Slider

ആത്മരതി :

0

ആത്മരതി :
ബീരാനെ അറിയുമോ? എങ്ങനെ അറിയാനാ... അയാൾ എന്റെ നാട്ടുകാരനാ...
എന്താ സംഭവം എന്ന് ഞാൻ പറഞ്ഞു തരാം. ബീരാൻ സാമ്പത്തികമായി വളരെ പിന്നിലായിരുന്ന ആളായതിനാൽ പോഷകാഹാരക്കുറവ് മൂലം കുട്ടികൾക്കൊക്കെ എപ്പോഴും അസുഖമായിരുന്നു.എന്നാൽ ആത്മാഭിമാനിയായിരുന്നു ബീരാൻ. പരാധീനത മറ്റുള്ളവരെ അറിയിക്കാൻ ഒട്ടും താൽപര്യമില്ലാത്ത ബീരാൻ, ആരെ മുമ്പിലും കൈ നീട്ടാൻ പോയിരുന്നില്ല.
എന്നാൽ ബീരാൻ പരമദരിദ്രനും നിൽക്കക്കള്ളിക്ക് വക ഇല്ലാത്തവനും ഒക്കെ ആണെന്ന് നാട്ടിൽ പാട്ടായിരുന്നു. ഇത് നാട്ടുകാർ അറിയുന്നതിൽ ബീരാന് ഭയങ്കര വിഷമവുമുണ്ടായിരുന്നു. ഇതൊക്കെ എങ്ങനെ നാട്ടിൽ ചർച്ചയാവുന്നു എന്നത് അന്വോഷിച്ച ബീരാന് തന്റെ തൊട്ടടുത്ത അയൽവാസി തന്നെയാണ് അതിന്റെ പിന്നിലെന്നുള്ളത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
കുട്ടികൾക്ക് ഒരു ജലദോഷം വരുമ്പോഴേക്കും കുട്ടിക്ക് മാരകമായ എന്തോ അസുഖമാണെന്ന് പറഞ്ഞു പരത്തുക. അതുപോലെ ഭക്ഷണ രീതികളിലടക്കം കുറ്റം കണ്ടെത്തി ആത്മരതി അനുഭവിക്കുന്ന ഒരയൽവാസി.
കാലങ്ങൾ കുറെ കഴിഞ്ഞു പോയി. കാലത്തിന്റെ ഗതിവികതികൾക്കൊപ്പം ബീരാനും സഞ്ചരിച്ചിരുന്നു.എന്നാൽ ബീരാന്റെ അയൽവാസിക്ക് ആ ഗതിക്കൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞില്ല. കുടുംബം ച്ഛിന്നഭിന്നമാവുകയും മാരക രോഗങ്ങൾക്കടിപെട്ട് കുട്ടികൾ വരെ മരണപ്പെടുകയും സാമ്പത്തികമായ വൻ തകർച്ച അയൽവാസിയെ ബാധിക്കുകയും ഉണ്ടായി. ഈ സമയം ബീരാൻ പഴയ വീടിന്റെ സ്ഥാനത്ത് ഇരുനില മാളിക നിർമ്മിച്ചു കൊണ്ടിരിക്കുകയായിരുന്നു.
'' ബീരാന്റെ വളർച്ചയിൽ ആശ്ചര്യം പ്രകടിപ്പിച്ച ആളുകളോട് അയൽവാസി പറഞ്ഞത് കഷ്ടപ്പെട്ടു ഉണ്ടാക്കുകയാണ്.പലരും സഹായിച്ചിട്ടാണ്.വീടുണ്ടാക്കുന്നത് എന്നൊക്കെ.പുതിയ മോഡൽ വീട് നിർമ്മാണം ചെലവു കുറവായതിനാൽ ആ മാർഗമായിരുന്നു ബീരാൻ സ്വീകരിച്ചിരുന്നത്. ചെലവും കുറയും ഭംഗിയും കുടും.സൺ സൈഡ് പ്ളയിനായതും ജനലഴികൾ എണ്ണം കുറച്ചതും ഒക്കെ ഉദാഹരണമായി പറഞ്ഞു. എന്നാൽ ആളുകൾ ബീരാന്റെ വളർച്ചയെ കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്നു.അങ്ങനെ ബീരാൻ നാട്ടിൽ അറിയപ്പെടുന്ന ഒരാളാവുകയും പല കമ്മറ്റികളിലും പ്രഥമസ്ഥാനം നേടിയെടുക്കുകയും ചെയ്തു. എന്നാലും ബീരാന്റെ അയൽവാസി ബീരാന്റെ കുറവുകൾ പറഞ്ഞു കൊണ്ടിരുന്നു.
ചില എഴുത്തുകാർ എന്ന് പറയുന്നവർ ഓൺ ലൈൻ എഴുത്തുകാരെപ്പറ്റി പറയുന്നത് കേട്ടപ്പോൾ ഓർമ്മ വന്നതാണ് ഇത്. ലോകം ആകെ മാറുകയും എല്ലാ വിവരങ്ങളും എല്ലാവരും നേടുകയും ചെയ്തു കൊണ്ടിരിക്കക്കയും മനുഷ്യൻ തിരക്കുകളുടെ ലോകത്ത് ബന്ധനസ്ഥനാക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് പ്രിന്റ് മീഡിയകളിൽ നിന്ന് വായിക്കുകയും അതിനു വേണ്ടി എഴുതുകയും ചെയ്യൽ വളരെയധികം പ്രയാസകരവും സമയനഷ്ടവും അദ്ധ്വാനനഷ്ടവും ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ...
മുമ്പ് ജനങ്ങളെ വളരെയധികം സ്വാധീനിച്ചിരുന്ന സിനിമ ലോകം ഇന്ന് പഴയ പോലെ സ്വീകരിക്കപ്പെടുന്നില്ല എന്നത് വാസ്തവമാണല്ലൊ.സിനിമകളുടെ നിലവാരമില്ലായ്മയും ജരാനര ബാധിച്ച ആവിഷ്കാരങ്ങളുടെ അതിപ്രസരവും എല്ലാം സിനിമയുടെ തകർച്ചക്ക് കാരണമായിട്ടുണ്ട്.ഒരു നല്ല ഗാനം പോലും പിറവിയെടുക്കുന്നില്ലാ എന്നത് മലയാള സിനിമയെ ബാധിച്ച വലിയ ഒരു ദുരന്തമാണ്.
അതുപോലെത്തന്നെയാണ് പ്രിന്റ് മേഘലയുടെ അവസ്ഥയും. ഒരു ദിവസം നാലും അഞ്ചും പത്രങ്ങൾ അരിച്ചുപെറുക്കിയിരുന്ന നമ്മളിന്ന് ഒരു പത്രം പോലും ശരിക്ക് നോക്കാറില്ല.ജിജ്ഞാസയുള്ള വാർത്തയാണെങ്കിൽ പോലും കാര്യം അറിയുക എന്നതിനപ്പുറത്തേക്ക് വായന നടക്കുന്നില്ല. എഴുത്തുകാരന്റെ ചിന്തകളിലേക്ക് വായനക്കാരനെ കൊണ്ട് പോകാൻ എളുപ്പമായിരുന്നു എന്നാൽ ഇന്ന് മ്പത്യം എഴുതിയാൽ പോലും അത് സ്വീകാര്യമാകണമെങ്കിൽ മറ്റു പലരും പറയണം എന്ന അവസ്ഥ സംജാതമായിക്കഴിഞ്ഞു.
ഇതിൽ വായനക്കാരനെ പറഞ്ഞിട്ട് കാര്യമില്ല. നാടോടുമ്പോൾ നടുവെ ഓടാൻ പ്രിന്റിങ്ങ് മീഡിയക്ക് കഴിഞ്ഞില്ല. ഇന്നത്തെ തിരക്കുപിടിച്ച കാലഘട്ടത്തിൽ ഒരു പുസ്തകക്കെട്ട് വാങ്ങി ഇരുന്ന് വായിക്കാനുള്ള ക്ഷമയൊന്നും ആളുകൾക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല. പുസ്തകക്കെട്ടുകൾ പോകുന്നേടത്തൊക്കെ കൊണ്ടുപോകാനും കഴിഞ്ഞ് കൊള്ളണമെന്നില്ല. അപ്പോൾ വായിക്കാനും എഴുതാനും സുഗമമായ മാർഗങ്ങൾ സ്വീകരിക്കുന്നു. അതിന് എന്താണ് തെറ്റ്?.
മുമ്പ് കാളവണ്ടികളായിരുന്നു ഗതാഗത മാർഗമായി ഉണ്ടായിരുന്നത്.പിന്നീട് റോഡുകൾ ഉണ്ടായി. അപ്പോൾ എണ്ണ വാഹനങ്ങളും ഉണ്ടായി.റോഡുകൾ പരിഷ്കരിക്കപ്പെട്ടപ്പോൾ വാഹനങ്ങളും പരിഷ്കരിക്കപ്പെട്ടു.
എഴുത്തും വായനയും മാത്രം ആ അന്ധകാരത്തിന്റെ സുഖകരമല്ലാത്ത തടവറകളിൽ നിലനിൽക്കണമെന്ന് നിർബന്ധം പിടിക്കുന്നത് എന്ത് കൊണ്ടാണ്?.ഇത് ഞാൻ പറഞ്ഞ ബീരാന്റെ അയൽവാസിയുടെ ചിന്താഗതിയല്ലാതെ മറ്റെന്താണ്.
മലയാളികൾ മനോഹരമായ ആവിഷ്കാരങ്ങളുടെ മുടി ചൂടാമന്നൻമാരായിരുന്നത് മറന്ന് മാനവികതയുടെയും മനുഷ്യ സൗകര്യങ്ങളുടെയും മരണമണി മുഴക്കുന്നവരാകരുത്.
ചിലർ ചിന്തിക്കുന്നത് പോലെത്തന്നെ മറ്റുള്ളവർ ചിന്തിക്കാൻ പാടുള്ളു എന്നത് തികഞ്ഞ ഫാഷിസമാണ്.ഇത്തരം ഏച്ചിക്കാനരോദനങ്ങൾ ഓൺലൈൻ മീഡിയയുടെ പ്രശസ്തി വാനോളം ഉയർത്തുക തന്നെ ചെയ്യും.
നന്ദി.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo