സാന്ത്വനം.
***********
മെഡിക്കൽ കോളേജിലെ
കാൻസർ വാർഡിലെ
ഇരുപത്തിയൊന്നാം നമ്പർ ബെഡ്ഡിൽ
എല്ലും തോലുമായി
ഒരു നേർത്ത പുതപ്പു പോലെ ഉപ്പ:
വേദനയിൽ പുളയുന്ന
ഉപ്പയുടെ നെഞ്ചിൻ കൂടിൽ
അരുമയായ് തടവി,
ബെഡ്ഡിനരികെ മനസ്സിൽ
സങ്കടം തുളുമ്പുന്ന ഞാൻ:
ഉപ്പയുടെ നെഞ്ചിൻ കൂടിൽ
അരുമയായ് തടവി,
ബെഡ്ഡിനരികെ മനസ്സിൽ
സങ്കടം തുളുമ്പുന്ന ഞാൻ:
"മോനേ....
ആ മനുഷ്യൻ അനുഭവിക്കുന്നു
എന്നേക്കാൾ വേദന.
എന്റെ വേദന വളരെ നിസാരം.
അയാളുടെ വേദന കാൺകെ
നീ എന്റെ നെഞ്ചിലെത്ര തടവിയാലും
കുറയില്ലയീവേദന
ചെന്ന-യാളുടെ നെഞ്ചിൽ തടവ്
അപ്പോഴാണെന്റെ വേദനയ്ക്കും
ശമനം കിട്ടുക...."
ആ മനുഷ്യൻ അനുഭവിക്കുന്നു
എന്നേക്കാൾ വേദന.
എന്റെ വേദന വളരെ നിസാരം.
അയാളുടെ വേദന കാൺകെ
നീ എന്റെ നെഞ്ചിലെത്ര തടവിയാലും
കുറയില്ലയീവേദന
ചെന്ന-യാളുടെ നെഞ്ചിൽ തടവ്
അപ്പോഴാണെന്റെ വേദനയ്ക്കും
ശമനം കിട്ടുക...."
അടുത്ത ബെഡ്ഡിൽ
വേദനയിൽ പുളയുന്ന
അനാഥ രോഗിയെ ചൂണ്ടി ഉപ്പ പറഞ്ഞു.
വേദനയിൽ പുളയുന്ന
അനാഥ രോഗിയെ ചൂണ്ടി ഉപ്പ പറഞ്ഞു.
ഞാനെഴുന്നേൽക്കാൻ തുടങ്ങവെ,
വേദന സഹിക്കാൻ കഴിയാതെ
വിക്കി ,വിക്കി
ഉപ്പ വീണ്ടും പറയുന്നു.
വേദന സഹിക്കാൻ കഴിയാതെ
വിക്കി ,വിക്കി
ഉപ്പ വീണ്ടും പറയുന്നു.
"മോനേ...
നമ്മുടെ വേദനകളെല്ലാം നാം മറക്കണം
അന്യന്റെതെല്ലാം നാം ഏറ്റെടുക്കണം...
അപ്പോൾ, അപ്പോൾ തനിയെ മാറും
നമ്മുടെയെല്ലാ വേദനയും...
എന്നുമോർക്കണം നീ...
എന്റെയീ വാക്കുകൾ....
ചെല്ല് അയാൾക്ക് സാന്ത്വനം പകര്
അതെനിക്കും സാന്ത്വനം... "
നമ്മുടെ വേദനകളെല്ലാം നാം മറക്കണം
അന്യന്റെതെല്ലാം നാം ഏറ്റെടുക്കണം...
അപ്പോൾ, അപ്പോൾ തനിയെ മാറും
നമ്മുടെയെല്ലാ വേദനയും...
എന്നുമോർക്കണം നീ...
എന്റെയീ വാക്കുകൾ....
ചെല്ല് അയാൾക്ക് സാന്ത്വനം പകര്
അതെനിക്കും സാന്ത്വനം... "
ഞാൻ ആ അനാഥരോഗിയുടെ
നെഞ്ചിൽ തടവിയിരിക്കെ
ഒരു പുഞ്ചിരിയോടെ എന്നെ നോക്കി,
ഊർദ്ധ്വൻവലിച്ച് ഉപ്പ നിശ്ശബ്ദനായി.
*******************************
ഷാനവാസ്.എൻ, കൊളത്തൂർ.
നെഞ്ചിൽ തടവിയിരിക്കെ
ഒരു പുഞ്ചിരിയോടെ എന്നെ നോക്കി,
ഊർദ്ധ്വൻവലിച്ച് ഉപ്പ നിശ്ശബ്ദനായി.
*******************************
ഷാനവാസ്.എൻ, കൊളത്തൂർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക