കിടാത്തിയും തമ്പ്രാനും: [കൊയ്ത്തുപാട്ട് ]
-------------------------------------------------------------
തന്നിന്തോ താതിന്തോ തന തന്തനം താനോ
താനിന്തോ താനീ തന്തനം തന്തനം താനോ .
വിത്ത് വിതച്ചെന്റെ തമ്പ്രാ തന്നനം തന്നാനോ ..
താനിന്തോ താനിന്തോ തനം തന്തനം താനാ
താനിന്തോ താനിന്തോ തനം തന്തനം താനാ
വിത്ത് വിതച്ചിട്ട് നീയങ്ങടുപ്പത്തിരിപ്പാണോ...
വിത്ത് മുളച്ചെന്റെ തമ്പ്രാ താനിന്നം തന്നാനോ..
താനിന്തോ താനിന്തോ തനം തന്തനം താനാ
താനിന്തോ താനിന്തോ തനം തന്തനം താനാ
വിത്ത് മുളച്ചെന്നു ചൊല്ലീട്ടങ്ങടുപ്പത്തിരിപ്പാണോ..
കളയെല്ലാം പറിച്ചെന്റെ തമ്പ്രാ താനിന്നം തന്നാനോ..
താനിന്തോ താനിന്തോ തനം തന്തനം താനാ
താനിന്തോ താനിന്തോ തനം തന്തനം താനാ
കളയെല്ലാം പറിച്ചുകളഞ്ഞിട്ടടുപ്പത്തിരിപ്പാണോ..
മുളയെല്ലാം വളർന്നെന്റെ തമ്പ്രാ തന്തിനം താനാരോ..
താനിന്തോ താനിന്തോ തനം തന്തനം താനാ
താനിന്തോ താനിന്തോ തനം തന്തനം താനാ
മുളയെല്ലാം വളർന്നെന്നു ചൊല്ലീടടുപ്പത്തിരിപ്പാണോ..
കതിര് വിളഞ്ചെന്റെ തമ്പ്രാ തന്തിന്നം താനാരോ ..
താനിന്തോ താനിന്തോ തനം തന്തനം താനാ
താനിന്തോ താനിന്തോ തനം തന്തനം താനാ
ചെറുമക്കിടാത്തനിന്നെവിടെടീ ചീരപ്പുലച്ചീ..
എഴുത്തുപള്ളീൽ പോയെന്റെ തമ്പ്രാ തന്നനം താനാരോ..
താനിന്തോ താനിന്തോ തനം തന്തനം താനാ
താനിന്തോ താനിന്തോ തനം തന്തനം താനാ
എഴുത്ത് പള്ളീ പോയാക്കിടാത്തൻ മയിസ്രേട്ടാവോടീ ..
അച്ചരം പഠിച്ചോട്ടെ തമ്പ്രാ തന്നനം താനാരോ ..
താനിന്തോ താനിന്തോ തനം തന്തനം താനാ ..
താനിന്തോ താനിന്തോ തനം തന്തനം താനാ ..
ചീരപ്പുലയനെവിടെടി ചീരക്കിടാത്തീ
മടവെള്ളം വെട്ടാണ് തമ്പ്രാ തന്നനം താനാരോ..
താനിന്തോ താനിന്തോ തനം തന്തനം താനാ
താനിന്തോ താനിന്തോ തനം തന്തനം താനാ
മകരത്തില് പതം കുറവാണെടി ചെറുമിക്കിടാത്തീ..
ചെങ്കൊടി വന്നതറിഞ്ഞില്ലേ തമ്പ്രാ തന്നനം താനാരോ..
താനിന്തോ താനിന്തോ തനം തന്തനം താനാ
താനിന്തോ താനിന്തോ തനം തന്തനം താനാ
ചെറ്റക്കീറു ചാരേണ്ട രാത്രീല് കറുത്തകിടാത്തീ ..
മടവാള് വാരീലിരിപ്പുണ്ട് തമ്പ്രാ തന്നനം താനാരോ
താനിന്തോ താനിന്തോ തനം തന്തനം താനാ..
തന്നിന്തോ താതിന്തോ തന തന്തനം താനാ
താനിന്തോ താനീ തന്തനം തന്തനം താനോ..
••••••••••••••••••••••••••••••••••••••••••••••••••••••••••••
പദങ്ങൾ :
പതം = കൊയ്ത്തിന് കിട്ടുന്ന കൂലി (നെല്ല് )
വാരി = പുരകളുടെ ഇറയത്തിന് മുകളിലുള്ള ,മേൽക്കൂരയുടെ ഭാഗം .
മടവെള്ളം = പാടവരമ്പുകൾ വെട്ടിതിരിച്ചു താഴെയുള്ള പാടത്തേക്ക് വിടുന്ന വെള്ളം .
എഴുത്ത് പള്ളി = പള്ളിക്കൂടം .
താനിന്തോ താനിന്തോ തനം തന്തനം താനാ..
തന്നിന്തോ താതിന്തോ തന തന്തനം താനാ
താനിന്തോ താനീ തന്തനം തന്തനം താനോ..
••••••••••••••••••••••••••••••••••••••••••••••••••••••••••••
പദങ്ങൾ :
പതം = കൊയ്ത്തിന് കിട്ടുന്ന കൂലി (നെല്ല് )
വാരി = പുരകളുടെ ഇറയത്തിന് മുകളിലുള്ള ,മേൽക്കൂരയുടെ ഭാഗം .
മടവെള്ളം = പാടവരമ്പുകൾ വെട്ടിതിരിച്ചു താഴെയുള്ള പാടത്തേക്ക് വിടുന്ന വെള്ളം .
എഴുത്ത് പള്ളി = പള്ളിക്കൂടം .
ബിനു കല്ലറക്കൽ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക