കഥ, തിരക്കഥ :- ബൈജു മനയിൽ
----------------------------------------------------
----------------------------------------------------
സമർപ്പണം:- കുഞ്ഞു കുഞ്ഞു പരാതീനതകളുടെ പേരിൽ ഒളിച്ചോടുന്ന വിവാഹിതർക്കു വേണ്ടി...
-------------------------------------------------------------------
-------------------------------------------------------------------
അതേ എന്റെ പ്രിയതമൻ ഇന്നു ദുൽക്കർ സൽമാനെ നായകനാക്കിയുള്ള ഒരു സിനിമയുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നു...... ഏതൊരുവളും തന്റെ പ്രിയതമന്റെ ഉയർച്ച കണ്ടു അഹങ്കരിക്കുന്ന പോലെ ഞാനും ഇന്നു അഹങ്കരിക്കുന്നുണ്ട്.... പക്ഷെ ഞങ്ങൾക്കിടയിൽ ചെറിയൊരു വിലങ്ങു തടി ഉണ്ട്.... വിവാഹമോചനം.... അതേ ഞങ്ങൾ ഇപ്പോൾ വേർപിരിഞ്ഞിട്ടു കൊല്ലം രണ്ടാകുന്നു....
ഞാൻ നിങ്ങളെ പരിചയപ്പെടുത്തി ഇല്ലല്ലേ..... ഞാൻ സൂര്യ ബൈജു..... അല്ലാ സൂര്യ ജെയിംസ്.... അതാണ് നന്ന്...... അച്ഛന്റെ പേരാകുമ്പോൾ ഒന്നു മതി..... കെട്ടിയോന്റെ പേരു ചേർത്താൽ മറ്റൊരു പേരു കൂടി വരും.. രാജേഷ്..... അവനാണ് എന്റെ രണ്ടാമത്തെ കാമുകൻ.....
ഞാൻ ബൈജു ചേട്ടനെ ആദ്യമായി പരിചയപ്പെടുന്നത് 2009 ഒരു ഡിസംബർ മാസം...... ഫേസ്ബുക് എന്ന മായാജാലത്തിൽ വരികൾ കൊണ്ട് വർണ്ണങ്ങൾ വീശിയ ബൈജു ചേട്ടനോട്, ഒരു ചെറു എഴുത്തുകാരിയായ എനിക്ക് കടുത്ത ആരാധനയായിരുന്നു...
കാലികപ്രസക്തവും, പ്രണയവും, തമാശകൾ നിറഞ്ഞതുമായ ബൈജുച്ചേട്ടന്റെ അവതരണ ശൈലിയിൽ ഒരുപാടു ആരാധകർ ഉണ്ടായിരുന്നു.... ഒരു ആരാധകർക്കും ബൈജു ചേട്ടനെ വിട്ടു കൊടുക്കാതെ എനിക്ക് സ്വന്തമാക്കണം എന്ന ചിന്ത ആണ്, എന്നേ പ്രണയാഭ്യർത്ഥനയിൽ എത്തിച്ചത്... ഞാൻ ആണ് ആ ആഗ്രഹം പ്രകടിപ്പിച്ചതും...
ഞങ്ങൾ അങ്ങനെ പരസ്പരം മത്സരിച്ചു പ്രോത്സാഹനങ്ങളും, എഴുത്തും തുടങ്ങിയപ്പോൾ, ഞങ്ങളുടെ എഴുത്തു പ്രണയത്തിൽ ഒതുങ്ങി...... ഞാൻ അല്ലേലും പ്രണയം മാത്രം എഴുതിയിരുന്നവൾ... പക്ഷെ ബൈജുചേട്ടൻ അതിനിടയിലും നല്ല പ്രണയ സന്ദേശങ്ങൾ നൽകി കൊണ്ടേ ഇരുന്നു...
അങ്ങനെ മുഖപുസ്തകത്തിലെ പ്രണയം, ജീവിതം ആകാൻ ഒരു വർഷം എടുത്തില്ല.... പ്രണയം ജീവിതം ആയപ്പോൾ, വർണ്ണനകളും, ജീവിതവും രണ്ടു ധ്രുവങ്ങളായി അനുഭവപെട്ടു തുടങ്ങി..... ആദ്യമാദ്യം എന്റെ അപ്പന്റെ പൂത്തകാശു കൊണ്ട് അടിപൊളി ജീവിതം തന്നെ നയിച്ചു...
പിന്നീട് നന്നേ പ്രാരബ്ധങ്ങളിൽ ജീവിച്ച ബൈജു ചേട്ടൻ, ക്ലേശം നിറഞ്ഞ ജീവിതത്തിലേക്ക് വീണ്ടും നടന്നടുത്തു... ഒപ്പം ഞാനും....... ഇതിനിടയിൽ ഞാനൊരു അമ്മയായി.... അതും ഒരു മകളുടെ 'അമ്മ...
ഞങ്ങൾ തമ്മിലെ പൊരുത്തങ്ങൾ പതിയെ ഇല്ലാതായി..... ഞങ്ങളുടെ എഴുത്തിൽ വിരിഞ്ഞ ഗുൽമോഹറും, മുല്ലയും, ജമന്തിയും, ജീവിതത്തിൽ നിന്ന് ഓടി ഒളിച്ചു..... 5000 രൂപ മാത്രം ശമ്പളം ഉള്ള ബൈജു ചേട്ടനും, 3500 രൂപ ശമ്പളം ഉള്ള ഞാനും, ജീവിക്കാനായി നന്നേ ഞെങ്ങി ഞെരുങ്ങി....
നന്നേ അടിച്ചു പൊളിക്കാരി ആയിരുന്ന ഞാൻ, എന്റെ ശമ്പളത്തിൽ ഒരു ചില്ലി കാശുപോലും വീട്ടാവശ്യങ്ങൾക്കു കൊടുത്തില്ല... ഞാൻ പൊട്ടും കണ്മഷിയും, ലിപ്സ്റ്റിക്കും ഒക്കെ ആയി ലേഡി സ്റ്റോറിൽ അതു കൊടുത്തു തീർത്തു..... എങ്കിലും, ഒരിക്കൽ പോലും എന്നെ ബൈജുചേട്ടൻ കുറ്റപെടുത്തിയില്ലാ...
എഴുത്തിൽ വാസന ഉള്ള ഞാൻ, ദരിദ്രനായ എന്റെ ഭർത്താവിനെ പറ്റി എഴുതി തുടങ്ങി..... ബൈജു ചേട്ടൻ അപ്പോഴും നല്ല സന്ദേശങ്ങളുമായി അരങ്ങു വാണു.. പതിയെ പതിയെ എന്റെ എഴുത്തുകൾ ബൈജു ചേട്ടനെ വേദനിപ്പിക്കാൻ മാത്രമുള്ളതായി... അങ്ങനെ ഞങ്ങൾ ശരീരം കൊണ്ടും, മനസ്സുകൊണ്ടും അകന്നു തുടങ്ങി..... ഞങ്ങളേ തമ്മിൽ അടുപ്പിച്ചതു മകൾ മാത്രം....
എന്റെ വരികളിലെ നഷ്ട്ടങ്ങൾ കൗശല ബുദ്ധിയോടെ കണ്ടുപിടിച്ച സഹപ്രവർത്തകൻ രാജേഷ്, എന്റെ സ്വപ്നങ്ങൾക്കുമേൽ പണം വാരി എറിഞ്ഞു..... ഹണിമൂണിന് പോലും എന്നെ കൊണ്ടുപോകാൻ മടി കാണിച്ച ബൈജു ചേട്ടനോടുള്ള പ്രതികാരം എന്ന വണ്ണം, ഞാൻ ഓഫീസിൽ നിന്ന് ഊട്ടിക്കു ടൂർ പോയി.... ആ യാത്രയിൽ ഞാൻ രാജേഷുമായി ശരീരം പങ്കു വെച്ചു... അവന്റെ പണത്തിനു മുന്നിൽ എന്റെ സ്വപ്‌നങ്ങൾ പുൽക്കൊടി ആയി.....
അവനു ഞാൻ ആവിശ്യത്തിനധികം സ്നേഹം കൊടുത്തു.... എന്റെ പക മുഴുവൻ സ്നേഹമായി ഞാനവന് നൽകി... എന്റെ ദുർനടപ്പുകളിൽ എന്നെ ശാസിച്ചതല്ലാതെ, ഒരിക്കലും ബൈജു ചേട്ടൻ കുത്തി നോവിച്ചുമില്ലാ, ഉപേക്ഷിക്കാനും ശ്രമിച്ചില്ലാ... ഒരുപാടു വട്ടം എന്നെ ഓർമ്മിപ്പിച്ചു, നമുക്കൊരു മകളാണ് ഉള്ളതു..... നീ ഇങ്ങനെ കാലും പറിച്ചു നടക്കരുതെന്നു....
എന്റെ യാത്രകൾ ആരോടും പറയാതെ, എന്നെ ഭാര്യയായി തന്നെ കൊണ്ടു നടന്ന ബൈജു ചേട്ടൻ, ഒരിക്കൽ എന്റെ അച്ഛനോട് പറഞ്ഞിരുന്നു... പക്ഷേ പ്രണയ വിവാഹം ആയതു കൊണ്ടും, ബൈജു ചേട്ടനു പണം ഇല്ലാഞ്ഞതു കൊണ്ടും, അച്ഛൻ ചേട്ടനെ പുച്ഛിച്ചു.... അതും എനിക്കൊരു അനുഗ്രഹം ആയി...
ഈ സമയം രാജേഷിന്റെ പ്രണയം എന്റെ മനസ്സിനെയും, ശരീരത്തെയും കീഴ്‌പെടുത്തിയിരുന്നു.... രാജേഷിനു ശരീരം കണ്ടാൽ വല്ലാത്തൊരു ദാഹമാണ്.... എന്റെ തിളങ്ങുന്ന മേനിയിൽ അവൻ കാട്ടിയ വൈകൃതങ്ങൾ എന്നെ അവനിലേക്കു കൂടുതൽ അടുപ്പിച്ചു....
അങ്ങനെ ഇരിക്കെയാണ്, അവൻ എന്നോടു വിവാഹ അഭ്യർത്ഥന നടത്തിയതു... എന്റെ ദുർനടപ്പുകൾ മൂലം, എന്നെ തിരിഞ്ഞു നോക്കാതെ, എന്നും കുറ്റപ്പെടുത്തുന്ന ഭർത്താവിനെ, ഞാൻ അങ്ങനെ ഉപേക്ഷിക്കാൻ തീരുമാനിച്ചു....
അങ്ങനെ രാജേഷിന്റെ നിർദ്ദേശപ്രകാരം, രണ്ടു വയസ്സ് മാത്രം ഉള്ള പെൺ കുഞ്ഞിനെ ബൈജു ചേട്ടന് ഏൽപ്പിച്ചു കൊടുത്തു വിവാഹമോചനത്തിൽ ഞങ്ങൾ ഒപ്പിട്ടു... കോടതി വിസ്താരത്തിൽ ബൈജു ചേട്ടൻ പറഞ്ഞതും ഇങ്ങനെ.... അവളുടെ സ്വപ്നങ്ങളോ, ആഗ്രഹങ്ങളോ നിറവേറ്റാനുള്ള പണം എനിക്കില്ലാ... അവൾ എന്നെ മറക്കാൻ ആഗ്രഹിക്കുന്നു.... എങ്കിൽ അവളുടെ ഇഷ്ട്ടം.... ഇതല്ലാതെ മറിച്ചൊന്നും പറഞ്ഞില്ല...
ഒരു സ്വർഗ്ഗം നേടിയ സന്തോഷത്തിൽ ഞാൻ രാജേഷുമായി നടന്നകന്നു... രാജേഷുമായുള്ള ബന്ധത്തിലും ഒരു പെൺകുഞ്ഞു ജനിച്ചു..... രാജേഷുമായുള്ള ബന്ധം നിയമാനുസൃതം അല്ലായ്കയാലും, എന്റെ വീട്ടുകാരെ ധിക്കരിച്ചതിനാലും, ഞാൻ എന്റെ വീട്ടിൽ നിന്നും വിവാഹ മോചനത്തിന്റെ അന്നു തന്നെ പുറത്തായി.....
കുഞ്ഞു ജനിച്ചതു മൂലം രാജേഷിനു എന്നോടുള്ള താല്പര്യങ്ങൾ അകന്നു തുടങ്ങി...... രാജേഷ് പലപ്പോഴും കുഞ്ഞിനെ നോക്കി ശാപ വാക്കുകൾ പറഞ്ഞു തുടങ്ങി..... എനിക്കും കുഞ്ഞൊരു വിലങ്ങു തടിയാണെന്നു തോന്നൽ ഇല്ലഴി ഇല്ലാ.. പക്ഷേ രാജേഷിന്റെ പരിഗണന എനിക്കില്ലാഞ്ഞത് കൊണ്ടു ഞാൻ കുഞ്ഞുമായി കൂടുതൽ അടുത്തു ...... അങ്ങനെ ഞങ്ങൾ തമ്മിൽ കുഞ്ഞിന്റെ പേരിൽ അല്ലറ ചില്ലറ അടികൾ തുടങ്ങി.... ഇതിനിടയിലും ബൈജുച്ചേട്ടന്റെ മുഖപുസ്തകത്തിലെ പോസ്റ്റുകൾക്ക്, ഞാൻ എന്റെ കൂട്ടുകാരെ കൊണ്ടു ചൊറിയുന്ന കമെന്റുകൾ ഇട്ടു, പുള്ളിയുടെ മനസിനെ വെറുപ്പിച്ചു തുടങ്ങി...
പലരെയും കൊണ്ടു ദാമ്പത്യ ജീവിതത്തിലെ പരാജയങ്ങൾ കുത്തി, കുത്തി ചോദിപ്പിച്ചു... പക്ഷേ ഒരിക്കലും ആ നല്ല മനുഷ്യൻ ആർക്കും വേദനിക്കാത്ത വിധം, മനുഷ്യന്റെ സങ്കൽപ്പങ്ങളും, ജീവിതവും വരികളിൽ വിവരിച്ചു കാട്ടി..... അങ്ങനെ ബൈജു ചേട്ടന്റെ എഴുത്തിനേക്കാളും മികച്ചതായി കമെന്റുകൾ... എല്ലാരും തങ്ങളുടെ കഥയിൽ ബൈജു ചേട്ടന്റെ അഭിപ്രായം അറിയാൻ പുള്ളിയെ വിളിച്ചു വരുത്താനും തുടങ്ങി.....
ഇതിനിടയിൽ രാജേഷിന്റെ അമിത മദ്യപാനം, എന്നെ കുഞ്ഞുമായി അവിടുന്ന് എന്റെ വീട്ടിലേക്കു ഒളിച്ചോടിച്ചു..... പക്ഷേ രാജേഷ് വീണ്ടും പണം വാരി എറിഞ്ഞു, എന്നെ വീണ്ടും അവിടെ നിന്നു തന്ത്രപരമായി കൂട്ടി കൊണ്ടു പോയി... പക്ഷേ രാജേഷ് എന്നോടു, ഞാൻ പറയാതെ ഇറങ്ങി പോയതിന്റെ പ്രതികാരം തീർക്കുവാരുന്നു...
കെട്ടി ഒരു കുഞ്ഞുണ്ടായിട്ടും എന്നോടൊപ്പം ഒളിച്ചോടിയ നീ, ചീത്ത സ്ത്രീ ആണെന്ന് പറഞ്ഞു, എന്നെ മാനസികമായും, ശാരീരികമായും ദ്രോഹിക്കാൻ തുടങ്ങി...... സിഗ്രെറ്റ് കുറ്റികൾ കൊണ്ടു പൊള്ളിക്കാനും, തല്ലാനും തുടങ്ങിയപ്പോൾ, ഞാൻ എന്നേക്കുമായി രാജേഷിന്റെ വീടിന്റെ പടി കടന്നു...
അങ്ങനെ ഇരിക്കയാണ് കുടുംബ ജീവിതത്തിന്റെ കഥ പറഞ്ഞ സൽപ്പേര് ബെന്നി എന്ന ചെറു കഥ സിനിമ ആക്കാനുള്ള മോഹവുമായി ചിലരൊക്കെ ബൈജു ചേട്ടനെ സമീപിച്ചതും, ഇവിടം വരെ എത്തിയതും....
ഇന്നലെ ആയിരുന്നു പുതിയ സിനിമാവിശേഷങ്ങൾ എന്ന ടി വി പ്രോഗ്രാമിൽ ബൈജു ചേട്ടൻ അഥിതി ആയി എത്തിയതും, ഒരു മണിക്കൂർ ചിലവഴിച്ചതും......
അതിലെ സ്വന്തം കുടുംബം എന്ന ചോദ്യത്തിൽ മാത്രമാണ് ചേട്ടൻ പതറിയതു..... പക്ഷേ ഒരിക്കൽ പോലും എന്നേ കുറ്റപ്പെടുത്തി സംസാരിച്ചില്ലാ.. കുഞ്ഞിനുവേണ്ടി ജീവിക്കാനാണ് തീരുമാനം എന്നു പറഞ്ഞപ്പോൾ, സ്നേഹിച്ചു കൊതി തീരാത്ത എന്റെ മാളുവിനെ ഓർത്തു ഞാൻ പരിതപിച്ചു.... ഞാനായി തട്ടി തെറിപ്പിച്ച ഭാഗ്യം....
ഇന്നലെയും ബൈജു ചേട്ടൻ പറഞ്ഞു... എഴുത്തും ജീവിതവും രണ്ടും രണ്ടാണെന്നു... എഴുത്തിലെ വർണ്ണനകൾ ജീവിതത്തിൽ പലപ്പോഴും സ്വപ്‌നങ്ങൾ മാത്രമാണെന്നും....
കുടുംബ ബന്ധങ്ങളിൽ ഉണ്ടാകേണ്ട പരസ്പര ധാരണകളും, വിശ്വാസങ്ങളും, ശാരീരിക, മാനസിക പൊരുത്തങ്ങളും, സമ്പത്തും എന്താണെന്നു വിവരിച്ചു കാട്ടിയ ഒരു ചെറുപ്പക്കാരന്റെ കഥ പറഞ്ഞ ആ സിനിമ, ഞാൻ യോഗ്യത ഇല്ലാതെ പോയി കണ്ടു...... മുഖപുസ്തകത്തിൽ ആയിരുന്നെങ്കിൽ കഥയ്ക്ക് താഴെ ഒരു നല്ല കമെന്റ് ഇടാമായിരുന്നു...
എങ്കിലും ഞാൻ ബൈജുചേട്ടന്റെ ടൈം ലൈനിൽ പോസ്റ്റ് ഇട്ടു..... നല്ല സിനിമ അഭിനന്ദങ്ങൾ.... ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.... അതിനു ഉടൻ തന്നെ മറുപടിയും കിട്ടി... നന്ദി സൂര്യ....... ഇനിയും പ്രോത്സാഹനങ്ങൾ ഉണ്ടാകണം...
അതു കണ്ടു ഞാൻ പൊട്ടി കരഞ്ഞു..... ഞാൻ എന്തിനാണ് ബൈജു ചേട്ടനെ ഉപേക്ഷിച്ചത്..... പുള്ളിക്ക് ആകെപ്പാടെ ഉണ്ടായിരുന്ന ഒരു കുറവ് സമ്പത്തു മാത്രം ആരുന്നു... ഇന്നതിനും ഒരു വഴി തെളിഞ്ഞു.... സാമ്പത്തില്ലെന്നു പറഞ്ഞു പുള്ളിയെ ഉപേക്ഷിച്ച ഞാനോ ഇന്നിപ്പോൾ അനാഥയായി....
ഞാൻ ഇപ്പോൾ ഉള്ള ഈ കുഞ്ഞിനേം കൊണ്ടു തിരികെ ചെന്നാലും എന്നേ സ്വീകരിക്കും എന്നുറപ്പുണ്ട്... അത്രയ്ക്ക് തങ്കമനസ്സായിരുന്നു... പക്ഷേ ഞാൻ യോഗ്യ അല്ലാ.... എനിക്ക് സങ്കടം ഇല്ലാ... ഞാൻ മരിക്കില്ലാ... ജീവിക്കും..... ബൈജു ചേട്ടനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി പഴയ സൂര്യമോളായി ഞാൻ ജീവിക്കും......
ജോബിൻ ജോസഫ് കുളപ്പുരക്കൽ...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക