Slider

വെങ്കലം :

0

വെങ്കലം :
•••••••••••••
തീക്ഷ്ണമാം ജീവിതത്തിന്നുലയിൽ
ഉരുകിയുരുകിയൊലിച്ചൊരു വെങ്കലപാത്രം ഞാനി,ന്നുമുരുകിയൊലിക്കുന്നു
അഗ്നി വമിക്കും ലാവപോലെ
ഇനിയും ശുദ്ധമാകാത്ത ക്ലാവുപിടിച്ചൊരു
ഓട്ടുപാത്രം ഞാൻ,മൂശയിലെ ചൂടേറ്റുന്നുവാ തല നരച്ചൊരു വൃദ്ധനാം തട്ടാൻ, പറയുന്നു ശോഭ കുറഞ്ഞൊരീ വെങ്കലപ്പാത്രമിനിയുമുരുകേണം..
ഉലയിൻദൂരെയായൊരു പാത്രത്തിൽ ജല-
മുണ്ടെ,ന്നാലവിടേക്കുപോകുവാനെനി
ക്കനുവാദമില്ലയെനിക്കൊന്നു തണുക്കുവാൻ, സ്വയം തണുപ്പിക്കുവാനൊന്ന് കുളിരുവാൻ
സ്വർണ്ണനിറമുണ്ടെങ്കിലും ഞാൻ സ്വർണ്ണമല്ല
വിലകുറഞ്ഞ, യുടയുന്നൊരു ലോഹമത്രേ
ഉടയും പിന്നെയുരുകും, പിന്നെയുമുടഞ്ഞു -
മുരുകിയുമെൻ കൊടും താപമേന്തും പ്രയാണം
ഉരുകട്ടെ, ഇനിയുമുരുകുവാനൊരുക്കമാണ് ഞാനെന്നിലെ കീടവുമഴുക്കും മാറുമെങ്കിൽ,
എൻ ശോഭയേറി,ത്തണുക്കുവാനായ് കൊടും താപവുമേന്തി കാത്തിരിക്കുന്നു ഞാൻ..
~~~~~~~~~~~~~~~~~~~~~~~~~~~~~
ബിനു കല്ലറക്കൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo