എന്റെ പ്രണയം
ഞാനിന്ന് അവളെ വല്ലാതെ സ്നേഹിക്കുന്നു.
വെറുപ്പായിരുന്നു എനിക്കവളെ ഒരു കാലത്ത്.
അച്ഛൻ ആദ്യമായി അവളെ എന്റെ കൈ പിടിച്ചേൽപ്പിച്ചപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി.
ഒരുതരം ഭ്രമം ആയിരുന്നു അന്ന് എനിക്കവളോട് .
പിന്നേടങ്ങോട്ട് അവളെ കൂടുതൽ അടുക്കാൻ ഞാൻ ശ്രമിച്ചു.
അടുക്കും തോറും അവൾ അകന്നു കൊണ്ടിരുന്നു.
എത്ര ശ്രമിച്ചിട്ടും, അവളെ നെഞ്ചോട് ചേർക്കാൻ എനിക്ക് കഴിയാതെ ആയി അവളുടെ സാമിപ്യവും
ഞാനവളെ കുറേശേ വെറുക്കാൻ തുടങ്ങി. പക്ഷേ അവൾ എന്നെ ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു.
അവൾ കാരണം കുറേ നാണംകെട്ടു . അച്ഛന്റെ കയ്യിൽ നിന്നും കുറേ തല്ലും കിട്ടി.
അതിനിടക്ക്. അവൾ പല ജാതിയിൽ എന്നെ സമീപിച്ചു
എങ്ങനെ വന്നാലും എനിക്ക് അംഗീകരിക്കാൻ പറ്റില്ലായിരുന്നു. അത്രക്ക് വെറുപ്പായിരുന്നു. ഉപേക്ഷിക്കാൻ തീരുമാനിച്ചു.
അച്ഛനും അമ്മയും ഇടപെട്ടു.
പറ്റില്ല ഞാൻ തീർത്ത് പറഞ്ഞു. പിന്നേട്
ജീവിത പ്രാരാബ്ദങ്ങളും, അനാഥത്വവും എനിക്കവളെ സ്നേഹിക്കാൻ കഴിയാതെ ആക്കി. നിലനിൽപ്പായിരുന്നു പ്രധാനം.
കാലം കടന്നു പൊയ്ക്കൊണ്ടിരുന്നു.
അപ്പോഴും
അവൾ എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു.
എന്റെ അസാന്നിധ്യത്തിൽ അവൾ മറ്റുള്ള വരോടൊപ്പം കൂടി .
ജീവിക്കാൻ നന്നായി പാട് പെട്ടു ഞാൻ.
അധ്വാനത്തിന്റെ ക്ഷീണം എന്നിൽ കൂടി വന്നു.
കൈകളിൽ തഴമ്പും, മനസിൽ വിങ്ങലും .

വീണ്ടും അവളെന്നെ സമീപിച്ചു.
" എന്നെ ഉപേക്ഷിക്കരുത്.
ഞാൻ നിങ്ങൾക്ക് നല്ലൊരു ജീവിതം തരാം, സുഖവും, സമ്പത്തും തരാം' എന്നെ നിങ്ങൾ ഉപയോഗിച്ചു കൊള്ളുക "
ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ഉറക്കമില്ലാതെ ചിന്തിച്ചു.
അവൾ പറഞ്ഞത് ശരിയാണോ.
പിന്നൊന്നും ചിന്തിച്ചില്ല.
മെല്ലെ മെല്ലെ ഞാൻ അവളോടടുത്ത്. നൽകുന്നതിന്റെ പത്തിരട്ടി സ്നേഹം അവൾ എനിക്ക് തിരിച്ചുനൽകി. ഞാനവളെ എന്റെ മാറോട് ചേർത്തു .
സത്യം അവൾ പറഞ്ഞത് പോലെ കഷ്ടപ്പാടും ദുരിതങ്ങളും വിട്ടകന്നു തുടങ്ങി.
ജീവിതത്തിന് അർത്ഥം വന്നു. അതിരില്ലാത്ത വളർച്ചയുടെ ലോകം എനിക്കു മുന്നിൽ തുറക്കപ്പെട്ടു.
വല്ലാത്ത കുറ്റബോധം തോന്നി അവളെ ഇത്രയും കാലം ഉപേക്ഷിച്ചില്ലേ.
ഇപ്പോൾ അവളാണ് എന്റെ എല്ലാം.

അവളോട് എനിക്ക് പ്രണയമാണ്.
അവൾ മഹാസാഗരമാണ്. കരകാണാൻ പറ്റാത്ത സ്നേഹവും, സന്തോഷവും, സമ്പത്തും, അവളിൽ അനുഭവിച്ചു

എനിക്ക് എല്ലാം അവൾ നേടി തന്നു.
ഇപ്പോൾ ഞാൻ എന്റെ മകനോട് പറഞ്ഞു.
മോനേ അവളെ കൂട്ടുപിടിച്ചാൽ ജീവിതം ശോഭനം
മോനേ അവളെ കൂട്ടുപിടിച്ചാൽ ജീവിതം ശോഭനം
അവൻ പുസ്തകം എടുത്ത് വായിക്കാൻ തുടങ്ങി.
മ ല യാ ളം - മലയാളം
മ ല യാ ളം - മലയാളം
സ്വന്തം
എസ്.കെ
എസ്.കെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക