നായിന്റെ മോളേ.....
നീ എന്ത് വിചാരിച്ചെടി...ഞാൻ വെറും മണ്ടൻ ആണെന്നോ...
ഇന്ന് നിന്നെ ഞാൻ ഉറക്കും..
നീ എന്ത് വിചാരിച്ചെടി...ഞാൻ വെറും മണ്ടൻ ആണെന്നോ...
ഇന്ന് നിന്നെ ഞാൻ ഉറക്കും..
ഇവിടെ വെച്ചിരുന്ന എന്റെ കുപ്പി എവിടെ...
കുപ്പി എവിടേന്ന് നിന്നോടാ ചോദിച്ചേ..
കുട്ടൻ ശോഭയുടെ മുടികുത്തിന് പിടിച്ചു അലറി...
അമ്മയെ തല്ലുന്നത് കണ്ട് പിള്ളേർ അപ്പുറത്തെ രവിയുടെ വീട്ടിലേക്ക് ഓടി...
മാമാ മാമാ... ഞങ്ങളുടെ അമ്മേനെ അച്ഛൻ ഇപ്പോൾ കൊല്ലും...ഒന്ന് വേഗം വായോ...
സ്ഥിരം കാഴ്ച ആയതുകൊണ്ട് രവി എന്നല്ല..ആരും തന്നെ ആ മുറ്റത്തോട്ട് പോകാറില്ല...
ചെന്ന് കഴിഞ്ഞാൽ..കേൾക്കാൻ കൊള്ളാത്ത തെറി ആയിരിക്കും..പിന്നെ..
ചെന്ന് കഴിഞ്ഞാൽ..കേൾക്കാൻ കൊള്ളാത്ത തെറി ആയിരിക്കും..പിന്നെ..
ആ പിള്ളേരുടെ മുഖത്തു നോക്കി...വരില്ലെന്ന് പറയാൻ കഴിയാത്തത് കൊണ്ട് രവി അവരുടെ ഒപ്പം അങ്ങോട്ട് ചെന്നു..
എടാ കുട്ടാ..എന്താടാ ഇത്..
പാതിരാത്രി ആയാലും അയലോക്കം കാരെ ഉറക്കൂലേ നീ..
വിടടാ അവളെ
പാതിരാത്രി ആയാലും അയലോക്കം കാരെ ഉറക്കൂലേ നീ..
വിടടാ അവളെ
കുട്ടന് ഇത്തിരി എങ്കിലും പേടി ഉള്ളത് രവിയെ മാത്രമേ ഉള്ളു...
എന്തിനാടാ ഇങ്ങനെ ഈ ഊള വെള്ളം കുടിച്ചിട്ട് കിടന്ന് പ്രാന്ത് കാണിക്കണേ..
അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ ചേട്ടായി...
ദേ നീ എന്റെ കൈയിന്നു മേടിക്കുവേ..
ചേട്ടായി എന്റെ കുപ്പി ഇങ്ങു തരാൻ പറ അവളോട്...
എടാ നിനക്ക് എന്തിന്റെ കുറവുണ്ടായിട്ടാ ഇങ്ങനെ കിടന്ന് കാണിക്കണേ..
കുട്ടാ കള്ളു കുടിച്ചിട്ടുണ്ടേൽ വയറ്റിൽ കിടക്കണം. അല്ലാതെ വീട്ടിൽ ഇരിക്കുന്ന ഭാര്യയുടെയും പിള്ളേരുടെയും മെക്കിട്ട് കയറുവല്ല വേണ്ടത്...
എടാ ഈ കുടിച്ചു മുള്ളി കളയുന്ന കാശ് ഉണ്ടേൽ ഈ പിള്ളേർക്ക് വല്ലോം മേടിച്ചു കൊടുക്കടാ...
നീ ഈ പിള്ളേരുടെ മുഖത്തേക്ക് ഒന്ന് നോക്കിക്കേടാ..കഷ്ടം കിട്ടൂട..
പാവം തോന്നുന്നു...ഈ പിള്ളേരോട് പറയാൻ കൊള്ളുന്നത് ആണോടാ നീ അവരോട് പറയണേ..
ഞാൻ എന്ത് ചെയ്‌തെന്നാ ചേട്ടായി ഈ പറയണെ..
നീ ഒന്നും ചെയ്തില്ല..വന്ന് കിടക്കാൻ നോക്ക്..
എനിക്ക് രാവിലെ റബ്ബർ വെട്ടാൻ പോകാൻ ഉള്ളതാ...
എനിക്ക് രാവിലെ റബ്ബർ വെട്ടാൻ പോകാൻ ഉള്ളതാ...
ഞാൻ കിടന്നോളാം ചേട്ടായി പൊക്കോ..
പറ്റില്ല..ഇപ്പോൾ കിടക്കണം..
ഒരു വിധത്തിൽ രവി അന്തരീക്ഷം ശാന്തമാക്കി...തിരികെ പോന്നു..
രവി പോയതും...കുട്ടൻ വീണ്ടും തന്റെ കാട്ടാളത്തം കാണിക്കാൻ തുടങ്ങി...
കൈയിൽ ഉണ്ടായിരുന്ന കുപ്പിയിലെ അവസാന തുള്ളിയും ഗ്ലാസ്സിലേക്ക് ഊറ്റി ഒഴിച്ച്... കുത്തി കിടത്തിയ ബീഡികുറ്റി ചുണ്ടിൽ കത്തിച്ചു.. ഒറ്റവലിക്ക് അകത്താക്കി..
പല്ലുകൾ കൂട്ടി ഇരുമ്മി...
പല്ലുകൾ കൂട്ടി ഇരുമ്മി...
ആടി ആടി... ശോഭയുടെ അടുത്തേക്ക് നടന്നു..
നായിന്റെ മോളെ........
നീ എന്നെ തല്ലിക്കാൻ നിന്റെ ജാരനെ വിളിച്ചോണ്ട് വന്നു അല്ലേടി...പുന്നാരമോളെ...
നീ എന്നെ തല്ലിക്കാൻ നിന്റെ ജാരനെ വിളിച്ചോണ്ട് വന്നു അല്ലേടി...പുന്നാരമോളെ...
എന്നാ അവനോട് എന്നെ തല്ലാൻ പറയടി...
എന്തിയേടി അവൻ..വിളിക്കടി അവനെ..
അവൻ എന്നെ ഒന്നും...ചെയ്യുല്ല...
അവന്റെ മുട്ട് വിറക്കും...
എന്റെ ഒരൊറ്റ ഇടിക്കില്ല അവൻ..
ഹും എന്നിട്ട് ആ അവനെ വിളിച്ചോണ്ട് വന്നേക്കുവാ അല്ലേടി പട്ടീടെ മോളെ...
എന്തിയേടി അവൻ..വിളിക്കടി അവനെ..
അവൻ എന്നെ ഒന്നും...ചെയ്യുല്ല...
അവന്റെ മുട്ട് വിറക്കും...
എന്റെ ഒരൊറ്റ ഇടിക്കില്ല അവൻ..
ഹും എന്നിട്ട് ആ അവനെ വിളിച്ചോണ്ട് വന്നേക്കുവാ അല്ലേടി പട്ടീടെ മോളെ...
അവളുടെ മുടികുത്തിന് കയറി പിടിച്ചു കൊണ്ട് കുട്ടൻ പേപിടിച്ച പട്ടിയെ പോലെ..അലറി...
അപ്പോഴേക്കും..കുട്ടികൾ രണ്ടും കരഞ്ഞുകൊണ്ട്. അമ്മേനെ കെട്ടിപിടിച്ചു...
അപ്പോഴേക്കും..കുട്ടികൾ രണ്ടും കരഞ്ഞുകൊണ്ട്. അമ്മേനെ കെട്ടിപിടിച്ചു...
ഇടംകാലുകൊണ്ട്...കുട്ടൻ തന്റെ മൂത്തമകന്റെ നാഭിക്ക് ഒരു തൊഴി കൊടുത്തു..
അമ്മേ.....എന്ന് വിളിച്ചു അവൻ നിലത്തു കിടന്ന് ഉരുണ്ടു...വേദന സഹിക്കാനാവാതെ.. ഉറക്കെ നിലവിളിച്ചു....
അപ്പോഴും കുട്ടൻ ശോഭയുടെ പിടുത്തം വിട്ടില്ലായിരുന്നു.. അവളുടെ തല ശക്തിയായി..ഭിത്തിയിലോട്ട് ഇടിപ്പിച്ച് കുട്ടൻ..തന്റെ അഴിഞ്ഞു പോയ മുണ്ട് വയറിനു മുകളിലായി...കയറ്റി കുത്തി...തിരികെ നടക്കാൻ തുടങ്ങിയപ്പോഴേക്കും..
ഇളയ മകൻ..കുട്ടനെ..വാതിലിന് വെളിയിലേക്ക്..തള്ളി
ഇളയ മകൻ..കുട്ടനെ..വാതിലിന് വെളിയിലേക്ക്..തള്ളി
ഞങ്ങൾക്ക് ഇവിടെ ജീവിക്കണം..
എങ്ങോട്ടേലും പൊക്കോ..
ഇങ്ങനെ ഒരു അപ്പനെ ഞങ്ങൾക്ക് വേണ്ടാ...
ഞങ്ങൾ എങ്ങനെ എങ്കിലും ജീവിച്ചോളാം..
ഞങ്ങളെ കൊല്ലരുത്...
ആ കുഞ്ഞ് മനസ്സിൽ ഒതുക്കിപിടിച്ചത് ഒരു ഏങ്ങലായി പുറത്തോട്ട് വന്നു..
അവൻ ശക്തിയായി...വാതിൽ അടച്ചു..

മുറ്റത്തോട്ട് വേയ്ച്ചു വീണ കുട്ടൻ..
അഴിഞ്ഞു വീണ മുണ്ടും കൈയിൽ പിടിച്ചു.. എഴുന്നേറ്റ് വന്നു...
അഴിഞ്ഞു വീണ മുണ്ടും കൈയിൽ പിടിച്ചു.. എഴുന്നേറ്റ് വന്നു...
അപ്പോഴേക്കും...സ്ഥിരം നാടകം കാണാൻ വരാറുള്ള...കാണികൾ എല്ലാം തന്നെ വെളിയിൽ നിൽക്കുന്നുണ്ടായിരുന്നു
അവരെ എല്ലാം കുട്ടൻ തെറികൾ പറഞ്ഞു ഓടിച്ചു..
പിറ്റേന്ന് നേരം വെളുത്തപ്പോൾ ആണ് കുട്ടൻ അറിയുന്നത്...ശോഭയും പിള്ളേരും അവിടെ ഇല്ലെന്നു...
വീടിനു ചുറ്റും കിടന്ന് വിളിച്ചു കൂകി നടന്നു അവൻ...
കുട്ടാ...അവർ അവിടെ ഇല്ല... താലൂക്ക് ആസ്പത്രിലാ..
എന്ത് പറ്റി..
ഒരൊറ്റ വീക്ക് വെച്ച് തന്നാൽ ഉണ്ടല്ലോ....
ഇന്നലെ എന്തായിരുന്നെടാ..നീ കാട്ടി കൂട്ടിയേ...
ചവിട്ടി ആ കൊച്ചിന്റെ നാഭി കലക്കി കളഞ്ഞില്ലേ..നീ...
രാത്രി രക്തം പോകുവായിരുന്നു...ചാകാറായി എന്ന് തോന്നിയപ്പോളാ എടുത്തോണ്ട്.പോയത്..
ഇന്നലെ എന്തായിരുന്നെടാ..നീ കാട്ടി കൂട്ടിയേ...
ചവിട്ടി ആ കൊച്ചിന്റെ നാഭി കലക്കി കളഞ്ഞില്ലേ..നീ...
രാത്രി രക്തം പോകുവായിരുന്നു...ചാകാറായി എന്ന് തോന്നിയപ്പോളാ എടുത്തോണ്ട്.പോയത്..
ആ ശോഭയുടെ തല എന്താടാ കാണിച്ചു വെച്ചിരിക്കുന്നെ നീ...
എടാ..എടാ... നിന്നെ പോലുള്ളവർ ഒന്നും കല്യാണം കഴിക്കരുത്...
എന്ത് പിഴച്ചിട്ടാടാ..ആ പിള്ളേർ..
അത് ഒരു ആൺ കുട്ടിയല്ലേ...
അതിന് പുറത്തിറങ്ങി നടക്കാൻ ഉള്ളതല്ലേ...ഒരു നല്ല വീട്ടിന്നു അതിന് ഒരു പെണ്ണ് കിട്ടുവോ...തല്ലിയും കുത്തിയും ചാവാറായി...
എന്ത് പിഴച്ചിട്ടാടാ..ആ പിള്ളേർ..
അത് ഒരു ആൺ കുട്ടിയല്ലേ...
അതിന് പുറത്തിറങ്ങി നടക്കാൻ ഉള്ളതല്ലേ...ഒരു നല്ല വീട്ടിന്നു അതിന് ഒരു പെണ്ണ് കിട്ടുവോ...തല്ലിയും കുത്തിയും ചാവാറായി...
എടാ ഉണ്ടാക്കി ഇട്ടാൽ ഉത്തരവാദിത്തം കഴിയില്ല...
ചേട്ടായി...ഇന്നലെ ഒരു അബദ്ധം പറ്റി പോയി...
ഇതിനെ അബദ്ധം എന്നല്ല പറയേണ്ടേ...നിന്നെ ഒക്കെ ഉണ്ടല്ലോ...
ചെല്ലടാ..ചെന്ന് അന്വേഷിക്ക് ചത്തോ ജീവനോടെ ഉണ്ടോ എന്ന്..
അഴയിൽ കിടന്ന കിട്ടിയ ഷർട്ടും എടുത്തിട്ട്...കുട്ടൻ നേരെ ആസ്പത്രിലോട്ടു വെച്ച് പിടിച്ചു..
പോകുന്ന വഴിയിൽ...രണ്ടെണ്ണം വീശാനും അവൻ മറന്നില്ല
നിര തെറ്റിച്ചു ബട്ടൻസും ഇട്ട്... കയറി ഇറക്കി കാലിന്റെ കണ്ണക്ക് മുകളിലായി ചെളിപിടിച്ച ലുങ്കിയും ഉടുത്തു...ഭ്രാന്തമാരെ പോലെ മുടിയും പാറിച്ചു.. ആസ്പത്രി വരാന്തയിൽ കൂടെ കുട്ടൻ ആടി ആടി പോകുന്നത് കണ്ട...മറ്റുള്ളവർ അറപ്പോടെയും പുച്ഛത്തോടെയും അവനെ നോക്കി..പല്ലുകൾ ഇളിച്ചു...എല്ലാവരും തന്റെ പരിചയക്കാർ ആണെന്ന ഭാവേന മുൻനിര ഇല്ലാത്ത പല്ലും കാട്ടി അയാൾ ആ വരാന്തയിൽ കൂടി നടന്നു നീങ്ങി..
എന്തിനാടാ കാലമാടാ ഇങ്ങോട്ട് വന്നത്...കൊച്ചു ചത്തോന്നറിയാൻ വന്നതാണോ...
കുട്ടന്റെ കോളറിന് കയറി പിടിച്ചു ശോഭ അലറി...
എന്തിനാടാ...ബാക്കി വെച്ചത് ഇന്നലെ തന്നെ അങ്ങ് കൊന്നേക്കാൻ പാടില്ലായിരുന്നോ..
കുട്ടന്റെ കോളറിന് കയറി പിടിച്ചു ശോഭ അലറി...
എന്തിനാടാ...ബാക്കി വെച്ചത് ഇന്നലെ തന്നെ അങ്ങ് കൊന്നേക്കാൻ പാടില്ലായിരുന്നോ..
എന്റെ കൊച്ചിന് വല്ലോം പറ്റിയാൽ ഉണ്ടല്ലോ..പിന്നെ നീ ജീവനോടെ ഉണ്ടാകില്ല...നോക്കിക്കോ...
ശോഭേ...നീ ഇവിടെ വന്നിരുന്നേ..കുട്ടന്റെ ചേട്ടൻ അവളെ പിടിച്ചു ബെഞ്ചിൽ ഇരുത്തി...
കുട്ടാ നീ വീട്ടിലേക്ക് പൊക്കോ.. ഇവിടെ ഇപ്പോൾ ഞങ്ങൾ ഒക്കെ ഉണ്ട്...എന്തേലും ഉണ്ടേൽ ഞാൻ വന്ന് വിളിച്ചോളാം..
ഏട്ടാ...എന്റെ കൊച്ച്..
നീ പേടിക്കണ്ട...ഞങ്ങൾ ഓക്കെ ഇവിടെ ഉണ്ട്...
വേയ്ച്ച് വേയ്ച്ച് കണ്ണുകൾ തുടച്ചു കുട്ടൻ ആ ആസ്പത്രി വരാന്തയിൽ കൂടെ മനസ്സിൽ കുറ്റബോധവും പേറി നടന്ന് നീങ്ങി..
അല്ലേലും ഈ കള്ളുകുടിയന്മാരുടെ മനസ്സ് വെറും ശുദ്ധമാ...തലേദിവസത്തെ കെട്ടിറങ്ങുമ്പോൾ മാത്രം...
അവൻ നേരെ പോയത്..രവിയുടെ അടുത്തേക്ക് ആയിരുന്നു...
രവിയേട്ടാ..എനിക്ക് ഈ നശിച്ച കുടി നിർത്തണം..എന്നെ ഏതേലും ആസ്പത്രിയിൽ കൊണ്ട് പോയി ഇടാമോ...
നിന്നെ എത്രവട്ടം കൊണ്ടുപോയി ഇട്ടിട്ടുള്ളതാട..അതും എവിടെ ഒക്കെ...
രവിയേട്ടാ...അതുപോലെ അല്ല..ഇത്.. ശരിക്കും എനിക്ക് നിർത്തണം...മനസ്സിൽ തട്ടി പറയുന്നതാ
എടാ...നിനക്ക് കുടി നിർത്തണം എന്ന് ആത്മാർഥമായി തോന്നുണ്ടെൽ നീ എവിടെയും പോകണ്ട...അല്ലാതെ തന്നെ നിനക്ക് നിർത്താൻ കഴിയും.
ഇനി ഒരിക്കലും കുടിക്കില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക...
നീ നിന്റെ കെട്ടിയോളെയും പിള്ളേരെയും സ്നേഹിച്ചു തുടങ്ങു...
കുടുംബത്തെ സ്നേഹിക്കുന്നവന്.അതിനു മുകളിലായി ഒരു ലഹരി ഉണ്ടാകില്ല...അത് ഇപ്പോൾ എത്ര വിലകൂടിയ മദ്യം ആണേലും..
നീ നിന്റെ കെട്ടിയോളെയും പിള്ളേരെയും സ്നേഹിച്ചു തുടങ്ങു...
കുടുംബത്തെ സ്നേഹിക്കുന്നവന്.അതിനു മുകളിലായി ഒരു ലഹരി ഉണ്ടാകില്ല...അത് ഇപ്പോൾ എത്ര വിലകൂടിയ മദ്യം ആണേലും..
സ്വന്തം കുടുംബം..അവരെ നീ ഒന്ന് സ്നേഹിക്കാൻ തുടങ്ങിക്കേ...അപ്പോൾ പിന്നീട് ഒരിക്കലും നീ വേറൊരു ലഹരി തേടി പോകില്ല...
കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം...
അതിലും വലിയ സുഖവും സന്തോഷവും ഈ ലോകത്തു മറ്റൊന്നിനും തരാൻ കഴിയില്ലടാ...
കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം...
അതിലും വലിയ സുഖവും സന്തോഷവും ഈ ലോകത്തു മറ്റൊന്നിനും തരാൻ കഴിയില്ലടാ...
ഞാനും കഴിക്കുന്നവനാ..പക്ഷെ..എന്റെ ഭാര്യയെയും പിള്ളേരെയും മറന്ന് ഇന്നേ വരെ ഞാൻ കുടിച്ചിട്ടില്ല...
അവരാണ് എന്റെ സ്വർഗം.
നീ ചെല്ലു... ചെന്ന് അവരുടെ കൂടെ കുറച്ചു നേരം..ഇരിക്ക്...
രണ്ട് ദിവസം കുടിക്കാതെ ഇരിക്കുമ്പോൾ അവർ എല്ലാം മറന്നോളും..
എടാ അവർ നിന്റെ ഭാര്യയും കുട്ടികളും ആണെടാ..
രണ്ട് ദിവസത്തിൽ കൂടുതൽ അവർക്ക് മിണ്ടാതിരിക്കാൻ കഴിയില്ല...
രണ്ട് ദിവസം കുടിക്കാതെ ഇരിക്കുമ്പോൾ അവർ എല്ലാം മറന്നോളും..
എടാ അവർ നിന്റെ ഭാര്യയും കുട്ടികളും ആണെടാ..
രണ്ട് ദിവസത്തിൽ കൂടുതൽ അവർക്ക് മിണ്ടാതിരിക്കാൻ കഴിയില്ല...
ചെല്ല്.. ചെന്ന് ഒന്ന് കുളിച്ചു ഈ ഡ്രസ്സ് ഒക്കെ മാറ്റി വാ.. ഞാനും വരാം ആസ്പത്രിയിലോട്ടു...
രവിയുടെ വാക്കുകൾ..കുട്ടനെ ഒരു പുതിയ മനുഷ്യൻ ആക്കി മാറ്റി...
വഴി തെറ്റി..പിന്നീട് തിരിച്ച് വരണം എന്നാഗ്രഹിക്കുന്ന..എല്ലാവർക്കും രവിയെ പോലെ വഴി കാണിച്ചു കൊടുക്കാൻ ഒരാൾ ഉണ്ടായാൽ മതി..
പിന്നീട് ഒരിക്കലും വഴി പിഴക്കുക ഇല്ലാ
വഴി തെറ്റി..പിന്നീട് തിരിച്ച് വരണം എന്നാഗ്രഹിക്കുന്ന..എല്ലാവർക്കും രവിയെ പോലെ വഴി കാണിച്ചു കൊടുക്കാൻ ഒരാൾ ഉണ്ടായാൽ മതി..
പിന്നീട് ഒരിക്കലും വഴി പിഴക്കുക ഇല്ലാ
സോഡ പൊട്ടിക്കുന്ന ശബ്‌ദം കേട്ടാണ്..ലാലു..തന്റെ ചിന്തകളിൽ നിന്നും ഞെട്ടി തിരിഞ്ഞത്..
എടാ ലാലു..ഒരെണ്ണം അടിച്ചെന്നോർത്തു..ആരും അറിയാൻ പോണില്ല..
ദേ നീയി ചെറുത് അങ്ങ് അടിച്ചേ..ഒരു കുഴപ്പവും ഇല്ലടാ..
ദേ നീയി ചെറുത് അങ്ങ് അടിച്ചേ..ഒരു കുഴപ്പവും ഇല്ലടാ..
വേണ്ടടാ...ജീവിതത്തിൽ ഒരിക്കലും ഞാൻ ഈ സാധനം കൈകൊണ്ട് തൊടില്ല...എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും വെറുക്കുന്ന ഒരു സാധനം ആണ് ഇത്..
ഓ പിന്നെ...നാട്ടുകാര് പാമ്പ് എന്ന് വിളിക്കണ കുട്ടന്റെ മോൻ തന്നെയാണോടാ നീ..
അതേടാ ആ അച്ഛന്റെ മോൻ ആയ കൊണ്ട് തന്നെയാ...
ചെറുപ്പം മുതലേ ഇതിന്റെ പേരിൽ ഒത്തിരി കണ്ണുനീർ കുടിച്ചിട്ടുള്ളതാ ഞങ്ങൾ..
ഇന്ന് എനിക്ക് എന്റെ അച്ഛനോട് ബഹുമാനം തോന്നുന്നു..
സ്വന്തം ജീവിതം കൊണ്ട് അച്ഛൻ ഞങ്ങൾക്ക് കാണിച്ചു തന്നു..മദ്യത്തിന്റെ വിപത്തുകളെ കുറിച്ച്.. അത് കഴിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളും..
ഇതിലും നന്നായി..ഒരു അച്ഛന്.. സ്വന്തം മക്കൾക്ക് പറഞ്ഞു കൊടുക്കാൻ ആകില്ല..
മദ്യം കഴിക്കല്ലു എന്ന്..
ഈ നിമിഷം വരെ ഞാൻ ഒരു തുള്ളി പോലും കഴിക്കാതെ ഇരിക്കുന്നുണ്ടെൽ അത് എന്റെ അച്ഛൻ കാരണമാ..
ഇതിലും നന്നായി..ഒരു അച്ഛന്.. സ്വന്തം മക്കൾക്ക് പറഞ്ഞു കൊടുക്കാൻ ആകില്ല..
മദ്യം കഴിക്കല്ലു എന്ന്..
ഈ നിമിഷം വരെ ഞാൻ ഒരു തുള്ളി പോലും കഴിക്കാതെ ഇരിക്കുന്നുണ്ടെൽ അത് എന്റെ അച്ഛൻ കാരണമാ..
അതിൽ ഞാൻ അഭിമാനിക്കുന്നു..
എടാ വെള്ളം അടിക്കുന്നത് ആണത്വത്തിന്റെ ലക്ഷണം ആണന്നു നിങ്ങൾ പറയുന്നുണ്ടല്ലോ..എന്നാൽ ഞാൻ പറയുന്നു ഇന്നത്തെ കാലത്തു വെള്ളം അടിക്കാതിരിക്കുന്നവൻ ആണ് യഥാർത്ഥ ആണത്വത്തിന്റെ ഉടമ..
മദ്യം കഴിക്കാതെ ഉള്ള ഈ ലൈഫ് ഞാൻ ഒരുപാട് ആസ്വദിക്കുന്നുണ്ട്..എനിക്ക് അത് മതി..
നന്ദി അച്ഛാ...സ്വന്തം ജീവിതം കൊണ്ട് ഞങ്ങളെ നേർവഴി നടത്തിച്ചതിന്..
നന്ദി അച്ഛാ...സ്വന്തം ജീവിതം കൊണ്ട് ഞങ്ങളെ നേർവഴി നടത്തിച്ചതിന്..
NB : മദ്യപാനം അത് എന്നും കുടുംബ ബന്ധങ്ങൾ ചിതറിച്ചിട്ടേ ഉള്ളു...കഴിക്കുന്നതിൽ തെറ്റില്ല...പക്ഷെ...............
✍ടൈറ്റസ് സി കെ ടൈറ്റു

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക