Slider

വാകമരച്ചോട്ടിൽ നിന്നെയും കത്ത്

0

വാകമരച്ചോട്ടിൽ നിന്നെയും കത്ത്
**********************************
എടാ... അവളെ നീീ മറന്നേക്കു....
അശോക്‌ തമാശ പറയുകയാണോ... എന്റെ ഇഷ്ടം ഞാൻ അവളോട്‌ എങ്ങനെ പറയും എന്ന് ആലോചിച്ചു നില്കുകയാണ്....
അല്ല അളിയാ... അവൾക് ഒരു പ്രണയമുണ്ട്...
പോടാ....നിന്റെ ഉടായിപ്പ് പരുപാടി എന്റെയടുത്തു ചിലവാവില്ല മോനെ....
അളിയാ... ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാകും.... എടാ.... ഇത് ഞാൻ പറഞ്ഞതല്ല.. അവൾ ഉമേഷിന്റെ അടുത്തു പറഞ്ഞതാണ്‌....
കേൾകുവാൻ ആഗ്രഹിതാ വാർത്ത‍ എങ്കിലും. അവൻ തളർന്നു... എന്റെ പ്രിയ അവൾ മറ്റാരുടെയോ ആണ്....ആരാ അത്‌... എന്റെ പ്രിയയുടെ മനസ്സിൽ കയറിയ ആ മനുഷ്യൻ... വൈകി പോയി ..... ഞാൻ പറയുവാൻ.... എല്ലാവരും പറഞ്ഞതാണ്‌ അധികം വെച്ചു താമസിപ്പിക്കരുത് എന്ന്.... ഓരോ നിമിഷവും അവള്കരികിൽ എത്തുമ്പോൾ തകർത്തു പോകുകയാണ് എന്റെ മനസ്സ്... അവൾ ഇഷ്ട്ടമല്ല എന്ന് പറഞ്ഞാൽ.... ഞാൻ... പിന്നെ....
പ്ലസ്ടു മുതൽ പ്രിയ എന്റെ ക്ലാസ്സ്മേറ്റ് ആയിരുന്നു.... അന്നുമുതൽ ഞങ്ങൾ കുട്ടുകാർ ആയത്... എവിടെയും ഒരുമിച്ചു.... ചിലസമയത് അവളുടെ വാക്കുകളിൽ പ്രവർത്തികളിൽ എനോടുള്ള ഇഷ്ട്ടം എനിക്ക് ഫീൽ ചെയ്തു... കോളജ് എത്തിയപ്പോൾ അവൾ എന്റെ അതെ കോഴ്സ് തന്നെയാണ് എടുത്തത്... അന്ന്...
പ്രിയ....നീീ നേരത്തെ എന്തപറഞ്ഞത്.... ഇപ്പോൾ എന്താ ചെയുന്നത്....
ഒന്നുമില്ല.... എന്തായാലും നീീ കൂടെയുള്ളത് സമാധാനം...
അന്ന് എനിക്കു തോന്നിയത് എന്നിൽ നിന്നും അകാലതെ ഇരിക്കുവാൻ അവൾ കണ്ടെത്തിയ മാർഗം ആണ് ഇത്... എന്ന്...പതിയെ ഞാൻ അവളിൽ അടുത്തു.... അവൾ അരികിൽ ഇല്ലാത്ത നിമിഷം വേദനപരമായി തോന്നി... പക്ഷേ... അവളോട് തുറന്ന് പറയുവാൻ കഴിഞ്ഞില്ല.... ഒരു പക്ഷേ അവൾ വെറുക്കും എന്ന് തോന്നിയതാണ്....
പക്ഷേ ഇനിയും പറയാതെ ഇരിക്കുന്നത് മണ്ടത്തരം ആണ് എന്ന് തോന്നിയപ്പോൾ ആണ് ഞാൻ ഇഷ്ടം പറയാൻ തീരുമാനിച്ചത്... അവളെ നഷ്ടമാവും എന്ന് തോന്നിയത് കൊണ്ട്.... പക്ഷേ ഇപ്പോൾ എനിക്കും അവളെ നഷ്ടമായി.. അവളുടെ മനസ്സിൽ ആരോ കൂടുകൂട്ടി..... ആരാണ് ആ ഭാഗ്യവാൻ... നഷ്ടപെട്ട ആ മാണിക്യത്തിന്റെ ഉടമ.....
അഖിൽ.... നീീ ഇനി എന്ത് ചെയും.... അവളോട് പറയുന്നോ. . ....
ഇല്ലടാ.... ഇനി അതിന്റെ ആവശ്യം ഇല്ല... ഇപ്പോൾ അവളുടെ മനസ്സിൽ ഞാൻ ഒരു ചങ്ങാതി മാത്രമാണ്.... അതിനു മുകളിൽ ഉള്ള സ്ഥാനം ആരോ കരസ്ഥമാക്കി.. ഇനി എന്തിനാണ്...... ഞാൻ അവള്ക്ക് ഒരു നല്ല ചങ്ങാതിയാണ്... അവൾ എനിക്കും.......
ഞാൻ അവളുടെ അരികിലേക്ക് നടന്നു നീങ്ങി അവളോട്‌ ഞാൻ വാകമരച്ചോട്ടിൽ വരുവാൻ പറഞ്ഞിരുന്നു... അവൾ വരും.... പോകുന്ന വഴിക്ക് അവൾക് നൽകാൻ ഞാൻ വാങ്ങിയ ഗിഫ്റ്റ് ഉപേഷിക്കുവാനും മറന്നില്ല.... കോളേജ് കല്പടവുകളിൽ ഏറ്റവും മനോഹാരിത ആ വാകമരങ്ങൾ ആയിരുന്നു....അതിലെ പുഷ്പ്പങ്ങൾ കൊഴിഞ്ഞു വീണ ആ പാതകൾ ചുവന്ന പട്ടുവിരിച്ചതുപോലെയാണ്.... പല പ്രണയങ്ങൾ അവിടെയാണ് സാക്ഷിയായത്.......... ചില നഷ്ടങ്ങളും........ അതുകൊണ്ടാണ് ഞാൻ അവിടേം തിരഞ്ഞെടുത്തത്.... ഞാൻ ചെല്ലുമ്പോൾ അവിടെ അവൾ ഉണ്ടായില്ല.... ആ ബെഞ്ചിൽ ഞാൻ ഇരുന്നു.... എന്നും എനികായ്‌ കാത്തിരുന്ന അവൾ ഇന്നു... ഞാൻ അവൾക്കായ് കാത്തിരിക്കണം.. തെറ്റില്ല.. ഇപ്പോൾ അവൾക് ഒരാൾ കൂടിയുണ്ട്... അവളുടെ ജിവിതത്തിൽ ഇനി തങ്ങും തണലും ആകുവാൻ ഉള്ളയാൾ... ഞാൻ പിന്നിട് എപ്പോളെങ്കിലും കൊഴിഞ്ഞു വീഴുവാനുള്ള വാകമരപൂവ് മാത്രമാണ്... ഞാൻ അവിടെ കാത്തിരുന്ന്... അവൾക് വെള്ളാവലിയ ഇഷ്ടമാണ്... പക്ഷേ എനിക്കും കറുപ്പും.... അവളുടെ ഇഷ്ടം ആവട്ടെ ഇന്നു എന്നുകരുതിയാണ് ഞാൻ ഇത് ഇട്ടത്... ഇപ്പോൾ അത്‌ പരിഹാസ്യം ആയിരിക്കുന്നു...
അഖിൽ.....
നീട്ടിയുള്ള വിളികേട്ടു ഞാൻ തിരിഞ്ഞു നോക്കി..
ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ അവളെ എഴുനേറ്റു നിന്നു വരവേറ്റു.... അവൾ ഇന്നു ബ്ലാക്ക്‌ ചുരിദാർ ആണ് ധരിച്ചത്....എന്നെ നോക്കി അവൾ അത്ഭുതം കൊണ്ട്...
അയ്യോ... ആരാത്.... നിനക്ക് വെള്ള ഷർട്ട്‌ ഉണ്ടോ...
ചുമ്മാ... കണ്ടപ്പോൾ ഇടുവാൻ തോന്നി... അല്ല നീീ ഇന്നു ബ്ലാക്ക്‌ ഡ്രസ്സ്‌ ആണല്ലോ....
കൊള്ളാമോ.... എന്റെ പ്രിയപ്പെട്ടവനു ഭയങ്കര ഇഷ്ടമാണ് ഇത്..... അവൻ തന്നതാണ്....
ഓഹ്... അന്ന് ഒരികൽ ഞാൻ ഈ കളർ എടുത്തപ്പോൾ ഇഷ്ട്ടം ആയില്ല എന്ന് പറഞ്ഞു അവൾ വെച്ചിരിന്നു.... ഇന്നു അവൾ ആ ഇഷ്ടം ഉപേക്ഷിച്ചു.... ഒരു പക്ഷേ അവനു ഇവളുടെ ഇഷ്ടം അറിയില്ല...
അല്ല ആരാ നിന്റെ പ്രിയപ്പെട്ട ആൾ....
ഓഹ്... അത്‌ ഞാൻ നിന്നോട് പറഞ്ഞില്ലേ...
ഇല്ല...
അത്‌ സാരമില്ല... അല്ല നീ എന്താ വരാൻ പറഞ്ഞത്.... ഈ സ്ഥലം അവനു ഇഷ്ടമാണ്
അത്‌... അത്‌ പിന്നെ.... ചുമ്മാ... ഈ സ്ഥലം എനിക്കും ഇഷ്ടമാണ്... അതാ ചുമ്മാ വിളിച്ചത്...
വെറുതെ വിളിച്ചതോ.... നിനക്ക് എന്നോട് ഒന്നും പറയാനില്ലേ....
അവൾ എന്നെ നോക്കി
എന്ത് പറയാൻ....
അവളുടെ കണ്ണുകളിൽ തിളക്കം മഞ്ഞുപോയത്‌ ഞാൻ കണ്ടു..
അഖിൽ നീീ എന്തോ ഒളിക്കുന്നു . ...
നോ.... നിനക്ക് തോന്നിയതാണ്.... ഞാൻ പോകുന്നു
ഞാൻ എഴുനേറ്റു പോകുവാൻ ശ്രമിച്ചതും അവൾ തടഞ്ഞുകൊണ്ട്
അഖിൽ എനിക്കു അവൻ തന്ന സമ്മാനം കാണേണ്ടേ....
പുച്ഛമാണ് എന്നോട്.. തൻ സ്നേഹിക്കുന്ന പെണ്ണിന് കാമുകൻ കൊടുത്ത സമ്മാനം ഞാൻ നോകണം... പെട്ടന്നു അവൾ കൈകളിൽ പിടിച്ചു വലിച്ചു... ഞാൻ ബെഞ്ചിൽ ഇരുന്നു...
നോക്ക് അഖിൽ....
ഞാൻ നോക്കിയതും.... എന്റെ കണ്ണുകൾ നിറഞ്ഞു... ഞാൻ ഉപേക്ഷിച്ച അതെ ഗിഫ്റ്റ്... വെള്ളച്ചുരിദാര്.....
വൗ... നൈസ്...
മനസ്സിലെ വേദന മറച്ചുവെച്ചു ഞാൻ പറഞ്ഞു
നിന്റെ ചെക്കൻ നിന്റെ മനസ്സ് അറിയുന്നവൻ ആണ് അല്ലങ്കിൽ ഈ ചുരിദാർ തന്നെ നിനക്ക് വാങ്ങി തരുമോ.... ഞാൻ പോട്ടെ....
പോടാ മത്തങ്ങാ തലയാ... മക്രി......
ഞാൻ ഞെട്ടി.....
ഇത് കണ്ടെങ്കിലും നീീ എന്റെ ഇഷ്ടം മനസ്സിലാകും എന്ന് കരുതിയത്....വൃതികെട്ടവാൻ... ഇത് നീീ വലിച്ചെറിഞ്ഞ ഗിഫ്റ്റ് തനെയാണ്‌...ഈ ചുരിദാർ അന്ന് കടയിൽ വെച്ചു ഞാൻ മാറ്റി എടുത്തതാണ്.... കൊരങ്ങ്‌ മോറാൻ....
എന്നെ നോക്കി വാകമരങ്ങളും പൊട്ടിച്ചിരിക്കുന്നു....
പ്രിയ......
നീീ മിണ്ടരുത്..... നിനോടുള്ള ഇഷ്ടം കൊണ്ടാണ് ഈ നശിച്ച കോളേജിൽ ചേർന്നത്... നിന്നെ നഷ്ടപെടാതെയിരിക്കാൻ..... നീീ അന്ന് കൊടുത്ത ബിൽ ഈ ചരിദാറിന്റെയാണ്... ആ വൈറ്റ് ചുരിദാർ ഞാൻ മാറ്റി വെച്ചു.... സർപ്രൈസ് ആയികൊട്ടെ എന്ന് കരുതിയാണ് ഞാൻ ഇങ്ങനെ നാടകം കളിച്ചത്... പോടാ... എനിക്ക് കാമുകനെ ഉണ്ടാകാൻ വന്നിരിക്കുന്നു... കൊരങ്ങൻ... പോകോ.....
അവൾ ദേഷ്യത്തെടെ നടന്നു ഞാൻ പിന്നാലെയും അവൾ ഒന്നും കേൾക്കാൻ കുട്ടാകുന്നില്ല
എന്റെ കുട്ടുകാരെ പ്രൊപോസൽ നടത്താൻ വന്ന ഞാൻ ഇപ്പോൾ അവളുടെ പിണക്കം മാറ്റുവാൻ കഷ്ടപ്പെടുകയാണ്... എന്തൊക്കെയായാലും... പെണ്ണുങ്ങൾ ആണുങ്ങൾ ഇഷ്ടം പറയാൻ കാത്തിരിക്കും.. പറയാതെ ഇരുന്നാലോ.... ലോകത്തുള്ള മൃഗങ്ങളുടെ പേര് നമുക്ക് അവർ തന്നിരിക്കും... ഇവളെ സമാധാനിപ്പിക്കാൻ വല്ലതും വഴിയും ഉണ്ടോ കുട്ടുകാരെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo