===ഞാൻ കണ്ട ആ കറുത്ത രൂപം===
വർഷങ്ങൾക്ക് മുൻപ് ഒരു രാത്രിയിലാണ് അയൽപക്കത്തുള്ള കൂട്ടുകാരന്റെവീട്ടിലേക്ക് ആ ഫോൺകാൾ വന്നത്..മുരളി നിനക്കൊരുകാളുണ്ട് എന്ന്കൂട്ടുകാരൻ ബാബു വന്നു പറഞ്ഞു. അന്ന് ഞങ്ങൾടെ നാട്ടിൽ അവന്റെ വീട്ടിലും വേറെ ഒന്നുരണ്ട് വീട്ടിലും യാത്രമേ ഫോണുള്ളു അതും ലാൻഫോൺ. ഞാൻ പോയി കാൾ അറ്റന്റ് ചെയ്തു..
'' ഹലോ...
'' ഹലോ ആരാ...?
'' ഡാ മുരളി ഞാനാടാ അനിലാണ്...
'' എന്താടാ അനിലെ..?
'' ഡാ നീ ഞങ്ങൾടെ കൂടെ ഒന്നു വരണം ഒരു സ്ഥലം വരെ പോകണം..
'' വരാം അനിലെ നീ കാര്യം പറ..
'' ഡാ കൂട്ടുകാരന്റെ അമ്മ മരിച്ചു അതും വീട്ടിൽ വച്ചല്ല..ഒരു മലയിലാണ് അവർക്കവിടെ മിച്ചഭൂമി കിട്ടിയ പത്ത് സെന്റ് സ്ഥലത്ത്..
മലയുടെ അടിഭാഗത്ത് താമസിക്കുന്നവരാ ഈ കാര്യം അറിയിച്ചത്..ഡാ മരിച്ചിട്ട് രണ്ട് ദിവസമായി.. കൂട്ടുകാരൻ വന്നിട്ടുണ്ട് അവന് കോഴികോട് ഹോട്ടൽ പണിയാണ്.. അവരിവിടെ ഒരു വാടക വീട്ടിലാ താമസിക്കുന്നത്. ഞങ്ങൾ ജീപ്പുകൊണ്ട് വീട്ടിലേക്ക് വരാം നീ ഒന്നു കൂടെ പോരണം..ആരോടൊന്നും പറയണ്ട..
'' ശരി..
ഞാൻ വീട്ടിൽ ചെന്ന് റഫാൻടഫിന്റെ പാന്റും ഷൂയുംഇട്ട് റെഡിയായ്..രാത്രിയലെ അതും മലയിലൂടെ പോകുബോൾ ഈ വേഷമാണ് സേഫ്റ്റി എന്നു തോന്നി..
അന്നൊക്കെ എനിക്ക് നല്ല ധൈര്യമായിരുന്നു.. ഏത് രാത്രയിലും എങ്ങോട്ടുവേണമെങ്കിലും ഒറ്റയ്ക്ക് പോകും..അന്ധവിശ്വാസങ്ങൾക്കെതിരെ അന്നും ഞാൻ പലരോടും വാക്ക് തർക്കവും വാതിക്കലുംഉണ്ടായിട്ടുണ്ട്...
അന്നെനിക്ക് പതിനേഴ് വയസ്സ്..

ഒരുങ്ങി നിൽക്കണ എന്നെ കണ്ട് അമ്മ..
'' എങ്ങോട്ടാ ഈ രാത്രിയില്..
'' ഇപ്പോ വരാമ്മേ കൂട്ടുകാരന്റെ വീട്ടിലേക്കാ...
'' നിന്റെ രാത്രി സഞ്ചാരം ഒന്നു നിറുത്തണംട്ടോ..
എന്തെങ്കിലും കണ്ട് പടിച്ചാലെ കെടന്നനുഭവിക്കേണ്ടി വരും..
'' ഇല്ലാമ്മേ ഇപ്പോ വരും..
'' എങ്ങോട്ടാ ഈ രാത്രിയില്..
'' ഇപ്പോ വരാമ്മേ കൂട്ടുകാരന്റെ വീട്ടിലേക്കാ...
'' നിന്റെ രാത്രി സഞ്ചാരം ഒന്നു നിറുത്തണംട്ടോ..
എന്തെങ്കിലും കണ്ട് പടിച്ചാലെ കെടന്നനുഭവിക്കേണ്ടി വരും..
'' ഇല്ലാമ്മേ ഇപ്പോ വരും..
അപ്പോഴേക്കും കൂട്ടുകാരൻ ജീപ്പുകൊണ്ടു വന്നു..ഞാൻ അമ്മയോട് ഇപ്പോ വരാന്നും പറഞ്ഞ് പുറത്തിറങ്ങി
ജീപ്പിനുളിൽ വേറെ മൂന്ന് പോർ ഇരിക്കുന്നു...അപരിചിതർ..ഞാൻ പോകുന്നത് കണ്ട് വളർത്തു നായ ജിമ്മി എന്നെ നോക്കി കുരച്ചു..അവന്റെ തലയിലൊന്നു തലോടി വാലുമാട്ടിയവൻ ശരീരമൊന്നു കുടഞ്ഞ് തിരികെ വീടിന്റെ ഇറയിലേക്ക് പോയി...

ജീപ്പ് അഞ്ചാറ് കിലേമീറ്റർ പോയികാണും .കുറച്ചു കൂടെ പുന്നോട്ട് പോയപ്പോൾ ജീപ്പ് നിറുത്തി.. കൂട്ടുകാരൻ പറഞ്ഞു ജീപ്പ് ഇവിടെ നിർത്താം..ഇനി നടക്കണം പുഴയാണ് ചിറക്കെട്ടിയിട്ടുണ്ട്
അതിന്റെ മുകളിലൂടെ നടക്കണം
ഇരുട്ടു കരണം ഓളങ്ങളുടെ ശബ്ദം മാത്രമേ കേൾക്കുന്നുള്ളു...കൂട്ടുകാരൻ കൈയ്യിലുള്ള ടോർച്ച് വെള്ളത്തിലേക്കടിച്ചിട്ടു പറഞ്ഞു..
ചിറയിലൂടെ നോക്കി നടക്കണേ വീതി കുറവാണ്..
അതിന്റെ മുകളിലൂടെ നടക്കണം
ഇരുട്ടു കരണം ഓളങ്ങളുടെ ശബ്ദം മാത്രമേ കേൾക്കുന്നുള്ളു...കൂട്ടുകാരൻ കൈയ്യിലുള്ള ടോർച്ച് വെള്ളത്തിലേക്കടിച്ചിട്ടു പറഞ്ഞു..
ചിറയിലൂടെ നോക്കി നടക്കണേ വീതി കുറവാണ്..
കൂട്ടത്തിലെ നീളം കുറഞ്ഞയാളെ കാണിച്ചിട്ട് മെല്ലെ പറഞ്ഞു..മുരളി ഇവൻ കണ്ണൻ ഇവന്റെ അമ്മയാണ്...
ആ അമ്മ എപ്പോഴും പറയുമായിരുന്നു ഞാൻ മരിച്ചാൽ സ്വന്തമായ് കിട്ടിയ മണ്ണിൽ മറവു ചെയ്യണമെന്ന്...ഞങ്ങൾ അഞ്ചു പേരും അക്കരെയെത്തി...മുന്നിൽ ചെറിയൊരു വഴി ചുറ്റുപാടും ഭയങ്കര കാടും..മലയിലേക്കുള്ള കയറ്റം കൂട്ടുകാരൻ മുൻപിലും ഞാൻ പിന്നിലും ഒപ്പമുള്ള രണ്ട്പേർക്ക് നല്ല പേടിയുണ്ടെന്ന് തോന്നി.കൈയ്യിലെ ടോർച്ചു വെളിച്ചം തട്ടുബോൾ കുറ്റികാടുകളിൽ
നിന്നും എന്തൊക്കയോ പായുന്നുണ്ട്. .
നിന്നും എന്തൊക്കയോ പായുന്നുണ്ട്. .
മനസ്സ് പറയുന്നുണ്ട് എങ്ങിനെയാണ് ആ അമ്മ ഈ പുഴയും കടന്ന് ഈ കാട്ടിലൂടെ അതും ഒറ്റയ്ക്ക് എന്തിനായിരുന്നു....അതോ മരണം നേരത്തെ അറിഞ്ഞിരുന്നോ....
സ്വന്തംമണ്ണിൽ കിടന്നു മരിക്കാനായിരിക്കുമോ...
സ്വന്തംമണ്ണിൽ കിടന്നു മരിക്കാനായിരിക്കുമോ...
അപ്പോ സമയം രാത്രി പത്ത് മണി കഴിഞ്ഞിട്ടുണ്ടാകും....
കൂട്ടുകാരൻ നിന്നു എന്നിട്ട് പറഞ്ഞു...
ഇവിടെയാണ്...
ഇവിടെയാണ്...
അടുത്തു നിന്നും കരയുന്നുണ്ട് അവരുടെ മകൻ കണ്ണൻ ഇരുട്ടിൽ ഒരു വെള്ളപുതപ്പ് ഭയങ്കര നാറ്റവും ടോർച്ചടിച്ചു കണ്ണനു കാണാൻ വേണ്ടി പുതപ്പു മാറ്റി.. ഒരു നേട്ടമേ ഞങ്ങൾ നോക്കിയുള്ളു അഴുകിയ ജഡം കണ്ണുകൾ പക്ഷികൾ കെത്തിവലിച്ച് പുറത്തിട്ടിരിക്കുന്നു വിരലുകൾ അഴുകി..ആ ഇരുട്ടിനെ മുറിച്ചുകൊണ്ട് ആ മകൻ ഉച്ചത്തിൽ കരഞ്ഞു..ആ കരച്ചിലിന്റെ ശബ്ദം കാടുകളിലൂടെ മലയിറങ്ങി...
മറവുചെയ്യാനുള്ള കുഴിവെട്ടി....ശവത്തിനരികിൽ കണ്ണൻ തേങ്ങികൊണ്ടിരിക്കുന്നു...ശവത്തിൽ നിന്നും വസ്ത്രങ്ങൾ മാറ്റി കുഴിയീലേക്കിറക്കി...എല്ലാവരും ഓരോ പിടി മണ്ണുവാരിയിട്ടു അപ്പോഴും കണ്ണൻ ഒരു കൊച്ചുകുട്ടിയേപ്പോലെ കരഞ്ഞു ഒരുപിടി മണ്ണുവാരിയിട്ടു....പെട്രോൾമാക്സിന്റെ വെളിച്ചത്തിൽ കാണാം എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞത്.. എന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു കണ്ണ് തുടച്ചിട്ട് കൂട്ടുകാരനെ നോക്കി...മറവ് ചെയ്ത് മൺകൂനയ്ക്കിരുവശത്തും ഓരോ കല്ലുകൾ വച്ചു.. ആരും തന്നെ ആ അമ്മയ്ക്കും മോനും ബബന്ധുക്കൾ ഇല്ലെന്നാണ് അറിഞ്ഞതും
എല്ലാം കഴിഞ്ഞ് മലയിറങ്ങിപ്പോരുബോൾ പിന്നിലാരോ ഉണ്ടെന്ന ഒരു തോന്നൽ...തിരിഞ്ഞു നോക്കി..ടോർച്ചടിച്ചു...ഏയ് ഒന്നുമില്ലെന്ന് മനസ്സുപറഞ്ഞു.എന്നെ വീട്ടിലിറക്കിയിട്ട് നല്ല സുഗന്ധമുള്ള
ഒരു സോപ്പും... ടോർച്ചും തന്നിട്ട് കൂട്ടുകാരൻ പറഞ്ഞു..കാണാം നാളെ..
ജീപ്പിനുള്ളിൽ കരഞ്ഞിരിക്കുന്ന കണ്ണനെ ഞാൻ തോളിതട്ടിആശ്വാസിപ്പിച്ചു..
അവര് പോയി കഴിഞ്ഞപ്പോൾ ഞാൻ നേരേ കുളിക്കാൻ വേണ്ടി ഞങ്ങൾടെ കുളത്തിലേക്കും പോന്നു..
വസ്ത്രങ്ങളെല്ലാം അഴിച്ച് ടോർച്ചും കത്തിച്ചുവച്ച് ഞാൻ വെള്ളത്തിലേക്ക് ഇറങ്ങി ഒന്നു മുങ്ങി..കരയിൽ കയറി സോപ്പ് തേക്കുബോൾ എന്റെ ജിമ്മി നായുടെ കുരകോട്ടു..നിർത്താതെ കുരച്ചുകൊണ്ടവൻ കുളക്കരയിലേക്ക് വന്നു..വേഗം വെള്ളത്തിലൊന്നുകൂടി മുങ്ങി എണീറ്റു ഞാൻ മുഖത്തെ വെള്ളം തുടയ്ച്ചു മാറ്റുബോൾ എന്റെ മുന്നിൽ നിന്നും ഒരു കറുത്ത രൂപം ടോർച്ചു വെളിച്ചത്തെ മറച്ചുകൊണ്ട് കയറിപോകുന്നത് പോലെ തോന്നി...

വെള്ളത്തിൽ തന്നെ നിന്ന ഞാൻ വെറും തോന്നലുകളാണെന്നുകരുതി വസ്ത്രങ്ങളും അലക്കി വീട്ടിലേക്ക് പോന്നു..അപ്പോൾ ജിമ്മി കുരച്ചുകൊണ്ട് തൊടിയിലെ വേലിക്കരികിൽ നിൽപ്പുണ്ട്..അവനെ വിളിച്ചു ഞാൻ പക്ഷെ വന്നില്ല...
അമ്മയെ വിളിച്ചു കതക് തുറന്ന അമ്മ നനഞ്ഞു നിൽക്കുന്ന എന്നെ കണ്ട് പറഞ്ഞു
'' നട്ടപാതിരായ്ക്ക് എവിട്ന്നാ നനഞ്ഞു വന്നത്..?
'' ഒന്നു കുളിച്ചതാമ്മേ..
ഉറങ്ങാൻ കിടന്നപ്പോൾ ആ ശവശരീരത്തിന്റെ മുഖത്തെ കണ്ണിന്റെ ഭാഗത്തെ കുഴികളായിരുന്നു മനസ്സിൽ..പിന്നെ കുളക്കടവിൽ ടോർച്ചു വെളിച്ചത്തെ മറച്ച കറുത്ത രൂപംപ്പോലെ തോന്നിച്ചതും...
മനസ്സിലത് മായാതെ കിടന്നു..
ദിവസങ്ങൾ കഴിഞ്ഞിട്ടും രാത്രിയായാൽ മനസ്സിലേക്ക് ആ കറുത്ത രൂപം കടന്നു വരും..എന്താണത് അതോ എനിക്ക് തോന്നിയതാണോ...

രണ്ടാഴ്ച കഴിഞ്ഞു ഒരു ദിവസം ചെറിയച്ഛൻ മരത്തിൽ നിന്നു വീണു..വീണത് കണ്ട് ഞാൻ ഓടിചെല്ലുബോൾ വീണു കിടക്കുന്ന ചെറിയച്ഛന്റെ ശരീരത്തിൽ നിന്നും കുളക്കടവിൽ കണ്ട അതേ കറുത്ത രൂപം മേലോട്ട് മെല്ലെ പോയി.. ചെറിയച്ഛന്റെ ബോധം പോയിരുന്നു...
ചെറിയച്ഛനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്ന തിരക്കിലും ഞാൻ ആ രൂപം പോയ ഭാഗത്തേക്ക് ശ്രദ്ധിച്ചു..അപ്പോൾ ജിമ്മി ആ ഭാഗത്തേക്ക് നോക്കി നിറുത്താതെ കുരയ്ക്കുന്നുണ്ട്... ഏട്ടനും അച്ഛനും ചെറിയച്ഛേനെയുംകൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി..
ഞാൻ പോകാതെ ചെറിയച്ഛൻ വീണ സ്ഥലത്ത് ചുറ്റുപാടും നോക്കി..ജിമ്മി അപ്പോയും കുരയ്ക്കുന്നുണ്ടായിരുന്നു..
ഞാൻ പോകാതെ ചെറിയച്ഛൻ വീണ സ്ഥലത്ത് ചുറ്റുപാടും നോക്കി..ജിമ്മി അപ്പോയും കുരയ്ക്കുന്നുണ്ടായിരുന്നു..
ചെറിയച്ഛനെ വൈകിട്ട് ഹോസ്പിറ്റലിൽ നിന്നും കൊണ്ടു വന്നു.... കാലിന് നിസ്സാര പരുക്കു മാത്രം..
അന്ന് രാത്രി ഞാൻ ഉറക്കത്തിൽ ഞെട്ടിയുണർന്നു..എനിക്കു ചുറ്റും ആ കറുത്ത രൂപം ഉള്ളതായി..തോന്നി...ഞാൻ പേടി ച്ചില്ല ആരോടും പറഞ്ഞില്ല..
അന്നത്തെ ആ സംഭവത്തോടെ ജിമ്മി പിന്നെ കുരയ്ച്ചില്ല..എന്ത് കണ്ടാലും ഒന്ന് മുരണ്ട് കാണിക്കും..
പിന്നീട് പല രാത്രികളിലും ഉറക്കത്തിൽ ഞെട്ടിയുണരലുകൾ പതിവായി...
ഒടുവിൽ വീട്ടുകാരോട് കാര്യം പറഞ്ഞു...അച്ഛനും ഏട്ടനും ആദ്യം വിശ്വസിച്ചില്ല പിന്നെ ജിമ്മി കുരയ്ക്കാത്തതിനെ പറ്റി പറഞ്ഞു...അമ്മ എനിക്ക് വേണ്ടി കുറേ വഴിപാടുകളും മറ്റും നേർന്നു..ഒരു ദിവസം പെട്ടന്ന് ജിമ്മി വായിൽക്കൂടി നുരയും പതയും വന്ന് മരണത്തോട് മല്ലടിക്കുബോളും ജിമ്മി ചുറ്റുപാടും നോക്കുന്നുണ്ടായിരുന്നു...

അന്നു മുതൽ ഞാൻ രാത്രിയായൽ പുറത്തിറങ്ങാതായായി...അച്ഛന്റെ റൂമിൽ കിടക്കും..
പക്ഷെ ഞെട്ടിയുണരുമായിരുന്നു....ആ കറുത്ത രൂപത്തെ ഞാൻ പേടിച്ചിരുന്നില്ല അത് എന്താണ് എന്ന ചിന്തയായിരുന്നു എപ്പോഴും...
കൂട്ടുകാരൻ അനിലിനോടും ഞാനിതു പറഞ്ഞു...അവനപ്പോ എന്നോട് പറഞ്ഞു..
'' ഒന്നിനേയും പേടിക്കാത്ത നിനക്കിതെന്തു പറ്റി എന്നായിരുന്നു..

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞെട്ടിയുണർച്ചയൊന്നും ഇല്ലാതെയായ്................
ഇന്നലെ യു എ യിൽ നിന്നും അമ്മയ്ക്ക് ഫോൺ ചെയ്തപ്പോളും ആദ്യം പറഞ്ഞത്.. മോനേ രാത്രിയിൽ ഒറ്റയ്ക്ക് എങ്ങോട്ടുംപോകരുത്ട്ടോ...
..................
ഇന്നലെ യു എ യിൽ നിന്നും അമ്മയ്ക്ക് ഫോൺ ചെയ്തപ്പോളും ആദ്യം പറഞ്ഞത്.. മോനേ രാത്രിയിൽ ഒറ്റയ്ക്ക് എങ്ങോട്ടുംപോകരുത്ട്ടോ...
..................
പക്ഷെ ഇന്നും ചിലപ്പോളോക്കെ ചിന്തിക്കാറുണ്ട്...കുളക്കടവിലെ ടോർച്ചു വെളിച്ചത്തെ മറച്ച ആ കറുത്ത രുപംഎന്താണ്.......ജിമ്മി കുരയ്ക്കാതിരുന്നത്...ഒന്നുംഎന്റെ വെറും തോന്നലുകളായിരുന്നില്ല സത്യം...
എല്ലാവർക്കും കാണാൻ പറ്റാത്ത എന്നാൽ ചിലർക്ക് മാത്രം കാണാൻ പറ്റുന്നതെന്തൊക്കയോ...നമ്മുക്കു ചുറ്റുമുണ്ട്..ഈ ഭൂമിയിൽ......
**********************
**********************
ഇത് എന്റെ ഒരനുഭവം..
===മുരളിലാസിക===

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക