരും
എന്നറിഞ്ഞ്
നിറഞ്ഞ കണ്ണുകളോടെ
ഞങ്ങൾ പ്രാർത്ഥിക്കുന്നു,
നിനക്കു വേണ്ടി.
""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.
തനിച്ച് കിടക്കേണ്ടി വരും
എന്നറിഞ്ഞ്
നിറഞ്ഞ കണ്ണുകളോടെ
ഞങ്ങൾ പ്രാർത്ഥിക്കുന്നു,
നിനക്കു വേണ്ടി.
""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക