വാലന്റെൻസ് ഡേ ആഘോഷിക്കാത്തവർ
വാലന് റൻസ് ഡേ ആഘോഷിക്കാത്തവർ അവരെ കുറിച്ച് അറിയുമോ ഒരുപാട് പേരുണ്ട് ഞാൻ അടങ്ങുന്ന വലിയ ഒരുപറ്റം യുവാക്കൾ .,,,,
വീട്ടിൽ വലിയ സാമ്പത്തിക ശേഷി ഒന്നും ഉണ്ടാവില്ല വീട്ടുകാരുടെ തണലിൽ പത്താം ക്ലാസുവരെ സ്കൂളിൽ പോവും അത് കഴിഞ്ഞാൽ പിന്നെ നാട്ടിലുള്ള കൂലിപണിയിലേക്ക് തിരിയും .,,,,,,
വീട്ടിൽ പെങ്ങൻമാർ ഉണ്ടെങ്കിൽ അച്ഛനെ സഹായിക്കാനും പെങ്ങൻമാരെ നോക്കാനും ഇനി നീയാണ് എന്ന സ്ഥാനവും കൊടുക്കും.,,,,,
പിനീട് കിട്ടുന്ന പണിക്കെല്ലാം പോവും പെയിന്റിങ് വയറിങ് കൽപണി കെട്ടിട നിർമാണം എന്ന് വേണ്ട എല്ലാ പണിയും ചെയ്യും ആഴ്ചയിൽ ഒരു ദിവസം ലീവ് എടുക്കും അന്ന് ഒരു സിനിമ കാണും അതിനപ്പുറത്ത് അവർക്ക് വലിയ ആഘോഷങ്ങൾ ഒന്നും ഇല്ല,,,,,,
അതിനിടയിൽ പെങ്ങൾക്ക് കല്യാണം ശരിയാവും വീടിന്റെ ആധാരം പണയ പെടുത്തി ലോൺ എടുത്ത് പെങ്ങളെ കല്യാണം നടത്തും പിന്നെ വിരുന്ന് അവളുടെ പ്രസവം അതിനിടയിൽ ലോൺ അടകാതെ ബാങ്കിൽ നിന്ന് വിളി വരും,,,,,,
ഒരു പ്രസവം കഴിഞ്ഞ പിന്നെ കുറച്ചു ചടങ്ങുകൾ എല്ലാത്തിനും പണം ഉണ്ടാകണം ഒരു ദിവസം ലീവ് ഇല്ലാതെ പണിയെടുത്ത് കടത്തിൽ നിന്ന് രക്ഷപെടാനുള്ള ഓട്ടത്തിനിടയിൽ അവർക്ക് പ്രണയിക്കാനും വാലന്റെൻസ് കാർഡ് കൊടുക്കാനൊന്നും നേരം കാണില്ല എന്നാലും അവരും ഫേസ്‌ബുക്കിൽ പോസ്റ്റിടും ഹാപ്പി വാലന്റെൻസ് ഡേ,,,,,,
ലോൺ തീർക്കാൻ നാട്ടിൽ നിന്ന് നടക്കില്ല എന്ന് മനസിലാക്കി ഗൾഫ് സ്വപ്നം കണ്ടു തുടങ്ങും പിന്നെ അതിനുള്ള പരിശ്രമങ്ങൾ ,,,,,
അപ്പോഴേക്കും വയസൊരു ഇരുപത്തി മൂന്ന് ആയിട്ടുണ്ടാവും ഗൾഫിൽ വന്ന വലിയ പഠിപ്പ് ഇല്ലാത്ത കാരണം ഹൗസ് ഡ്രൈവർ അല്ലങ്കിൽ വല്ല കടയിലും ജോലി ചെയ്ത് രണ്ടുകൊല്ലം കൊണ്ട് ലോൺ തീർക്കും,,,,,,
അപ്പോഴേക്കും വീട് പഴയ വീടാണ് പൊളിച്ചു പണിയണം എന്ന് അച്ഛനും അമ്മയും പറയും വീണ്ടും കടം വാങ്ങി വീട് ശരിയാക്കി ആ കടം തീർക്കാൻ വീണ്ടും കടൽ കടക്കും രണ്ടു വര്ഷം വീണ്ടും,,,,,,,
അതുകഴിഞ്ഞു നാട്ടിൽ എത്തിയാൽ വീട്ടുകാർ ഒരു പാവപെട്ട വീട്ടിലെ പെണ്ണിനെ കാണിച്ചു കൊടുക്കും അങ്ങനെ അതികം ആർപാടം ഇല്ലാതെ ഒരു കല്ല്യണം ,,,,
.ഇതിനിടയിൽ യവ്വനം എന്ന അതി മനോഹരമായ കാലം അറിയാതെ പോയവർ ഒരുപാട് അവർക്ക് പ്രണയിക്കാൻ കറങ്ങി നടക്കാനും സമയം കിട്ടി കാണില്ല വാലന്റെൻസ് ഡേ എന്ന് കേൾക്കുമ്പോൾ ഒരു മങ്ങിയ പുഞ്ചിരി ചുണ്ടിൽ വിടരുന്നവർ ,,,,,,
By
Najeeb K

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക