അമ്മേ.. ആരാ എന്റെ അച്ഛൻ.....???.' അതു ചോദിക്കുമ്പോൾ എന്റെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നെങ്കിലും സ്വരത്തിന് നല്ല മൂർച്ചയുണ്ടായിരുന്നു....ഒത്തിരി നാളുകളായി ഉത്തരമില്ലാത്ത സമസ്യയായി ആ ചോദ്യം എന്നെ വേട്ടയാടുന്നു...പല സന്ദർഭങ്ങളിലായി അതിനെ വിഴുങ്ങി വിഴുങ്ങി അവയെല്ലാം കൂടി ചങ്കൂറ്റത്തിന്റെ രൂപം പ്രാപിച്ചിരിക്കുകയാണിപ്പോൾ.....
പക്ഷെ .... എന്റെ ചോദ്യം അമ്മയുടെ നെറ്റിയിൽ പരിഭ്രാന്തിയുടെ വിയർപ്പുതുള്ളികൾ സൃഷ്ടിക്കുന്നത് ഞാൻ കണ്ടു.... കുറ്റം കണ്ടു പിടിക്കപ്പെടാതിരിക്കാനാവണം ചോദ്യം കേൾക്കാത്ത പോലെ അമ്മ ധൃതി പിടിച്ച് അടുക്കളപ്പണിയിലേക്ക് തിരിഞ്ഞു.....
'അമ്മേ.... ഞാൻ ചോദിച്ചത് കേട്ടില്ലേ.... എന്റെ അച്ഛനാരാന്ന്.....' ഞാൻ അമ്മയെ തടഞ്ഞു നിർത്തി.... എന്റെ മുഖത്തു നോക്കാനാവാതെ അവർ തലയും കുമ്പിട്ടു നിന്നു.....
'ഒരുപാട് നാളായി ഞാൻ ചോദിക്കണംന്ന് വിചാരിക്കുന്നു.... അമ്മയ്ക്കു വെഷമാവൂലോന്നോർത്താ ഞാൻ മിണ്ടാതിര്ന്നെ. പക്ഷെ... ഇനിയെനിക്ക് വയ്യ..... എനിക്കത് അറിഞ്ഞേ പറ്റൂ..... '
സത്യായിട്ടും അമ്മയെ സങ്കടപ്പെടുത്തണംന്ന് എനിക്കാഗ്രഹമില്ലാ ...... പക്ഷെ.... നിഖിലിന്റെ ഡാഡി ഇന്നലെ പറഞ്ഞതു കേട്ടപ്പോ... ഞാനങ്ങ് ഇല്ലാണ്ടായിപ്പോയി....
'ടാ.... നിഖീ...പ്രേമിക്കുമ്പോ നോക്കീം കണ്ടുമൊക്കെ വേണ്ടേ...... നിന്റെ കോളേജീ തന്നെ വേറെ എത്ര നല്ല പെമ്പിള്ളാരൊണ്ട്..... സ്വന്തം അച്ഛനാരാന്നു പോലും അറിയാത്ത ഇവളെ മാത്രേ നിനക്ക് കിട്ടിയുള്ളൂ.....'
എന്റെ മുഖത്ത് നോക്കി അയാളതു പറയുമ്പോൾ എനിക്ക് മറുപടിയൊന്നും ഉണ്ടായില്ല.... അല്ലെങ്കിലും എന്തു മറുപടി പറയാനാ...... സത്യം പറഞ്ഞാൽ എന്റെ അച്ഛനാരാണെന്ന് എനിക്കു പോലുമറിയില്ലല്ലോ.... അമ്മയുടെ അവിഹിത ബന്ധത്തിന്റെ ബാക്കിപത്രമാണ് ഞാനെന്ന് ഇതിനിടെ ഞാൻ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു' പക്ഷെ അതാരാന്നറിയണം. എന്തു വില കൊടുത്തും '... നിഖിലിന്റെ ഡാഡിക്കു മുന്നിൽ നിർത്തി 'ഇതാണെന്റെ അച്ഛൻ 'ന്ന് പറഞ്ഞ് ഷെയ്ക്ക് ഹാൻഡ് കൊടുപ്പിക്കണം

' പറ..... പറയമ്മേ.....' സർവ്വ നിയന്ത്രണങ്ങളെയും വകവെയ്ക്കാതെ എന്റെ ശബ്ദം വല്ലാതെ ഉച്ചത്തിലായി..... നിവൃത്തിയില്ലെന്നു തോന്നിയിട്ടാവും..... അമ്മ വിങ്ങലോടെ പറഞ്ഞു
'മോളേ... നിന്റെ അച്ഛനും അമ്മേം എല്ലാം ഞാൻ തന്നെയാ...... അതു പോരേ നിനക്ക്?'
'മോളേ... നിന്റെ അച്ഛനും അമ്മേം എല്ലാം ഞാൻ തന്നെയാ...... അതു പോരേ നിനക്ക്?'
ശരിയാണ്..... അച്ഛന്റെ കുറവറിയിക്കാതെ തന്നെയാണ് അമ്മ എന്നെ വളർത്തിയത്.... എന്നു വെച്ച് ഒരച്ഛനില്ലാതെ ഞാൻ ജനിക്കില്ലല്ലോ ... എന്റെ അച്ഛനാരെന്ന് ഏറ്റവും കുറഞ്ഞത് ഞാനെങ്കിലുമറിഞ്ഞിരിക്കണ്ടേ.....
'അമ്മേ...... ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല.... ദിവ്യ ഗർഭം ധരിക്കാൻ നിങ്ങൾ കുന്തീ ദേവിയൊന്നുമല്ലല്ലോ..... ഞാൻ ചോദിച്ചത് വ്യക്തമായ ഒരുത്തരമുള്ള ചോദ്യല്ലേ...?? അയാളാരാണ്.....??? ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ? എങ്കിൽ എവ്ടെയാണ്....? എനിക്കയാള്ടെ അഡ്രസ് മാത്രം മതി....' എന്റെ സ്വരത്തിന് നല്ല കനമുണ്ടായിരുന്നു. അതവരെ വല്ലാതെ ഭയപ്പെടുത്തുന്നത് ആ മുഖത്ത് നിന്ന് ഞാൻ വായിച്ചെടുത്തു...... അക്ഷമയോടെ നഖം കടിച്ചു നിൽക്കുന്ന എന്നെ ദയനീയമായി നോക്കുന്ന ആ നിറകണ്ണുകളെ നേരിടാനാവാതെ ഞാൻ തല കുനിച്ചു...
'അച്ചൂ.... ഞാൻ പറഞ്ഞല്ലോ .... അങ്ങനെയൊരാളില്ല.... ' അല്പനേരത്തെ മൗനത്തിന് ശേഷം അവർ പറഞ്ഞു ..
' നീ എന്തു മനസ്സിലാക്കിയാലും കൊഴപ്പെല്ല.... അതിനെ ക്കുറിച്ച് സംസാരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.'
' നീ എന്തു മനസ്സിലാക്കിയാലും കൊഴപ്പെല്ല.... അതിനെ ക്കുറിച്ച് സംസാരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.'
ഞാനാകെ തിളച്ചു മറിഞ്ഞു..... അമ്മ ചോദ്യത്തിനുത്തരം തന്നില്ലെന്നു മാത്രമല്ല , ഒരൊറ്റ വാചകം കൊണ്ട് അതറിയാനുള്ള എന്റെ അവകാശത്തിനു മുന്നിൽ പോലും വാതിൽ കൊട്ടിയടച്ചിരിക്കയാണ്....... പിന്നീട് ഞാൻ അമ്മയോട് എങ്ങനെയായിരുന്നു പ്രതികരിച്ചതെന്ന് എനിക്ക് കൃത്യമായി ഓർമയില്ല,
പക്ഷെ 'നിങ്ങടെ സഹായമില്ലാതെ കണ്ട് പിടിക്കാൻ പറ്റോന്ന് ഞാനൊന്ന് നോക്കട്ടെ ' ന്നുള്ള വെല്ലുവിളി എന്റെ അകത്തളങ്ങളിലെവിടെയോ പ്രതിധ്വനിച്ചു.
പക്ഷെ 'നിങ്ങടെ സഹായമില്ലാതെ കണ്ട് പിടിക്കാൻ പറ്റോന്ന് ഞാനൊന്ന് നോക്കട്ടെ ' ന്നുള്ള വെല്ലുവിളി എന്റെ അകത്തളങ്ങളിലെവിടെയോ പ്രതിധ്വനിച്ചു.
നുരഞ്ഞുപൊങ്ങിയ വാശിയോടെ എന്റെ ബാഗുമായി അവിടുന്നിറങ്ങുമ്പോൾ ഉയർന്നു വരുന്ന തേങ്ങലും ,,,,, ' അച്ചൂ.... മോളേ.... ഈ അമ്മേ വിട്ട് പോവല്ലേടാ .....' ന്നുള്ള ചിലമ്പിയ വിളികളും ഞാൻ കേട്ടതേയില്ല..... ഗേറ്റിനടുത്തെത്തിയപ്പോഴേക്കും അവർ ഓടി വന്നു കൈകളിൽ ബലമായി പിടിച്ചു.... ആ കൈകൾ കുതറിത്തെറിപ്പിച്ച് ഞാൻ നടന്നകലുമ്പോൾ ..... ഞങ്ങൾക്കിടയിൽ അദൃശ്യമായിക്കിടന്നിരുന്ന ആ പൊക്കിൾക്കൊടി ഒന്നു വലിഞ്ഞു മുറുകിയോ.... അതിനു വല്ലാതെ വേദനിച്ചിരിക്കണം.... എവിടെയൊക്കെയോ വല്ലാത്തൊരു നോവ് ... ഞാൻ പോലുമറിയാതെ എന്റെ കൈകൾ പൊങ്ങി എന്റെ വയറിൽ പതിയെ തൊട്ടു..... എന്നിട്ടും ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു.....
***************** **************** *************
***************** **************** *************
ആ വീടിന്റെ ഗെയ്റ്റ് കടന്നു ചെല്ലുമ്പോൾ എന്റെ യുള്ളിൽ വല്ലാത്തൊരങ്കലാപ്പുണ്ടായിരുന്നു..... എങ്കിലും ധൈര്യം സംഭരിച്ച് ഞാൻ കട്ട പാകിയ വഴിയിലൂടെ നടന്നു..... അവിടെ ആ സ്വീകരണ മുറിയുടെ വാതിൽക്കൽ അപരിചിതത്വം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കുന്ന ആ മനുഷ്യനെ ഞാൻ പുഞ്ചിരിയോടെ നോക്കി..... 'അതായിരിക്കും മംഗലത്ത് മാധവൻ നായർ .....എന്റെ അമ്മാവൻ .....'
'കുട്ടി ഏതാ .....?? മനസ്സിലായില്യാ' ' 'പറഞ്ഞാലറിയും..... ഇഷ്ടാവോന്നാ ..... ' അദ്ദേഹം എന്നെ സംശയത്തോടെ സൂക്ഷിച്ചു നോക്കി..... ' എന്നാ പറയൂ....'
ഞങ്ങടെ സംസാരം കേട്ട് അമ്മയേക്കാളും പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വാതിൽക്കലേക്ക് വന്നു. 'നന്ദിനിയമ്മായി..... 'എന്റെ മനസ് പറഞ്ഞു.... അവരുടെ ചുണ്ടിലും അപരിചിത്വത്തിന്റെ വിളറിയ ചിരിയുണ്ടായിരുന്നു.....
'ന്റെ പേര് അശ്വതി ന്നാ..... പറയാന്ള്ള അർഹതയുണ്ടോന്നറിയില്ല..... പറഞ്ഞ് വെരുമ്പോ ഞാനും ഈ കുടുംബത്തിലെയാവും.....' അപ്പോഴും ആ നാലു കണ്ണുകൾ എന്റെ മുഖത്ത് രക്തബന്ധത്തിന്റെ ഛായ തിരഞ്ഞു കൊണ്ടിരുന്നു
എനിക്ക് പിന്നെയൊന്നും പറയേണ്ടി വന്നില്ല.... അമ്മാവൻ തന്റെ നിറഞ്ഞ കണ്ണുകൾ തുടക്കുക കൂടി ചെയ്യാതെ എന്റെ കൈ പിടിച്ച് അകത്തേക്ക് കയറ്റി.....
എനിക്ക് പിന്നെയൊന്നും പറയേണ്ടി വന്നില്ല.... അമ്മാവൻ തന്റെ നിറഞ്ഞ കണ്ണുകൾ തുടക്കുക കൂടി ചെയ്യാതെ എന്റെ കൈ പിടിച്ച് അകത്തേക്ക് കയറ്റി.....
'വാ.... അച്ചൂ.... അകത്തേക്കു വാ..... ' എനിക്ക് ശെരിക്കും ആശ്ചര്യം തോന്നി. അമ്മ അവരെയൊക്കെ ഉപേക്ഷിച്ചു പോയതല്ലേ....!!? എന്നിട്ടും അവർ എത്ര സ്നേഹത്തോടെയാണ് എന്നെ സ്വീകരിക്കുന്നത്....
'മോളങ്ങു വളർന്നു വല്യ പെണ്ണായല്ലോ...??' അമ്മായിയുടെ കണ്ണുകൾ അത്ഭുതത്തോടെ എന്നെ തലോടിക്കൊണ്ടിരുന്നു...
'മോളങ്ങു വളർന്നു വല്യ പെണ്ണായല്ലോ...??' അമ്മായിയുടെ കണ്ണുകൾ അത്ഭുതത്തോടെ എന്നെ തലോടിക്കൊണ്ടിരുന്നു...
'അല്ലാ.... പ്രീതിയെന്താ വരാണ്ടിരിന്നെ...? അവൾക്ക് ഞങ്ങളെയൊന്നും കാണാൻ ഒരു മോഹോം ഇല്ലേ...?'അതൂടി കേട്ടപ്പോൾ ഞാൻ വല്ലാതെ അമ്പരന്നു പോയി....
'ഇല്ലാ.... ഞാനിങ്ങോട്ടാണെന്ന് അമ്മയോട് പറഞ്ഞില്ല.... 'എന്റെ സ്വരത്തിലെ രസക്കേട് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവും.... സംശയത്തോടെ എന്നെ നോക്കി....
'ഇല്ലാ.... ഞാനിങ്ങോട്ടാണെന്ന് അമ്മയോട് പറഞ്ഞില്ല.... 'എന്റെ സ്വരത്തിലെ രസക്കേട് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവും.... സംശയത്തോടെ എന്നെ നോക്കി....
'പിന്നെ നീയെങ്ങനെ ഈ വീട് കണ്ടു പിടിച്ചെ....?' 'ഈ വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമൊക്കെ അമ്മ ഒത്തിരി പറഞ്ഞു തന്നിട്ടുണ്ട്.... അമ്മ പഠിച്ച അങ്ങാടിക്കാവ് ജി.എൽ.പി സ്കൂളിനും വീടിനും ഒരു മതിലാണ് ന്നും ഒക്കെ.... അപ്പോ പിന്നെ ഗൂഗിൾ മാപ്പില് സ്കൂളിന്റെ അഡ്രസ് കൊടുത്തു നോക്കി... പിന്നെ ഇവ്ടെയെത്താൻ ഒരു പ്രയാസോം ണ്ടായില്ല'
അദ്ദേഹം ദീർഘമായൊന്നു നിശ്വസിച്ചു...
അദ്ദേഹം ദീർഘമായൊന്നു നിശ്വസിച്ചു...
'എന്നാലും പ്രീതിയെക്കൂടി കൊണ്ടരായിരുന്നു നിനക്ക്.... ' അമ്മാവന്റെ വാക്കുകളിലെ നിരാശ എന്നെ അസ്വസ്ഥയാക്കി...
' അമ്മാവാ... ഞാൻ ഒരു വാശീല് എറങ്ങിപ്പോന്നതാ' ആ തറവാടിന്റെ ചുമരിൽ തൂക്കിയ രവിവർമ്മ ചിത്രങ്ങളിൽ അലക്ഷ്യമായി കണ്ണോടിച്ചു കൊണ്ട് ഞാൻ പറഞ്ഞു
' എന്തു വാശി ?'
'എനിക്കെന്റെ അച്ഛനാരാന്നറിയണം.... കാണണം ...... സംസാരിക്കണം ....' അമ്മാവൻ വിമ്മിഷ്ടത്തോടെ നിശ്വസിച്ച് തന്റെ നെഞ്ഞ് തടവാൻ തുടങ്ങി
'അമ്മയെ കൊന്നാലും അതാരാന്ന് പറയില്ല.... എന്നാ പിന്നെ ഞാൻ തന്നെ കണ്ടുപിടിച്ചോളാം ന്ന് വെല്ലുവിളിച്ച് പോന്നതാ ഞാൻ '
അദ്ദേഹം തന്റെ ചാരു കസേരയിൽ ചാരിയിരുന്നു...... ചിന്തയിലാണ്ട പോലെ കണ്ണുകൾ ചിമ്മി...

' അമ്മാവാ..... അമ്മാവനെന്നെ സഹായിക്കാൻ കഴിയും ന്ന് ഞാൻ വിചാരിക്ക്ണു....' എന്റെ ചോദ്യം കേട്ടിട്ടും അദ്ദേഹം കണ്ണുകൾ തുറന്നില്ല... പക്ഷെ ആ അടഞ്ഞ കൺപോളകളെ ഭേദിച്ച് കണ്ണീർ തുള്ളികൾ അദ്ദേഹത്തിന്റെ കവിളുകളിൽ ചാലുകൾ തീർത്തിരുന്നു.... കുറേ നേരം ഞങ്ങളൊന്നും മിണ്ടിയില്ല....
'ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി നിന്നോടെന്തിനാ മറച്ചു വെക്കണെ...?' അദ്ദേഹം ഒത്തിരിയൊത്തിരി പുറകോട്ട് എത്തിനോക്കുന്ന പോലെ ഒന്നിളകിയിരുന്നു.... വിറയ്ക്കുന്ന ചുണ്ടുകളോടെ പറഞ്ഞു തുടങ്ങി.
'അന്ന് പ്രീതി പ്രീഡിഗ്രിക്ക് പഠിക്കാര്ന്നു.... മിടുമിടുക്കിയായിര്ന്നു അവള് ..... പ്രീഡിഗ്രിടെ റിസൾട്ട് വന്നപ്പോ അവള്ക്ക് റാങ്ക് ണ്ടായിരുന്നു. അതു കൊണ്ട് തന്നെ കോളേജ്കാര് അവളെ അഭിനന്ദിക്കാൻ ഒരു മീറ്റിംഗ് നടത്തി.... ഒരു ഞായറാഴ്ച.... അതു കഴിഞ്ഞ് വീട്ടിൽക്ക് വര്യായി രുന്നു. മ്മടെ എൽ.പി സ്കൂളിന്റെ അവടെയെത്തിയപ്പോ അവള്ക്ക് ഒരാഗ്രഹം ആ സ്കൂളിന്റെ മുറ്റത്തൊന്നൊറ്റയ്ക്കിരിക്കണം ന്ന്.. തനിക്ക് ഈ വിജയം സമ്മാനിച്ച ആദ്യപടി ആ സ്കൂളാണെന്ന് അവൾ ഓർത്തിട്ട്ണ്ടാവും.... അവൾ അങ്ങോട്ട് കയറിപ്പോണത് ആരൊക്കെയോ കണ്ടിട്ടുണ്ട്....'
'എന്നിട്ട് ....?'ഞാൻ ഒരാന്തലോടെയാണ് ചോദിച്ചത്
' എന്നിട്ടെന്താ....?? ഇരുട്ടു പരന്നിട്ടും അവളെ കാണാനില്ല... പലയിടത്തും അന്വേഷിച്ചു.... കണ്ടെത്താനായില്ല.... അപ്പൊഴാണ് അവൾ സ്കൂളിൽ ക്ക് കേറിപ്പോണത് കണ്ടു ന്ന് ആരോ പറഞ്ഞത്....!!അവിടെ ചെന്നപ്പോൾ ....ന്റെ കുട്ടി ണ്ട് ബോധല്ലാണ്ട്.... ചുരുണ്ടുകൂടി കെടക്ക്ണ്... മേത്ത് തുണീം ല്ലാണ്ട്..... ' അദ്ദേഹം തന്റെ കൈ കൊണ്ട് വിതുമ്പുന്ന ചുണ്ടു പൊത്തിപ്പിടിച്ചു

ഞാനും ആകെ ഞെട്ടിപ്പോയി.... അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ കഴിയാതെ ഞാൻ കുഴങ്ങി ..... അദ്ദേഹം തന്റെ തോളിലെ മുണ്ടെടുത്ത് കണ്ണുകൾ തുടച്ചു....
'ന്റെ ഷർട്ടൂരി അതില് പൊതിഞ്ഞാ അവളെ ആശുത്രീ കൊണ്ടോയത്.... രണ്ടൂസം കഴിഞ്ഞപ്പോ ബോധം തെളിഞ്ഞു.... പക്ഷെ അപ്പളേക്കും അവള്ടെ മനോനില തെറ്റിയിര്ന്നു..... 'ഞാൻ ഞെട്ടലോടെ അമ്മാവനെത്തന്നെ നോക്കിയിരുന്നു
എന്തൊക്കെയാ ഞാനീ കേൾക്കണെ...!!! അമ്മ ഒരു രോഗിയായിരുന്നെന്ന് ഞാനറിഞ്ഞതേയില്ലല്ലോ..!
എന്തൊക്കെയാ ഞാനീ കേൾക്കണെ...!!! അമ്മ ഒരു രോഗിയായിരുന്നെന്ന് ഞാനറിഞ്ഞതേയില്ലല്ലോ..!
'പിന്നെ ഭ്രാന്താശുത്രീലെ ആ തടവറേല്..... അവിടെത്തെ ഡോക്ടറാ പറഞ്ഞത് അവളുടെ വയറ്റില് ജീവന്റെ തുടിപ്പ്ണ്ട് ന്ന്..... അതൂടി കേട്ട് ഞങ്ങളാകെ തകർന്നു പോയി.... അതങ്ങ് കളഞ്ഞാലോന്ന് പലവട്ടം കരുതിയതാ..... പക്ഷെ ... പക്ഷെ അപ്പോഴത്തെ അവളുടെ ആരോഗ്യസ്ഥിതി മോശമാണെന്നു പറഞ്ഞു ഡോക്ടർ സമ്മതിച്ചില്ല.... മാത്രമല്ല ഒരു കുഞ്ഞുണ്ടായാൽ അവളുടെ മാനസിക നില ശരിയായേക്കാമെന്നും പറഞ്ഞു .... അങ്ങനെയാ...... അങ്ങനെയാ നീയുണ്ടായത്... ' ഒരു സ്വപനത്തിലെ അശരീരി പോലെ അമ്മാവന്റെ വാക്കുകൾ മുഴങ്ങി.....
ഞാൻ കുറച്ചു നേരം ഒരു മരവിപ്പോടെ അങ്ങനെ ഇരുന്നു..... മനസ്സിനകത്ത് അറപ്പിന്റെയോ വെറുപ്പിന്റെയോ ഒക്കെ വിചാരങ്ങൾ എന്നെ ഉലയ്ക്കുന്ന പോലെ..... അതിന്റെയും അകത്തളങ്ങളിലെവിടെയോ ഉടുതുണിയില്ലാതെ ബോധമറ്റ് കിടക്കുന്ന അമ്മയുടെ മുഖം....അതിനരികിലായി ചുണ്ടിൽ ക്രൂരമായ ചിരിയും ചിരിച്ച് ...... ആരാണയാൾ....?? എന്റെ സിരകളിലെ രക്തത്തിന് പകയുടെ ചൂട് .... അത് കണ്ണുകളിലേക്ക് ഇരച്ചു കയറി..... അയാളെ 'അച്ഛൻ'ന്ന് വിളിച്ച ഈ നാവിനോടു പോലും എനിക്കവജ്ഞ തോന്നി...
'അരാണയാൾ...??'
അങ്ങകലെ സ്കൂൾ വരാന്തയിലൂടെ ഓടിപ്പോകുന്ന ലഹരി മൂത്ത ആ കണ്ണുകളെത്തന്നെ തുറിച്ച് നോക്കിക്കൊണ്ട് വെറുപ്പ് നിറഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു.
അങ്ങകലെ സ്കൂൾ വരാന്തയിലൂടെ ഓടിപ്പോകുന്ന ലഹരി മൂത്ത ആ കണ്ണുകളെത്തന്നെ തുറിച്ച് നോക്കിക്കൊണ്ട് വെറുപ്പ് നിറഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു.
'നീയതറിയേണ്ട സമയമായിരിക്കുന്നു മോളെ.... അല്ലെങ്കിൽ ഒരു പക്ഷേ....'
അദ്ദേഹം ആവശത്തോടെ എഴുന്നേറ്റു. എന്റെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ച് വലിച്ചുകൊണ്ട് തന്റെ മുറിയിലേക്ക് നടന്നു.... അലമാരക്കകത്തു സൂക്ഷിച്ചിരുന്ന ഒരു ഫയലെടുത്ത് എന്റെ മുന്നിലേക്കിട്ടു.....അതിനകത്ത് പഴകി മഞ്ഞ നിറം പിടിച്ച കുറെ പത്രക്കട്ടിംഗുകൾ .... തികട്ടി വന്ന സംശയങ്ങൾ അടക്കി ഞാനാ തലക്കെട്ടുകൾ വായിച്ചു....!
'' അങ്ങാടിക്കാവ് കൂട്ട ബലാത്സംഗം: പെൺകുട്ടി ഗുരുതരാവസ്ഥയിൽ''
''അങ്ങാടിക്കാവ് കൂട്ട ബലാത്സംഗം: നാലുപേർ പിടിയിൽ''
ഇനിയും കുറെയുണ്ട്... മുഴുവനും വായിക്കാനുള്ള ക്ഷമ എനിക്കുണ്ടായിരുന്നില്ല.... എനിക്കറിയേണ്ടത് എന്റെ അച്ഛനാരെന്നാണ്... അതും ഇതും തമ്മിലെന്താ ബന്ധം.... ഒത്തിരിയൊത്തിരി സംശയങ്ങൾ മനസിൽ മുളച്ചുപൊങ്ങുന്നു... ഞാൻ ചങ്കിടിപ്പോടെ അമ്മാവനെ നോക്കി....

'അതെ ആ ദുഷ്ടൻമാരെയെല്ലാം നീതിദേവത കണ്ണിലെ കെട്ടഴിക്കാതെ തന്നെ ശിക്ഷിച്ചു.... ന്നിട്ടും ന്റെ കുട്ടിക്ക് അപമാനം മാത്രം ബാക്കിയായി.... അസുഖം മാറിയിട്ടും അവൾക്ക് പഴയ പ്രീതിയാവാൻ കഴിഞ്ഞില്ല.... പക്ഷെ അവൾ നിനക്ക് വേണ്ടി ജീവിച്ചു..... നിന്റെ അച്ഛനാരാന്ന് അറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തി കേസ് മുന്നോട്ടു കൊണ്ടുപോവാൻ എല്ലാരും ഒരുപാട് നിർബന്ധിച്ചു... പക്ഷെ ഇത്രയും വെല കുറഞ്ഞ ഒരച്ഛനെ ന്റെ അച്ചൂന് വേണ്ടാന്നവള് തന്നെ തീരുമാനിച്ചതാ... ഇവിടെ നിന്നാൽ മോളിതൊക്കെ അറിയുംന്നും വെഷമിക്കും ന്നും അവൾക്ക് നല്ല പേടിണ്ടായിരുന്നു... അതാ ഞങ്ങളോട് പോലും മിണ്ടാതെ അവൾ നാടുവിട്ടത്....ഇനീപ്പൊ നിനക്കത് അറിയണംന്ന് ണ്ടെൽ.....'
മുഴുവിക്കാൻ സമ്മതിക്കാതെ ഞാനാ വായ പൊത്തി.
'അമ്മാവാ... നിക്ക് അമ്മയെ കാണണം....' കുറ്റബോധം കൊണ്ട് ഉരുകി അവശയായിരുന്നു ഞാൻ.
************** *************** ****************
മുഴുവിക്കാൻ സമ്മതിക്കാതെ ഞാനാ വായ പൊത്തി.
'അമ്മാവാ... നിക്ക് അമ്മയെ കാണണം....' കുറ്റബോധം കൊണ്ട് ഉരുകി അവശയായിരുന്നു ഞാൻ.
************** *************** ****************
അമ്മാവന്റെ കൂടെ കാറിൽ ചെന്നിറങ്ങുമ്പോൾ മുറ്റത്ത് ചെറിയൊരാൾക്കൂട്ടമുണ്ടായിരുന്നു.... 'ദൈവമേ ... എന്റെ അമ്മ'
വിറക്കുന്ന കാലടികളോടെ പൂമുഖത്തേക്ക് കയറുമ്പോൾ അടക്കിപ്പിടിച്ച സ്വരങ്ങൾ എന്നെ ഭയപ്പെടുത്തി....
വിറക്കുന്ന കാലടികളോടെ പൂമുഖത്തേക്ക് കയറുമ്പോൾ അടക്കിപ്പിടിച്ച സ്വരങ്ങൾ എന്നെ ഭയപ്പെടുത്തി....
' മോളെവ്ടെയാര്ന്നു... ഞങ്ങളെവ്ടൊക്കെ തെരഞ്ഞു....' അപ്പുറത്തെ ലക്ഷ്മിച്ചേച്ചിയാണ്.
'ചേച്ചീ... അമ്മയ്ക്കെന്താ പറ്റിയെ?'
ചേച്ചി എന്നെം കൂട്ടി അകത്തെ മുറിയിലേക്ക് കൊണ്ടുപോയി.... അവിടെ.... അവിടെ ആ കാലിൽ അമ്മയെ കെട്ടിയിട്ടിരിക്കുന്നു.... ആ കാഴ്ച കണ്ട് ഞാനാകെ തകർന്നു പോയി..
'ചേച്ചീ... അമ്മയ്ക്കെന്താ പറ്റിയെ?'
ചേച്ചി എന്നെം കൂട്ടി അകത്തെ മുറിയിലേക്ക് കൊണ്ടുപോയി.... അവിടെ.... അവിടെ ആ കാലിൽ അമ്മയെ കെട്ടിയിട്ടിരിക്കുന്നു.... ആ കാഴ്ച കണ്ട് ഞാനാകെ തകർന്നു പോയി..
'ആരാ... ആരാ ന്റെ അമ്മയോടിത് ചെയ്തത്..?' ഞാൻ ഓടിച്ചെന്ന് അമ്മെടെ കെട്ടഴിച്ചു... അമ്മ അനുസരണയുള്ള കുട്ടിയെപ്പോലെ എന്നോട് ചേർന്നിരുന്നു.....
'നിന്നെ കാണാനില്ലാന്നും പറഞ്ഞ് ഭയങ്കര ബഹളാര്ന്നു മോളേ....' ഞാൻ അമ്മയെം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.... അമ്മയപ്പോഴും നിർവികാരമായി എന്നെ നോക്കി....
'നിന്നെ കാണാനില്ലാന്നും പറഞ്ഞ് ഭയങ്കര ബഹളാര്ന്നു മോളേ....' ഞാൻ അമ്മയെം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.... അമ്മയപ്പോഴും നിർവികാരമായി എന്നെ നോക്കി....
' പ്രീതി വാ .... നമുക്കു പോവാം.... '
അമ്മാവൻ അമ്മയെ പിടിച്ചെഴുന്നേൽപിച്ചു... അനുസരണയോടെ അമ്മ ഞങ്ങൾക്കൊപ്പം നടന്നു.... പെട്ടെന്ന് എന്തോ മറന്ന പോലെ അമ്മ തിരിഞ്ഞോടി.... ലക്ഷ്മിച്ചേച്ചീടെ അടുത്തു ചെന്നു നിന്നു.... ഉറക്കെ ചിരിച്ചു
അമ്മാവൻ അമ്മയെ പിടിച്ചെഴുന്നേൽപിച്ചു... അനുസരണയോടെ അമ്മ ഞങ്ങൾക്കൊപ്പം നടന്നു.... പെട്ടെന്ന് എന്തോ മറന്ന പോലെ അമ്മ തിരിഞ്ഞോടി.... ലക്ഷ്മിച്ചേച്ചീടെ അടുത്തു ചെന്നു നിന്നു.... ഉറക്കെ ചിരിച്ചു
'പിന്നെയ്.... ന്റെ അച്ചു അവൾടെ അച്ഛനെം തെരഞ്ഞ് പോയതാ.... മണ്ടി... അവൾക്കത് കഴീല... എന്താന്നറിയോ.... അവൾടെ അച്ഛൻ ഞാൻ തന്നെയാ...' അമ്മ ശബ്ദം താഴ്ത്തി ഒരു രഹസ്യം പോലെ പറഞ്ഞു.
'പിന്നെ... ന്റെ അച്ചു വെരാണെൽ അവൾടെ അച്ഛനും അമ്മീം ഒക്കെ ഞാനാന്ന് പറയണെ'
എന്റെ കൂടെ പോരുമ്പോഴും അമ്മ ക്ഷീണിച്ച സ്വരത്തിൽ പിറുപിറുത്തു....
'പിന്നെ... ന്റെ അച്ചു വെരാണെൽ അവൾടെ അച്ഛനും അമ്മീം ഒക്കെ ഞാനാന്ന് പറയണെ'
എന്റെ കൂടെ പോരുമ്പോഴും അമ്മ ക്ഷീണിച്ച സ്വരത്തിൽ പിറുപിറുത്തു....
'അതെയമ്മേ.... എന്റെ അച്ഛനുമമ്മയുമൊക്കെ ഈ അമ്മ തന്നെയാ..... വില കുറഞ്ഞ ഒരച്ഛന്റെ മകളാകാൻ സമ്മതിക്കാതെ എന്നെ വളർത്തിയ എന്റെ അമ്മ' ഞാൻ അമ്മയെ ഒന്നു കൂടി മുറുകെ ചേർത്തു പിടിച്ചു...
കാറിലേക്കു കയറുമ്പോൾ എന്റെയും അമ്മാവന്റെം കണ്ണുകൾ തുടക്കാൻ പോലുമാവാതെ നിറഞ്ഞൊഴുകുകയായിരുന്നു...
കാറിലേക്കു കയറുമ്പോൾ എന്റെയും അമ്മാവന്റെം കണ്ണുകൾ തുടക്കാൻ പോലുമാവാതെ നിറഞ്ഞൊഴുകുകയായിരുന്നു...
മാജിദ നൗഷാദ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക