Slider

-ഓർമ്മപ്പെടുത്തലുകളാണ്-

2

-ഓർമ്മപ്പെടുത്തലുകളാണ്-
.
നീ കുറിച്ചിട്ട ഓരോ അക്ഷരങ്ങൾക്കും ഉള്ളു പൊള്ളിക്കുന്ന ഒരു നോവുണ്ട് പ്രിയപ്പെട്ടവളെ . .എനിക്കും നിനക്കും ചുറ്റുമുള്ളവർ പ്രണയദിനം സന്ദേശങ്ങൾ കൊണ്ട് ആഘോഷിക്കുമ്പോൾ നമ്മളൊരുമിച്ചു നടന്ന ഓരോ നിമിഷവും നമുക്ക് പ്രണയദിനമായിരുന്നു. എന്നെ ചുറ്റിവരിഞ്ഞ കടമകളുടെ ചങ്ങലകൾ അറുത്തു നിന്റെ ഓർമ്മകളിലേക്ക് തിരിച്ചു നടക്കാൻ കൊതിക്കുന്ന എന്റെ ഹൃദയത്തെ , നീയെന്നാൽ ഇന്ന് ശൂന്യത മാത്രമാണെന്ന സത്യം എന്റെ ഞരമ്പുകളിൽ വിങ്ങൽ സൃഷ്ടിക്കുന്നു പാറു .
ചുറ്റുമുള്ളവർ ആത്മാർത്ഥ പ്രണയം വിജയിക്കുമെന്നും എന്നെങ്കിലും സ്വന്തമാവുമെന്നും പറയുന്നത് കേൾക്കുമ്പഴും കാണുമ്പോഴും ചിരിച്ചു കാണാൻ നീ കൊതിച്ച എന്റെ ചുണ്ടുകളിൽ വിരിയുന്ന ഭാവത്തിനു ഞാൻ നീയെന്ന പേരിട്ടു വിളിക്കുന്നു പ്രിയപ്പെട്ടവളെ . ഒന്നു ചേരുമ്പോഴാണ് പ്രണയത്തിനു പൂർണ്ണതയെങ്കിൽ നമ്മളെ ചേർത്ത് നിർത്തിയ ഈ വികാരത്തിന്റെ പേരെന്താണ് . ഒരു നോക്ക് കൊണ്ട് പോലും കളങ്കപ്പെടുത്താത്ത നമ്മുടെ ഇഷ്ടത്തെ വായിച്ചവർ കടമകളിലേക്ക് തിരിച്ചു നടന്ന എന്റെ ന്യായീകരണത്തെ കുറ്റം പറയുമ്പോഴും എന്റെ തീരുമാനങ്ങളെ സ്നേഹിച്ച നിന്നെ പാവം പെണ്ണെന്ന് വിശേഷിപ്പിക്കുമ്പോഴും പാറു എനിക്ക് സന്തോഷമേ ഉള്ളു .പലരുടേം പ്രാത്ഥനകൾ കൊണ്ട് നീ സന്തോഷങ്ങളുടെ ഉന്നതിയിൽ എത്തിയെങ്കിൽ അത് മാത്രമാണ് എന്റെ താളപ്പിഴകളിൽ എനിക്ക് ആശ്വാസമാകുന്നത്.
.
ഒരുമിച്ചിരുന്നു നമ്മൾ വായിക്കണം എന്ന മോഹത്തോടെ നീയെഴുതിയ അക്ഷരങ്ങൾ ഇന്നലെ എടുത്തു നോക്കിയപ്പോ കൂടെ അദൃശ്യമായൊരു സാമിപ്യം ഉണ്ടായിരുന്നു പാറു . അക്ഷരങ്ങളിൽ നീ സ്വപ്നങ്ങൾ പങ്കുവെച്ചപ്പോ എല്ലാവരാലും ഇഷ്ടപ്പെടുന്ന എഴുത്തുകാരനായി ഞാനും
ആയിഷ മെഹ്റിനും പേരിടാത്ത ഒരു പൈതലും നീയും ചേർന്ന് നിന്ന ചിത്രം വരച്ചത് കുറെ നേരം നോക്കിയിരുന്നു .പിറന്നാളിന് സമ്മാനിച്ച മിട്ടായി കവർ സൂക്ഷിച്ചു വെച്ച നിന്റെ കുസൃതികൾ എല്ലാം എവിടെയോ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു . എവിടെയാടോ എനിക്ക് പിഴച്ചത് ആർക്കു വേണ്ടി നിന്നെ ഞാൻ നഷ്ടപ്പെടുത്തിയോ അവരെല്ലാം ഇന്ന് സന്തോഷത്തിലാണ് . എല്ലാവരുടെ സന്തോഷങ്ങളിലും നമ്മൾ മാത്രം ഇങ്ങനെ രണ്ടു ധ്രുവങ്ങളിൽ ഓർമ്മകളെ താലോലിച്ചുകൊണ്ടു ഒരു ജീവിതം.
.
പ്രണയത്തെ സ്വാർത്ഥതയോട് കൂടെ കാണാതെ മറ്റുള്ളവരുടെ സന്തോഷങ്ങൾക്ക് കൂടെ ജീവിതത്തിൽ സ്ഥാനം നൽകിയ നമ്മൾ ഏതെങ്കിലും ഒരു ജന്മത്തിന്റെ പൂർണതയിൽ നിന്റെ അക്ഷരങ്ങൾ പോലെ ജീവിക്കുമായിരിക്കും . പുനർജന്മം എന്ന സത്യമുണ്ടങ്കിൽ നീയും ഞാനും ആയിഷ മെഹ്റിനും ചേർന്ന് നിൽക്കുന്ന ഒരു ചിത്രം പേന കൊണ്ടല്ലാതെ നമ്മൾ വരക്കും .
.
തടിച്ചി പെണ്ണിന്റെ കുണുങ്ങി ചിരികളും സ്വപ്നങ്ങളും കൊണ്ട് നിറഞ്ഞ ഈ ഡയറിത്താളുകളുടെ അവസാന ഇതളുകൾ മറിക്കുമ്പോൾ എന്റെ നിശബ്ദത നിന്നെ കൊല്ലുന്നു എന്ന വാക്കുകൾക്ക് മറുപടി പറയാൻ കഴിയാതെ നിറഞ്ഞ മഷിയുള്ള തൂലികയും, മരവിച്ച മനസ്സുമായി ഞാൻ വീണ്ടും ഒരുമിച്ചു നടന്ന കാലത്തെ സ്വപ്നങ്ങളെ ഓർത്തുകൊണ്ട് അക്ഷരങ്ങളെ ചേർത്തുവെച് പ്രണയിച്ചു കൊണ്ടേയിരിക്കും ........
.
അൻവർ മൂക്കുതല
2
( Hide )
  1. Paaru ennum oru novaanu...aksharangalkkum yadharthyathinum idayile akalam poornamaayum maanju poyirikkunnnu...

    ReplyDelete
  2. Paaru ennum oru novaanu...aksharangalkkum yadharthyathinum idayile akalam poornamaayum maanju poyirikkunnnu...

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo