കുടികിടപ്പു സമരം
കഥ, പടുതോള്‍
കഥ, പടുതോള്‍
ആലിമാപ്ല വെറും ആലിയും ശങ്കരന്‍ നായര്‍ വെറും ശങ്കരനും ആയിരുന്ന അവരുടെ സ്കൂള്‍ ജീവിത കാലത്ത് തളിരിട്ടതാണ് അവര്‍ രണ്ടുപേരുടേയും ആത്മസൗഹ്രുദം . ഇംഗ്ലീഷ്, കണക്ക്, വൃത്ത-അലങ്കാര ലക്ഷണങ്ങള്‍ എന്നീ വിഷയങ്ങളില്‍ മഹാ ദരിദ്രവാസിയായിരുന്ന ആലിക്ക് അത്തരം കാരൃങ്ങളില്‍ തുലോം ധനികനായിരുന്ന ശങ്കരന്‍ താങ്ങും തണലുമായിരുന്നു. ആ ഉപകാരത്തിന് പകരമായി ആലി തന്റെ ചോറിന്‍പാത്രത്തില്‍ കൊണ്ടുവന്ന രണ്ടു കഷണം പൊരിച്ച മീനില്‍ ഒന്ന് ശങ്കരനു കൊടുത്തു പോന്നു. താന്‍ കൊടുക്കുന്നമീന്‍ കഷണത്തിന് ശങ്കരന്‍ ഉപദേശിക്കുന്ന വ്രുത്താലങ്കാരലക്ഷണങ്ങളെക്കാള്‍ പ്രായോഗിക മൂലൃമുണ്ടെന്ന് പറഞ്ഞ് ആലി പലപ്പോഴും അവന്റെ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും ബുദ്ധിശക്തിതിക്ക് മീനിനെക്കാള്‍ മൂലൃമുണ്ടെന്ന് ശങ്കരനും വാദിച്ചു പോന്നു.
കണക്കിനോടും മറ്റുമുള്ള തന്റെ ബന്ധം ഉപേക്ഷിച്ച് ആലി ഉപ്പയുടെ മീന്‍ കച്ചവടത്തിന് സഹായിയാവുകയും പത്താം തരവും ടെെപ്പ്റെെറ്റിങ്ങും പഠിച്ചു പാസായി ശങ്കരന്‍ ബോമ്പെയിലേക്കും അവിടെനിന്ന് ദുബായിലേക്കും പോവുകയും ചെയ്തതിനുശേഷവും അവരുടെ ഇരുമെയ്യാണെങ്കിലും ഒന്നായ സൗഹ്രുദം തുടര്‍ന്നു പോന്നു.
ദുബായില്‍നിന്ന് വെറും കയ്യോടെ തിരിച്ചുപോന്ന ശങ്കരന്‍ നായര്‍ ആലിമാപ്ലക്ക് വെെകുന്നേരങ്ങളില്‍ കള്ളുഷാപ്പിന്റെ ബഞ്ചിലിരുന്ന് ബോധവത്ക്കരണം നടത്തുക പതിവാക്കി.
അങ്ങനെയെല്ലാമിരിക്കുന്ന കാലത്ത് ഒരു ദിവസം കള്ളു കുടിയുടെ പാരമൃത്തില്‍ ആലിമാപ്ല തന്റെ മനസില്‍ കുറെക്കാലമായികൊണ്ടു നടന്നിരുന്ന ഒരു സംശയം ഉന്നയിച്ചതാണ് ഈ കഥയിലെ പ്രമേയം. കുടികിടപ്പവകാശം എന്നാലെന്ത് എന്ത്?തന്റെ ഉപ്പയും കള്ളുകുടിയന്മാരില്‍ പലരും ശരിയെന്നു പറയുന്ന ഈ അവകാശം ഏന്താണ്? അര്‍ജ്ജുനവിഷാദം പോലെയൊഴുകിയ ആലിമാപ്ലയുടെ സംശയം
കേട്ട ശങ്കരന്‍ നായര്‍ ആശ്രിതവത്സലനായി.

'' കുടിച്ച് ബോധം നഷ്ടപ്പെടുന്നവര്‍ക്ക് ഷാപ്പില്‍ തന്നെ
കിടന്നുറങ്ങാനുള്ള അവകാശം. ന്താ, സംശയം?'' ദാ പിടിച്ചോ എന്ന മട്ടിലായിരുന്നു ശങ്കരന്‍ നായരുടെ ബോധോപദേശം.
കിടന്നുറങ്ങാനുള്ള അവകാശം. ന്താ, സംശയം?'' ദാ പിടിച്ചോ എന്ന മട്ടിലായിരുന്നു ശങ്കരന്‍ നായരുടെ ബോധോപദേശം.
കള്ളുകുടിയന്മാരോട് ഇത്ര വാത്സലൃവും സ്നേഹവുമുള്ള ഒരു സര്‍ക്കാരാണ് നാടു ഭരിക്കുന്നത് എന്ന തിരിച്ചറിവ് ആലിമാപ്ലയെ നിരുദ്ധകണ്ഠനാക്കി. പോയ തെരഞ്ഞെടുപ്പില്‍ താന്‍ ഇത്ര നല്ല പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്തുവെന്ന ചിന്ത അയാളെ വേദനിപ്പിച്ചു. കുറ്റബോധം അയാളെ പരവശനാക്കി.
'' നായരെ ഇന്നുമുതല്‍ ഞാനും ങ്ങടെ പാര്‍ട്ടിക്കാരനാണ്. '' പാതി ബാക്കിയായ കള്ള് ഒറ്റയിറക്കിന് മോന്തി ഒഴിഞ്ഞ ഗ്ലാസ് ഠപ്പ് എന്ന ശബ്ദത്തോടെ വെച്ചുകൊണ്ട് ആലിമാപ്ല ആവേശഭരിതനായി.'' കുടികിടപ്പവകാശം സംരക്ഷിക്കാന്‍ നമ്മള്‍ ഇന്ന്, ഇപ്പോള്‍ തന്നെ സമരം തുടങ്ങണം. ഇന്ന് രാത്രി നമ്മള്‍ ബോധം പോകുന്നതുവരെ കുടിച്ച് ഇവിടെതന്നെ കിടന്നുറങ്ങണം.''
കുടിച്ച് ബോധം പോയ മാപ്ലയേയും നായരേയും നല്ലവരായ നാട്ടുകാര്‍ തോളിലിട്ട് അവരവരുടെ വീട്ടിലെത്തിച്ചതും സമരം ചെയ്യുന്നവരെ പൊലിസു മര്‍ദ്ദിക്കുന്ന മട്ടില്‍ ഉമ്മച്ചിയും നായരച്ചിയും അവരെ കെെകാരൃം ചെയ്തതും വിസ്തരിക്കുന്നില്ല.

കുടികിടപ്പവകാശം സ്ഥാപിച്ചുകിട്ടുവാന്‍ വേണ്ടി ഞങ്ങളുടെ ഗ്രാമത്തില്‍ നടന്ന ഈ ധീരസമരം ചരിത്രത്തിലെ ഒരു നാഴികകല്ലായി ഇന്നും കണക്കാക്കപ്പെടുന്നു.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക