കവിത
ബാല്യകാലസ്മരണകൾ
***********************************
പൂവാംങ്കുരുന്നോരം കുന്നിൽ ......
പുല്ലാഞ്ഞി ചെറു കൊമ്പിൽ ..
കരിയിലകിളികൾ പാടി .......
കൈവള കിലുങ്ങിയ നേരം ..
പൊന്നോല പമ്പരമോടെ ...
ഓടിവരുന്നൊരു കാറ്റിൽ ..
മന്ദാരപ്പൂമണമായവൾ .
കിങ്ങിണി മലയുടെ മേലെ ....
അന്നൊരുനാളിൽ ...
അമ്പിളിമാമനെ തേടി പോയതു മറന്നോ ..
അപ്പൂപ്പൻതാടികൾ പാറുന്ന കാവിൽ ...
കാരപ്പഴം പെറുക്കിയ കാലം നീ മറന്നോ ...
പൂവാലി മേയുന്ന പാടത്തു പൈങ്കിളി
പാടുന്ന പാട്ടിലെ മധുരം ....
ഇന്നുമോർമ്മയിൽ .
ആമ്പൽപ്പു വിരിയുന്ന കുളക്കടവിൽ ...
മാനത്തെകണ്ണികൾ തുള്ളും ..
അന്ന് കോരിയെടുത്തു അമ്മു .
നാലാം.. പാഠത്തിൽ
മയിൽപ്പിലികുഞ്ഞുങ്ങൾ മാനം കാണാതിരുന്നു ..
മഷിതണ്ടുകൊണ്ടിന്നു മായ്ച്ചാലും മായാത്ത
ഓർമകളിൽ.. ചിരത്കാല പൗർണമി നീ .
Rajeev

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക