Slider

കവിത നീർമാതളം പൂത്തു.

0

കവിത 
നീർമാതളം പൂത്തു.
*****************************
നീർമാതളം പൂത്തു ...
ഇന്നെൻറ്റെ മോഹങ്ങളിൽ ..
നിന്നോർമ്മകൾ നിറഞ്ഞു ..
എൻറ്റെ ദാഹങ്ങളിൽ ..
നീർമാതളം പൂത്തു ...
ഇന്നെൻറ്റെ മോഹങ്ങളിൽ .
മിഴിയിൽ തേങ്ങും ..
കറുകവയൽ തുമ്പി ..
ഇന്നെൻ കനവിൽ അണയുമ്പോൾ ..
കവിളിൽ തഴുകും കണ്ണുനീർമണികൾ..
മനസ്സിൽ മഴയാകും മാഞ്ഞുപോകും .
ഈ ഇളവെയിൽ ചില്ലകളിൽ ..
അനുരാഗക്കുളിർ ചൊരിയും ..
തൂമാനത്തെന്നൽ പുണരുമ്പോൾ..
ഒരു കുമ്പിൾ തേൻ മധുരം ..
കൊണ്ട് വന്നു നീ ..ഓമലേ ..
തുളസിക്കതിർ ചൂടി ഒരുങ്ങി
ഈ വഴിയിൽ വന്ന നാൾ
എൻ മനസ്സിൽ നിന്ന നേരം .
നീർമാതളം പൂത്തു ...
ഇന്നെൻറ്റെ മോഹങ്ങളിൽ .
Rajeev
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo