മരണം
ജീവിച്ചിരിക്കുമ്പോൾ മരിക്കണം
അതേ അതു തന്നെയാണു പറയുന്നത്
ജീവനുളളപ്പോൾ മരിക്കണമെന്ന്
ചില മരണങ്ങളോട് വല്ലാത്ത ഒരസൂയയാണെനിക്ക്
ഒരു പുരുഷായുസ്സിലെ കടമകൾ എല്ലാം നിറവേറ്റി
വാർദ്ധക്യങ്ങളിൽ മയങ്ങാൻ കിടക്കുമ്പോൾ
ആരുമറിയാതെ ആരേയുമറിയിക്കാതെ
വന്നു വിളിച്ചു കൊണ്ടു പോകുന്ന വ
സദസ്സിനു മുമ്പിൽ തൊഴുകൈകളോടെ പ്രാർത്ഥിച്ച്
വേദി തൊട്ടു വന്ദിച്ച് വിട പറയുക
സ്വപ്നതുല്യമാണത്
ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകെൻറ മടിയിൽ
കിടന്ന് ജീവിതം സഫലമായി എന്നു മന്ത്രിച്ച്
അറിവില്ലായ്മയുടെ ആഴത്തിലേക്കങ്ങിനെ......
ജോലിക്കിടയിൽ ക്ഷീണം തീർക്കാൻ വെളളം കുടിക്കുമ്പോൾ
എല്ലാ പണിയും കഴിഞ്ഞ് ഉറങ്ങുമ്പോഴൊക്കെ വരുന്നവ
വേരറ്റുപോകുന്ന ചില അനാഥ ജൻമങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ
നിനച്ചിരിക്കാതെ ആരേയും ശല്യപ്പെടുത്താതെ
മരണം വന്നു കൂട്ടിക്കൊണ്ടു പോകുന്ന ഭാഗ്യവാൻമാർ
നന്നായി വയ്യാണ്ടെ കെടന്നാൽ ആര് നോക്കാനാണ്
എ എന്നാളുകൾ പറയുന്നവ
അല്ലാതെ വയസ്സു കൂടി കണ്ണും കാതുമില്ലാതെ
ചലിക്കാൻ പോലുമാകാതേ വെളളമിറക്കാൻ കഴിയാതേ
പലപ്പോഴും മരിച്ചു, മരിച്ചു, എന്നു പറയിപ്പിച്ച്
അടുത്തവരും അകന്നവരും
അകലുന്നതിനു മുമ്പേ മരിക്കണം
ആരോഗ്യത്തോടെയിരിക്കുമ്പോൾ മരിക്കാൻ കഴിയണം
അതേ ജീവിച്ചിരിക്കുമ്പോൾ
ജീവനോടെ
മരിക്കാൻ കഴിയണം

ബാബു.
10/02/17.
10/02/17.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക