കാത്തിരിപ്പ്.
ഞാനവനെ കാക്കുകയാണ്.
ചിലപ്പോൾ അവൻ രഹസ്യമായാണ് വരിക.
വേറേ ചിലപ്പോൾ വലിയ ബഹളമായിട്ടാണ്.
വെടിയും പുകയും ഒക്കെ ഉണ്ടാകും .
ചില കുടുംബങ്ങളിലെ സന്തോഷം കണ്ടാൽ അവന്
അസൂയയാണ്, പെട്ടെന്ന് ഒരു മുന്നറിയിപ്പില്ലാതെ ഓടി യങ്ങ്
കയറിക്കളയും.
പക്ഷേ ചിലർ ഇവനെ വിളിച്ചു കയറ്റും മനപുർവ്വമായിത്തന്നെ.
ഒരു പക്ഷേ അവർ വിളിച്ചില്ലെങ്കിലും ഇവൻ അവിടെ ചെല്ലുമായിരിക്കും.
കുഞ്ഞുകുട്ടികളെ ഇവൻ എടുത്തു കൊണ്ട് ഓടുന്നതാ സഹിക്കാത്തത് '
ഒരു പക്ഷേ നമ്മളെപ്പോലെ കുഞ്ഞുങ്ങളെ ഇവനും ഇഷ്ടമായിരിക്കും .
കാലങ്ങളായി ഇവനെക്കാത്ത് കഴിയുന്നവർ ഉണ്ട്.
ഇത്രയും കാലമായിട്ടും ഇവനെന്താ വരാത്തെ
എന്നും ചോദിക്കാറുണ്ട്.
ഇവനിൽ നിന്ന് ഒളിച്ചോടാൻ ആർക്കും പറ്റില്ല ,
എനിയ്ക്കും നിങ്ങൾക്കും .
അതു കൊണ്ട് ഞാനവനെ കാക്കുകയാണ്.
ഞാൻ മാത്രമല്ല നിങ്ങളും.
Gopal A

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക