കരളിന്റെ കരളെ നിൻ
കരിനീല നീർമിഴിയിൽ
തെളിയുന്നു നാണത്തിൻ
മലർവല്ലരി.
കരിനീല നീർമിഴിയിൽ
തെളിയുന്നു നാണത്തിൻ
മലർവല്ലരി.
നീ കണ്ടുറങ്ങുന്ന
സ്വപ്നത്തിൻ ലോകത്ത്
പ്രണയത്തിൻവാതിൽ തുറന്നിടുമോ?
സ്വപ്നത്തിൻ ലോകത്ത്
പ്രണയത്തിൻവാതിൽ തുറന്നിടുമോ?
സ്നേഹത്തിൻ തീരം തേടി
ഞാൻ അലഞ്ഞീടുമ്പോൾ
കാണുന്നു നിൻ മുഖം
പതിനാലാം രാവു പോൽ
ഞാൻ അലഞ്ഞീടുമ്പോൾ
കാണുന്നു നിൻ മുഖം
പതിനാലാം രാവു പോൽ
മോഹങ്ങൾ തിരമാല
പോലെ വന്നണയുമ്പോൾ
അകതാരിൽ ആനന്ദ
പനിനീർ മഴ പെയ്തിടും. (കരളിന്റെ........)
പോലെ വന്നണയുമ്പോൾ
അകതാരിൽ ആനന്ദ
പനിനീർ മഴ പെയ്തിടും. (കരളിന്റെ........)
തീരാത്ത ദാഹവുമായ്
ഞാൻ അലഞ്ഞീടുമ്പോൾ
വിടരാത്തതെന്തു നീ എൻ
മോഹത്തെപുൽകുവാൻ
ഞാൻ അലഞ്ഞീടുമ്പോൾ
വിടരാത്തതെന്തു നീ എൻ
മോഹത്തെപുൽകുവാൻ
തേടി നടന്നു ഞാനും
അനുരാഗവിവശനായ്
നിൻ പുഞ്ചിരിയിൽ നിറയും
മധുരത്തേൻ നുണയുവാൻ (കരളിന്റെ.......)
അനുരാഗവിവശനായ്
നിൻ പുഞ്ചിരിയിൽ നിറയും
മധുരത്തേൻ നുണയുവാൻ (കരളിന്റെ.......)
ഹുസൈൻ എം കെ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക