Slider

[അനുഭവകഥ ] ഒരുഅടിമയുടെ കഥ.

0

[അനുഭവകഥ ]
ഒരുഅടിമയുടെ കഥ.
"പുതുശ് ഗദ്ദാമ വന്താച്ച്.."
സഹമുറിയന്റെ ശബ്ദം കേട്ടാണ് ഫോണിൽ നിന്നുംമുഖമുയർത്തിനോക്കിയത്.
രണ്ട് നാൾ മുൻപ് ഫെയ്സ് ബുക്കിലെഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കഥയ്ക്ക്ആകെകിട്ടിയ പതിനഞ്ച് ലൈക്കും ,പന്ത്രണ്ട് കമന്റുമാ.അതിൽ ഗ്രൂപ്പ് അഡ്മിൻന്റെവകകൈയിൽകുറച്ച് പൂക്കളുള്ള സ്റ്റിക്കർകമന്റ് നാല്. അവൻഅങ്ങിനെ ചെയ്തല്ലെപറ്റു. ഇല്ലെങ്കിൽആഗ്രൂപ്പിൽ പോസ്റ്റിടൽ നിർത്തിയാലോഎന്ന ഭയം.പാവം. അവനറിയാമോ എന്തോ.. എന്റെ രചനകൾക്ക് ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്നത് അവന്റെ ഗ്രൂപ്പിൽ നിന്നു മാണെന്നുള്ളത്.
അതിലേയ്ക്ക് സങ്കടത്തോടെ നോക്കിയിരിക്കുക ആയിരുന്നു. അപ്പോഴാണ് ശ്രീലങ്കൻതമിഴിൽ പുതിയവേലക്കാരിവന്നകാര്യം കേട്ടത്.
" അതുക്ക്.....?"
എന്റെ മുഖത്തെ ഭാവമാറ്റംകണ്ട്അവൻ ഒന്ന് പതറിഎന്ന്തോന്നുന്നു.
"അല്ലാ... തമിഴ്നാട്ട് പൊണ്ണ്താൻ. പാക്കറത്ക്ക് റൊമ്പ അഴകായിരിക്ക്... "
"നീ പാത്താ...???" സങ്കടം മാറ്റി വച്ച് ആകാംക്ഷയോടെ ചോദിച്ചു.
"പാത്താച്ച് ,ശകുനിയാ കൂട്ടീട്ട് വന്നത്..."
ആ വലിയ അറബി വീട്ടിൽ ഞങ്ങൾ മൂന്ന് പേരാണ്ഹൗസ്ഡ്രൈവറൻമാരായ് ഉള്ളത്.
രണ്ട് ശ്രീലങ്കക്കാരും പിന്നെഞാനും. അതിൽ ആദ്യം എത്തിയത് മജീദ്എന്ന ശ്രീലങ്കക്കാരനാണ്. പതിനാറ് വർഷം മുൻപ് ആ വീട്ടിൽ എത്തിയഅവനെ ശകുനിഎന്ന് വിളിച്ച് പോന്നു. ബാക്കിയുള്ളവർ എന്ത് ചെയ്താലും അറബിയോട് പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞ് നല്ലപേര് നേടാം എന്നാണ്അവന്റെ വിചാരം പക്ഷെ അറബികൾ ആരാ മക്കള്....? ഇങ്ങിനെയുള്ളവനെ കൂടെ നിർത്തിയാൽ ബാക്കിയുള്ളവരുടെ കുറ്റങ്ങൾ അറിയാമല്ലോ. അത് മാത്രമല്ല. അറബി കക്കൂസ്കഴുകാൻ പറഞ്ഞാൽ അതുംചെയ്യും. അറബിക്ക് ലാഭം. ശബളം മാത്രം കൊടുത്താൽ മതിയല്ലോ. അനുസരണയുള്ള ഒരു നായയെ. അതായിരുന്നു അവൻ.
ശകുനിയെ " കറുത്തഷെയ്ത്താൻ..." എന്നാണ് അറബികൾരഹസ്യമായ് വിളിച്ചിരുന്നത്. എഴുതുന്ന കഥകളിലെമരിച്ച് പോകുന്ന കഥാപാത്രങ്ങൾക്കെല്ലാം മജീദ് എന്ന പേര് കൊടുത്തു മധുര പ്രതികാരം ചെയ്ത് പോന്നു.
ശകുനി റൂമിൽഒരു പുലിആയിരുന്നു. കഴുതപ്പുലി.
ശകുനിക്ക് എന്ത് വേണമെങ്കിലും ചെയ്യാം. ഉറങ്ങുന്ന സമയംഫോൺ ചെയ്യാം, ലൈറ്റിടാം. ബാക്കിയുള്ളവർഅത്പോലെചെയ്താൽ ശകുനിക്ക് ദേഷ്യംവരും.ചീത്തപറയും.
ആശാന് അടുപ്പിലും........ ആവാം എന്ന പഴമൊഴി സത്യമായത് ഇവിടെയാണ്.
ഒരു നാൾസഹിക്കവയ്യാതെ തിരിച്ച് പറഞ്ഞു. വാക്കുകൾ കൊണ്ടുള്ള കയ്യാങ്കളിക്കൊടുവിൽ ദേഷ്യം സഹിക്കവയ്യാതെ മീൻവെട്ടാൻ ഉപച്ചിരുന്ന കത്തിഎടുത്ത് ശകുനിക്ക് നേരെവീശീ.ഭാഗ്യം അവന്റെ ദേഹത്ത്കൊണ്ടില്ല.
അന്ന് രാത്രിശകുനി വന്ന് രഹസ്യമായ് പറഞ്ഞു.
'ഇങ്കെ നടന്തത് യാരുക്കിട്ടെയും സൊല്ല വേണ്ട - "
പിന്നീടുള്ള ശകുനിയുടെ പെരുമാറ്റത്തിൽ അത്ഭുതകരമായമാറ്റമാണ് ഉണ്ടായത്.ഭയഭക്തി ബഹുമാനം കൂടീയിരിക്കുന്നു.
ശ്ശെ..ഇത്ആദ്യമെ ചെയ്യേണ്ടതായിരുന്നു.
-----------------------
ഒരാഴ്ചകഴിഞ്ഞ്പുതിയവേലക്കാരിയെ മെഡിക്കൽ എടുക്കാനായ് ഹോസ്പിറ്റലിൽകൊണ്ട്പോകേണ്ട ചുമതലഎനിക്കായിരുന്നു. ഗദ്ദാമ കളോട് സംസാരിക്കുന്നതും ,ചിരിക്കുന്നതും
,റീച്ചാർജ്കാർഡ്‌ വാങ്ങി കൊടുക്കുന്നതും കർശനമായ് അറബി വിലക്കിയിരുന്നു.എന്തോ വലിയ കുറ്റമായാണ് അറബികൾ കണ്ടിരുന്നത്.അതിനായ് ആ വലിയ വീടിനു ചുറ്റം നീരീക്ഷണക്യാമറകളും സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു. അതിന് കാരണവും ഉണ്ട് ഇതിന് മുൻപുണ്ടായിരുന്നവർ അമ്മാതിരിപ്പണിയാണ് കാട്ടിയത്.ഫിലിപ്പൈൻസ് കാരി ഒരുഗദ്ദാമഗർഭിണി ആയിട്ടാണ്അവിടെ നിന്നും പോയത്.
മൺമറഞ്ഞശിലായുഗത്തിൻതുരുമ്പിച്ചആചാരം പിൻതുടരലും ഉണ്ട്.
പാസ്പോർട്ടിൽ പേര് കണ്ടു. ഫർസാന.31വയസ്സ്.
വിവാഹം കഴിഞ്ഞതാണ്.
പറയത്തക്കഅഴകൊന്നും അവളിൽ എനിക്ക് കാണാൻ കഴിഞ്ഞില്ല .
ഒരു ഗ്രാമിണ തമിഴ്പെൺകൊടി. ശാലീന സൗന്ദര്യം
പേടിച്ചരണ്ട ഒരു മാൻപിടയെപോലെ ഫർസാന വണ്ടിയിൽ കയറി. ആദ്യമായാണ് അവൾ ഗൾഫിൽ വരുന്നത്. അറബി വീട്ടിൽ ബാക്കിയുള്ള വേലക്കാരികൾ ഇൻഡോനേഷ്യക്കാരികൾ ആണ്.ഭാഷഅറിയാതെ പാവം ഇവൾഎന്ത് ചെയ്യും..? ആദ്യമായ് ഗൾഫിൽ വന്നതന്റെ അവസ്ഥഓർത്തു പോയ്.
തമിഴിൽ അവളുമായ് സംസാരിച്ചു.
സംസാരിക്കാൻ ഒരാളെ കിട്ടിയതിൽ അവൾക്ക് സന്തോഷം .അവൾ വാനിറയെ പറഞ്ഞു കൊണ്ടിരുന്നു..
ആറ് മാസങ്ങൾക്ക് മുൻപ് ഫർസാനയുടെ ഭർത്താവ് ഉള്ളതെല്ലാം വിറ്റ് പെറുക്കിയും ,തികയാത്തത്കടം വാങ്ങിയുംഗൾഫിൽ വന്നിരുന്നു ജോലിക്ക് വേണ്ടി. ഗൾഫ് ശരിക്കും ഇഷ്ട്ടയിട്ടോ എന്തോ ഒരു മാസം തികയ്ക്കാതെഅയാൾവന്നവഴി മടങ്ങി.
അതിന്റെവാശിയിൽ ഇറങ്ങിത്തിരിച്ചതാണ് ഇവൾ
മൂന്ന് ചെറിയ കുട്ടികൾഉണ്ട്.
കടന്റെ വാതിൽ വരെ എത്തി.കൂടെ പട്ടിണിയും. കുടുംബത്തിലെപട്ടിണി മാറ്റാൻ എന്തും സഹിക്കാൻ തയ്യാറായിരുന്നു അവൾ.
ശ്വാസം പോലും വിടാതെ അവൾ പറഞ്ഞു കൊണ്ടെ ഇരുന്നു.
ഹോസ്പിറ്റൽ എത്തി.
മെഡിക്കലിന്റെ അവസാനഘട്ടംവന്നു. രക്തം എടുക്കണം.അത് കേട്ടതും അവളുടെ മുഖം മാറി.
ഭയത്തിന്റെകാർമേഘംആ മുഖത്ത് വന്ന് നിറഞ്ഞു.. പെയ്യാൻവിതുമ്പി നിൽക്കുകയാണ്.
ഏത് നിമിഷവും പെയ്യും.
പെയ്തു. എന്റെ തോളിൽ മുഖംതാഴ്ത്തിഅവൾ കരയുന്നു..
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു. അവിടെകൂടീനിന്നവർ ഈകാഴ്ചകണ്ട് രസം പിടിച്ച് ഞങ്ങളെതന്നെനോക്കുന്നു.
ഏങ്ങലടിച്ചു കരയുകയാണ് അവൾ.
"ഭയമായിറുക്ക് നിസാർ .. ഊസി വേണ്ട,
ശീക്രം ഇങ്കെ നിന്ന് പോലാം. "
ചെറിയ കുട്ടികളെ പോലെ ഫർസാന കരയുന്നു.വാക്കുകൾ നഷ്ട്ടപ്പെട്ട് ഞാനും.
ഏറെനേരം പണിപ്പെട്ട്ഒരു വിധം പറഞ്ഞ്സ്വാന്തനിപ്പിച്ച് രക്തംഎടുക്കാൻ തയ്യാറായ്. സൂചി വച്ചപ്പോൾ അടുത്തുണ്ടായിരുന്നഎന്റെ കയ്യിൽ ബലമായ് പിടിച്ചു.
ഇത് കണ്ട്മലയാളി നേഴ്സ് ചോദിച്ചു.
"തന്റെ ആരാ ഈ കുട്ടി..?"
"പെങ്ങളാ സിസ്റ്ററെ... " കൂസാതെ പറഞ്ഞു.
അവളുടെ തമിഴ് കേട്ട് നേഴ്സ് സംശയത്തോടെ എന്നെ നോക്കി.
സൂചി ആ കയ്യിലേയ്ക്ക് ഇറങ്ങിയപ്പോൾ എന്റെ കയ്യിലെ ഫർസാനയുടെപിടിയുടെ ബലം വർദ്ധിക്കുന്നത് ഞാനറിഞ്ഞു. എന്റെകയ്യ് നന്നായ് വേദനിക്കുന്നുണ്ടായിരുന്നു.
നേഴ്സ് ,സൂചീ ഊരീ പക്ഷെ അതിൽ രക്തം ഇല്ലായിരുന്നു. നേഴ്സ് പിന്നെയും സൂചി വച്ചു. ഞരമ്പ് കണ്ടെത്താനാവാതെ തിളക്കുന്നപായിസം തവി കൊണ്ട്ഇളക്കി കൊടുക്കുന്ന പോലെസിറിഞ്ച് കൊണ്ട് ഇളക്കി നോക്കുന്നു.
"പൊന്ന് സിസ്റ്ററെ ഇങ്ങിനെ കൊല്ലാതെ. ഞരബ് തെളിയുന്നില്ലെങ്കിൽ ആകെട്ട് ഒന്ന് മുറുക്കിയാൽ പോരെ.." സഹികെട്ട് പറഞ്ഞു.മുഖമുയർത്തി നേഴ്സ് എന്നെ ഒന്ന് നോക്കി.
'ഇവൻ ആരെടാ എന്നെ പഠിപ്പിക്കാൻ ' എന്ന ഭാവത്തിൽ.
എന്റെ കൈയിലെവേദന സഹിക്കാൻ പറ്റാതെ ആയ്.
ഞാൻ അടുത്ത സൂചി വയ്ക്കുന്നതിൻ മുൻപ് ഫർസാനയുടെ കൈ പതിയെവിടുവിച്ച് മേശയുടെ കാലിലേയ്ക്ക് മാറ്റി. ഇത് അറിയാതെ എന്റെ കൈ ആണെന്ന് ധരിച്ച് ശക്തിയായ് തന്നെ മേശയുടെ കാലിൽഅള്ളിപിടിച്ചു.അതിൽചെറിയ ഒരു മുള്ളാണി ഉയർന്ന് നിൽപ്പുണ്ടായിരുന്നു. വീണ്ടും സൂചി കയറ്റിയപ്പോൾ പിടുത്തംവീണ്ടും മുറുകിയപ്പോൾ ആണിയിൽ കൈപതിഞ്ഞു.
വേദനയോടെ കൈ വലിച്ച അവൾ എന്നെ ഒരു നോട്ടം നോക്കി. ' പറ്റിച്ചു അല്ലെ 'എന്ന ഭാവത്തിൽ. അവസാനത്തെ കുത്തിൽ ബ്ലഡ് കണ്ടെത്തി. മലയാളി നേഴ്സിന്റെ മുഖത്ത് വിജയി ഭാവം തെളിഞ്ഞു.ഇവളെയെക്കെ ആരാണോ നേഴ്സ് ആക്കിയത്. എന്ന് മനസ്സിൽ ചിന്തിച്ച് അവിടെ നിന്ന് മടങ്ങി.
വരുന്ന വഴിഒരുചായവാങ്ങി ഫർസാനയ്ക്ക്കൊടുത്തു. ആർത്തിയോടെഅവൾ അ ചായ കുടിച്ചു.
നാട്ടിലേയ്ക്ക് വിളിക്കാൻ എന്റെഫോണും നൽകി.അ മുഖം തെളിഞ്ഞു. നന്ദിയോടെ..., അവളുടെവീട്ടിലെ നംബർ ഡയൽ ചെയ്തു.കുട്ടികൾ ആരോ ആണ് ഫോൺഎടുത്തത്.
" അമ്മാടാ.... നല്ലായിറുക്കാ..??"പിന്നെ കേട്ടത് ഒരുപൊട്ടിക്കരച്ചിലായിരുന്നു. അടക്കി വച്ചിരുന്നസങ്കടം മുഴുവൻകണ്ണീരായ് പുറത്ത് വന്നുകുടുതൽ സംസാരിക്കാനാവാതെഫോൺ കട്ട് ചെയ്തു. തിരികെ നൽകി.
വീട് എത്തുംവരെ അവൾ ഏങ്ങി ,എങ്ങികരഞ്ഞ് കൊണ്ടെ ഇരുന്നു.
പിന്നീട് കാണുമ്പോളെക്കെ ബ്ലഡ് എടുത്ത കാര്യം പറഞ്ഞ് അവളെകളിയാക്കി കൊണ്ടെയിരുന്നു.
നാളുകൾ കഴിയവെഅവൾക്ക് എന്റെ മേലുള്ളവിശ്വാസം കൂടീ എന്ന് തോന്നുന്നു. അത്കൊണ്ടാവാം.ഒരിക്കൽഅവളുടെ ജീവിതകഥഎന്നോട് പറഞ്ഞത്.
സാമ്പത്തിക സ്ഥിതിയിൽ പിന്നോക്കമായിരുന്നഒരു മുസ്ലിംകുടുംബത്തിൽ പിറന്ന ഫർസാനയെ അവളുടെ മാതാപിതാക്കൾ മകളോടുള്ള അമിത സ്നേഹ കൊണ്ട് പുറം ലോകം കാണാതെവളർത്തി. കൂട്ടിലടച്ച കിളിയെപോലെ അവൾവളർന്നു. മാതാപിതാക്കളുടെ ഇഷ്ട്ടപ്രകാരം വിവാഹവുംകഴിഞ്ഞു.
ആദ്യരാത്രിയിൽ ഭംഗിയായ് അലങ്കരിച്ച മണിയറയിലേയ്ക്ക് ഒരു അന്വപുരുഷ്യന്റ അടുത്തേയ്ക്ക് നവവധുവായ് കടന്ന് ചെന്നു.
കൊതിയോടെ വരൻ ഭാര്യയെ സമീപിച്ചു.
തന്നെ ആക്രമിക്കുകയാണെന്ന് തെറ്റിദ്ധരിച്ച ഫർസാന മുറിയിലുണ്ടായിരുന്ന തടി കഷ്ണം കൊണ്ട് സ്വന്തംഭർത്താവിന്റെതലതല്ലി പൊളിച്ചു.
മകളുടെ കരച്ചിലിന്പകരം മരുമകന്റെ കരച്ചിലുയർന്നപ്പോൾ പകച്ചുപോയ് ആ മാതാപിതാക്കൾ..
തുടർന്നുള്ള ദിവസങ്ങളിൽ ശാന്തമായിരുന്നു അ മണിയറ.കാരണം രണ്ട് പേരും താഴെയും ,മുകളിലുമായ് ഉറങ്ങി.
മുറിവേറ്റവന്റെഹൃദയത്തിൽ പക പുകഞ്ഞുകൊണ്ടെ ഇരുന്നു.
ഒരുനാൾ രാവിൽ അ പകപുറത്ത് ചാടി..
താഴെ കിടന്ന ഫർസാനെയെ തൂക്കി എടുത്ത് കട്ടിലിലിട്ടു.കട്ടിലിന്റെനാലു കാലിലുമായ് കൈകാലുകൾ ബന്ധിച്ചു.. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വായിൽതുണി തിരുകി.
ലൈറ്റണഞ്ഞു. ...
അവളുടെമേൽ പകമുഴുവൻ ചൊരിഞ്ഞു.
---------------
പിന്നീട് അവളെ കണ്ടപ്പോൾ തമാശയായ് ചോദിച്ചു.
"അല്ല ... ബാക്കിയുള്ള രണ്ട് കൊളന്തൈകളും അന്നെയ്ക്ക് മാതിരി.....താനാ..."
അപ്പോൾ അവൾ നാണത്തോടെ ചിരിച്ചു.
ശുഭം ,
നിസാർ VH
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo