--------------------------------------------------------------------------------------
നാദിയ ആ കുഞ്ഞുമിഴികളിലേക്കു നോക്കി. തന്റെ സാരിത്തുമ്പിൽ വന്നു പിടിക്കയാണ് അവൻ! ആരുടെ കുഞ്ഞാണിത് ? എന്തോമനത്തമാണവന്! ഒരു മാത്ര. ഗദ്ഗദം തൊണ്ടക്കുഴിയിൽ അടയുന്നതവൾ അറിഞ്ഞു, വേഗം അവിടെനിന്നു മാറിപ്പോയി. തിരിച്ചു ബസിലുള്ള യാത്രയിൽ മൊത്തം അവളുടെ മനസ്സിൽ ആ കുഞ്ഞു മുഖമായിരുന്നു. നാദിയ; കുഞ്ഞു മൊയ്ദീൻ ഹാജിയുടെ മകൾ.
വിശ്വാസങ്ങളിൽ അടിപതറാത്തയാൾ. മുസ്ലിം സമുദായത്തിലെ പെൺകുട്ടികൾക്ക് അധിക വിദ്യാഭ്യാസം വേണ്ടാ, ഓത്തുപള്ളിയിലെ വിദ്യാഭ്യാസം മാത്രം മതിയെന്ന് വിശ്വസിക്കുന്നയാൾ. അങ്ങിനെ, നാദിയായും തന്റെ പതിനാറാമത്തെ വയസിൽ നിക്കാഹ് കഴിക്കപ്പെട്ടു. അസ്ലം! സുമുഖനായ ചെറുപ്പക്കാരൻ. വടക്കേ മലബാറിലെ പുരാതന മുസ്ലിംതറവാട്ടിലെ പയ്യൻ. ഒന്നും ആലോചിക്കാതെ, ചോദിച്ച മഹർ കൊടുത്തു അസ്ലം നാദിയയെ സ്വന്തമാക്കി.
പുരോഗമന ചിന്തകളും ആശയങ്ങളുമുള്ള അസ്ലമിന് ഇത്ര ചെറു പ്രായത്തിലുള്ള പെൺകുട്ടികളുടെ നിക്കാഹ് ഇഷ്ടമായിരുന്നില്ല, പക്ഷെ, നാദിയയെ കണ്ടപ്പോൾ അവളെ വേണ്ടന്നുവയ്ക്കാൻ തോന്നിയില്ല അസ്ലമിന്. ഭാര്യയുടെ ഇഷ്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന നല്ല ഭർത്താവായി അസ്ലം. വീട്ടുകാരുടെ എതിർപ്പു വകവയ്ക്കാതെ, അസ്ലം നാദിയയെ തുടർന്നു പഠിപ്പിച്ചു, ഡിഗ്രി എടുപ്പിച്ചു. അസ്ലം കൂടെയുണ്ടായിരുന്നു, എന്നും.
തോളിൽ ഒരു ബാഗും തൂക്കി അസ്ലം പോകും, എവിടെയാണ് ജോലിയെന്ന് ചോദിച്ചാൽ ഒരുത്തരം മാത്രം പറയും;
" ജ്ജി നോക്കിക്കോളിൻ, മാറ്റത്തിന്റെ അലയടികൾ ഈ അസ്ലം കൊണ്ടുവരും".
പലപ്പോഴും ഈ ഉത്തരം പറഞ്ഞപ്പോൾ നാദിയ നിർബന്ധം പിടിച്ചു. നിവൃത്തിയില്ലാതെ അസ്ലം പറഞ്ഞു.
"നിക്ക് ഒരു സംഘടനയുണ്ട്. അധ്വാനിക്കുന്ന വർഗ്ഗത്തിന്റെ പ്രതിനിധികളാണ് ഞങ്ങൾ, ചിലപ്പോ ഞങ്ങളെ തേടി പോലീസ് വന്നേക്കാം".
നാദിയയുടെ കണ്ണിൽ പേടി ഊറിക്കൂടി.
"ഇങ്ങള് മാവോയിസ്റ്റാ ??"
"പോലീസും അധികാരവർഗ്ഗവും അങ്ങനെ പറയും. പക്ഷെ, ഞങ്ങളൊരിക്കലും പാവപ്പെട്ടവന്റെ അന്നത്തിൽ കയ്യിട്ടുവാരില്ല. എന്നാൽ, അധികാരവർഗ്ഗത്തിന്റെ ഉറക്കം ഞങ്ങൾ കെടുത്തും".
ഒരു മുഴക്കമുണ്ടായിരുന്നു ആ വാക്കുകൾക്ക്.
"ഇക്കാ, മ്മക്കു ഒരു ജീവിതംവേണം, എനിക്കു ഒരമ്മയാകണം, മ്മക്കു ഉള്ളതുകൊണ്ട് ജീവിക്കാം, അധികാരികൾ അവരുടെ ജീവിതം ജീവിച്ചോട്ടേന്ന്."
" നാദിയ, ഇയ്യ് ഒന്ന് മിണ്ടാണ്ടിരി, ഞങ്ങക്കറിയാം എന്നാ വേണ്ടെന്ന് "
അസ്ലം തന്റെ ബാഗുമായി ഇറങ്ങിപ്പോയി, ദിവസങ്ങൾ കഴിഞ്ഞു. ആഴ്ചകളും മാസങ്ങളും കഴിഞ്ഞു. അസ്ലം തിരിച്ചു വന്നില്ല. അസ്ലമിന്റെ ഉമ്മയുടെ കൂടെയുള്ള ജീവിതം ഏറ്റവും ദുസ്സഹമായിരുന്നു. കുത്തുവാക്കുകൾകൊണ്ട് വീർപ്പുമുട്ടി. അസ്ലം പോകാൻ കാരണം നാദിയാണെന്നു ആ ഉമ്മ ഉറച്ചുവിശ്വസിച്ചു.
"കൂരയിലെ പെണ്ണ് നേരല്ലങ്കിൽ, ആണ് നാടു വിട്ടുപോകും".
എന്നും കേൾക്കുന്ന വാക്കുകൾ. സഹികെട്ട ഒരു ദിവസം തന്റെ വീട്ടിലേക്കു ചെന്നു. അപ്പോഴേക്കും നാട്ടിലെല്ലാം പാട്ടായി കഴിഞ്ഞിരുന്നു, അസ്ലം മാവോയിസ്റ്റെന്ന്. ബാപ്പ ആ പടിപോലും കയറാൻ അനുവദിച്ചില്ല,
തിരികെ വീണ്ടും ആ കുത്തുവാക്കുകളുടെ നടുവിലേക്ക്. വർഷം രണ്ടുകഴിഞ്ഞു, അസ്ലം വന്നില്ല.
പലപ്പോഴും ബന്ധുക്കളെന്നു പറഞ്ഞു സഹായിക്കാൻ എത്തിയവർ നോട്ടമിടുന്നത് തന്റെ ശരീരത്തിലാണെന്നു നാദിയ തിരിച്ചറിഞ്ഞു. ഇരുപത്തിരണ്ടുവയസ്സുകാരിയുടെ നിവൃത്തികേട് ആരോട് പറയാൻ ?

ഒരു ദിവസം, മുറിയിലേക്ക് ബന്ധുവെന്ന് പരിചയപ്പെടുത്തി ഒരാൾ കടന്നുവന്നു. കയറിപിടിക്കാൻ ശ്രമിച്ച അവനെ തള്ളിമാറ്റി പുറത്തുകടന്ന താൻ ഞെട്ടലോടെ ഒരു കാഴ്ചകണ്ടു. അറയിലേക്ക് അന്യനായ ഒരു പുരുഷനെ കയറ്റിവിട്ടു പതുങ്ങിയിരിക്കുന്ന അമ്മായിയമ്മയെ! ഇനി ഇവിടെ നിന്നാൽ, തന്റെ ജീവിതം ഇതിലും കൂടുതൽ കഷ്ടതയിലാകുമെന്നു മനസിലാക്കി, ആകെ സമ്പാദ്യമായ കുറച്ചു തുണിയും അക്കാദമിക് യോഗ്യതകളുടെ പത്രങ്ങളുമായി അവിടെനിന്നുമിറങ്ങി നടന്നു.
എങ്ങോട്ടാണ് നടക്കുന്നതെന്നറിയില്ല. വിശപ്പും ദാഹവും തളർത്തുന്നു. അടുത്തുകണ്ട ഒരു ക്രിസ്ത്യൻ പള്ളിയുടെ നടയിലിരുന്നു. കാലിൽ മുഖമണച്ചു വിങ്ങിവിങ്ങിക്കരഞ്ഞു, കണ്ണുനീർ കൊണ്ട് മുഖം മുഴുവൻ നനഞ്ഞു, തോളിൽ ഒരു കരം പതിയുന്നതറിഞ്ഞാണ് മുഖമുയർത്തിയത്. കണ്ണുനീർപാടയിലൂടെ അവ്യക്തമായി ഒരു രൂപത്തെക്കണ്ടു. ദൈവദൂതനെപ്പോലെ തിളങ്ങുന്ന മുഖം. തലയും താടിയും തൂവെള്ള നിറം.
"ആരാണു കുഞ്ഞേ നീ? എന്തിനാണു നീ കരയുന്നത്?"
ഞാൻ വീണ്ടും വിങ്ങിപ്പൊട്ടി. അദ്ദേഹം വിറയുള്ള കരങ്ങളാൽ പിടിച്ചെഴുനേല്പിച്ചു. മറ്റൊരുവഴിയും മുന്നിലില്ലാത്തതുപോലെ, ആ ദൈവദാസന്റെ ഒപ്പം നടന്നു. വലിയൊരു കെട്ടിടത്തിനു മുമ്പിലാണ് ചെന്നുനിന്നത്. "എയ്ഞ്ചേൽസ് ഓർഫനേജ് ".
"നീ വാ, ഇപ്പൊ നിനക്കാവശ്യം ആഹാരവും വിശ്രമവുമാണ്".
ആ ഹാരവും തന്നു, വിശ്രമിക്കാൻ ഒരു മുറിയും കാണിച്ചു തന്നു. വൈകുന്നേരം തന്നെ വിളിപ്പിച്ചു കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു.
"കുഞ്ഞേ, ദൈവത്തിനു മുന്നിൽ ജാതിയും മതവുമൊന്നുമില്ല, മനുഷ്യർ മാത്രം. ഓരോ സാഹചര്യത്തിൽ ജനിക്കുന്നതുകൊണ്ട് വിളിക്കുന്ന ദൈവങ്ങളുടെ പേരുമാറുന്നു എന്നുമാത്രം. ഇവിടെ നിനക്ക് താമസിക്കാം. ആർക്കും വേണ്ടാത്ത കുറെ കുഞ്ഞുങ്ങളും, അവരെ ശിശ്രുഷിക്കുന്നവരുമാണ് ഇവിടെയുള്ളത്. നീ വിളിക്കുന്ന ദൈവത്തിൽ വിശ്വസിച്ചു നിനക്കിവിടെ ജീവിക്കാം; വിരോധമില്ലെങ്കിൽ."
"അള്ളാഹുവാണ് അച്ചന്റെ മുൻപിൽ എന്നെയെത്തിച്ചത്. ഞാനിവിടെ നിന്നോളാം"
"ഉം, നാളെ പള്ളിക്കമ്മറ്റിയുണ്ട്. കുറേ പ്രമാണിമാരാണുള്ളത്. അവരുടെ കരുണയൊക്കെക്കൊണ്ടാണ് ഈ സ്ഥാപനത്തിലെ കാര്യങ്ങൾ നടന്നുപോകുന്നത്. ഞാൻ അവരോടു സംസാരിച്ചോളാം. പൊയ്ക്കൊള്ളൂ."
അന്നുരാത്രി, ആ ഓർഫനേജിലെ ഒരു കട്ടിലിൽ സമാധാനത്തോടെ താനുറങ്ങി. ഉറക്കത്തിലെപ്പോഴോ ബാപ്പയേയും ഉമ്മയേയും സ്വപ്നം കണ്ടു. രാവിലെ കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടാണ് താനുണർന്നത്. മുഖംകഴുകി വെളിയിലേക്കു വന്നപ്പോൾ കണ്ടു, ഇന്നലത്തെ അച്ചൻ ഒരുകൂട്ടം കുഞ്ഞുങ്ങളുടെ നടുവിൽ. കുറച്ചുപേർ അച്ചന്റെ മടിയിൽ കയറാനുള്ള ശ്രമത്തിലാണ്. ഒരു വിരുതൻ അച്ചന്റെ കൈയ്യിൽ തൂങ്ങിയാടാൻ തുടങ്ങി. ഒന്നും ചെയ്യാൻ പറ്റാത്ത രണ്ടുപേർ മത്സരിച്ചു കരയുകയാണ്. ഒരു നിമിഷം താൻ ആ കാഴ്ച നോക്കിനിന്നു. പിന്നെ പതിയെ കരയുന്നവരുടെ അടുത്തേക്കുചെന്നു, അവരെ എടുത്തു. അപരിചിതയെ കണ്ടിട്ടാകാം കുറച്ചുനേരം എന്റെ മുഖത്തേക്ക് നോക്കിയതിനു ശേഷം വീണ്ടും കരയാൻതുടങ്ങി
"ആഹാ, മോൾ എഴുന്നേറ്റോ? ഉറക്കം സുഖമായിരുന്നോ ?"
"അതെ ഫാദർ "
"ഇവിടെല്ലാവരും എന്നെ വല്യപ്പച്ചാന്നാ വിളിക്കുന്നെ. മോളും അങ്ങനെ വിളിച്ചോ"
"ശെരി വല്യ.... പ്പച്ചാ"
"മോൾ ആ കുശിനിയിലേക്കു ചെല്ലൂ. ശാന്തമ്മ അവിടെ കാണും, അവിടേം ഉണ്ട് ഒന്നുരണ്ടമ്മമാർ. ഉപയോഗം കഴിഞ്ഞപ്പോൾ ഉപേക്ഷിക്കപെട്ടവർ. പക്ഷെ ഇവിടെ നമ്മൾ ഒരു കുടുംബമാണ് കേട്ടോ, അങ്ങനേ കരുതാവൂ. മറക്കരുത് "
എവിടെയോ ഒരു നീറ്റൽ. ഉരുണ്ടുകൂടി വരുന്ന നീർകണങ്ങളെ പിടിച്ചുനിർത്താൻ നന്നേ പാടുപെട്ടു. വേഗം അടുക്കളയിലേക്കു ചെന്നു.
"മോൾ വന്നോ, വല്യപ്പച്ചൻ പറഞ്ഞിരുന്നു പുതിയ കുടുംബാംഗത്തെപ്പറ്റി. വാ, ഞാൻ ശാന്തമ്മച്ചി. ഓരോരുത്തരെയായി സാവധാനം പരിചയപ്പെടാം. ഇതാ, ഈ ചായ കുടിച്ചോളൂ."
ചായകുടിക്കുമ്പോഴെല്ലാം എന്റെ കണ്ണുകൾ ശാന്തമ്മച്ചിയിൽ ആയിരുന്നു. അറുപത് അറുപത്തഞ്ചു വയസ്സു തോന്നിക്കും. പക്ഷെ ഈ പ്രായത്തിലും എന്തൊരു ചുറുചുറുക്കാ. വർത്താനം പറഞ്ഞുകൊണ്ടു മാത്രമേ ജോലിചെയ്യു. തന്റെ ഉമ്മയുടെ ഒരു മറുരൂപം. ഓർമ്മകൾ തന്നെ പുറകോട്ടു വലിക്കാൻ തുടങ്ങിയപ്പോൾ തന്നെ ശാന്തമ്മച്ചിയുടെ ശബ്ദം തിരികെവിളിച്ചു
"എന്താ മോളെ, സ്വപ്നംകാണുവാണോ?"
"അത്..... അമ്മച്ചി..... ഞാൻ...... പെട്ടന്ന്...."
ഒരു നിമിഷം ശാന്തമ്മച്ചി തന്നെ നോക്കിനിന്നു. പിന്നെ പതിയെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു.
"എനിക്കുമുണ്ട് ഒരു മോൾ. പക്ഷെ..... ഹ്മ്മ്.. ഇനി പഴയതൊന്നും ഓർക്കരുത്, ഈ വീട്ടിൽ പുതിയൊരധ്യായമാണ്. പുതിയ ജീവിതം. അതുമാത്രമേ ഇനി ഓർക്കാൻ പാടുള്ളൂ. ഇവിടെ മോൾക്ക് സ്നേഹിക്കാൻ ധാരാളം കുഞ്ഞുങ്ങളുണ്ട്, അമ്മമാരുണ്ട്. ആരുമില്ലാത്തവർക്കും എല്ലാം നഷ്ടപെട്ടവർക്കും സ്നേഹത്തിന്റെ വില നല്ലതുപോലെയറിയാം. ഇവിടെയാരും മോളെ വേദനിപ്പിക്കില്ല".
പതിയെ ആ കൈകളിൽ ഞാൻ ചേർത്തുപിടിച്ചു.
ദിനങ്ങൾ വളരെ വേഗം കൊഴിഞ്ഞു ,താനും ഈ കുടുംബത്തിൽ വളരെ വേഗം ചേർന്നു . ചിലർക്ക് താൻ മകളായി ,ചിലർക്ക് താൻ ചേച്ചിയായി, മറ്റു ചിലർക്ക് താൻ ഒരമ്മയായി. എല്ലാവർക്കും സ്നേഹം മാത്രം. ഒരുപക്ഷേ ആർക്കും കിട്ടാതെ പോയതു കൊണ്ട് ആവാം അതിന്റെ വില അറിയുന്നവർ അത് പരസ്പരം അറിഞ്ഞ് പങ്ക് വയ്ക്കുന്നു
താൻ ഇവിടെ എത്തിയിട്ട് ഒരു മാസം കഴിയുന്നു ,
വല്യപ്പച്ചൻ തന്നെയിന്ന് അപ്പച്ചന്റെ മുറിയിലേക്ക് വിളിപ്പിച്ചു, അപ്പച്ചന്റെ കൈയ്യിൽ ഒരു സുന്ദരൻ കുഞ്ഞുവാവ .
വല്യപ്പച്ചൻ തന്നെയിന്ന് അപ്പച്ചന്റെ മുറിയിലേക്ക് വിളിപ്പിച്ചു, അപ്പച്ചന്റെ കൈയ്യിൽ ഒരു സുന്ദരൻ കുഞ്ഞുവാവ .
' മോളെ, ഞാൻ ഇവനെ നിന്നെയേൽപ്പിക്കുവാണ്, ഇവൻ ജനിച്ചിട്ട് ഇന്ന് ഏഴ് ദിവസമായതേ ഉള്ളു, നമ്മുടെ തൊട്ടിലിൽ ആരോ ഇട്ടിരുന്നു കൂടെ ഒരു കുറിപ്പടിയും ,നിവൃത്തികേടുകൊണ്ടാണ് എന്ന്, ആഗ്രഹിക്കുന്നവർക്ക് ദൈവം കൊടുക്കില്ലാ ,ചിലപ്പോൾ ദൈവവും പൊട്ടൻ കളിക്കും ,മോൾ ഇവനെ കൊണ്ടുപോയി കുറച്ച് പാൽ ചൂടാക്കി കൊടുക്ക്, അപ്പച്ചൻ പുറത്ത് പോയി ഇവന് വേണ്ട കുറച്ച് സാധനങ്ങൾ വാങ്ങി വരാം.
അവനെ കൈയ്യിൽ വാങ്ങുമ്പോൾ എന്തിനോ തന്റെ നെഞ്ച് തുടിച്ചു ,അവനെ തന്റെ നെഞ്ചോട് ചേർത്തപ്പോൾ ഉള്ളിലെ അമ്മ എന്ന മോഹത്തിന് ചിറകുവച്ചു.
അവനെ കൈയ്യിൽ വാങ്ങുമ്പോൾ എന്തിനോ തന്റെ നെഞ്ച് തുടിച്ചു ,അവനെ തന്റെ നെഞ്ചോട് ചേർത്തപ്പോൾ ഉള്ളിലെ അമ്മ എന്ന മോഹത്തിന് ചിറകുവച്ചു.
അന്നു മുതൽ അവൻ എന്റെയൊപ്പമായി,മനസ്സിൽ ഒരു കുഞ്ഞിനു വേണ്ടി താൻ കരുതിയ പേര് അവനെ വിളിച്ചു'ആഷിഖ്. ഒൻപത് മാസം വളരെ വേഗം കടന്നു പോയി, തന്റെ ചൂടിൽ അഷിഖ് വളർന്നു.
അപ്പച്ചന്റെ വിളിയാണ് തന്നെ ആഷിഖിൽ നിന്ന് ശ്രദ്ധ തിരിപ്പിച്ചത്
' നാദിയ, നി അവനെയിങ്ങ് കൊണ്ടു വാ,'
അപ്പച്ചന്റെ മുറിയിൽ ഒരു ഭാര്യയും ഭർത്താവും, അവർ കുഞ്ഞിനെ എന്റെ കൈയ്യിൽ നിന്നും വാങ്ങി താലോലിച്ചു, എന്തോ ഒരു അസ്വസ്ഥത തന്റെ ഉള്ളിൽ കടന്നു വരുന്നത് താൻ അറിഞ്ഞു, വേഗം കുഞ്ഞിനെ വാങ്ങി അവിടെ നിന്ന് പോന്നു

അന്നു രാത്രി ശാന്തമ്മച്ചി പറഞ്ഞു, ആഷിഖിനെ അവർക്ക് ഇഷ്ടപ്പെട്ടെന്നും, അവർ അവനെ ദത്തെടുക്കാൻ പോവുകയാണെന്നും,
ഒരു വെള്ളിടി തന്റെ തലയിൽ അഞ്ഞ് പതിച്ച പോലെ,
ഒരു വെള്ളിടി തന്റെ തലയിൽ അഞ്ഞ് പതിച്ച പോലെ,
അപ്പോളാണ് അമ്മച്ചി പറഞ്ഞത് കൊച്ചു കുഞ്ഞുങ്ങളെ ഇങ്ങനെ ദത്തെടുക്കാറുണ്ടെന്ന്, അവർക്ക് കിട്ടുന്ന ഭാഗ്യങ്ങളെ കുറിച്ചും അമ്മച്ചി പറഞ്ഞു,
"അന്ന് രാത്രി അവനെ ചേർന്ന് പിടിച്ചു കിടക്കുമ്പോൾ തന്റെ കണ്ണുനീർ കൊണ്ട് ആ കുഞ്ഞുതല മുഴുവന് നനഞ്ഞു
'ഭാഗ്യക്കേടുകളുടെ ഇടയിൽ നിന്ന് എന്റെ മോൻ പോയ്ക്കോ, ഒരിക്കലും മോന്റെ ഭാഗ്യങ്ങൾക്ക് ഈ അമ്മ ഒരു തടസ്സമാകില്ല.

വെറും ഒരാഴ്ചക്കുള്ളിൽ അവൻ പോയി അവന്റെ പുതിയ രക്ഷിതാക്കളുടെ കൂടെ.
അവൻ പോയതിനു ശേഷം തന്റെ പകലും രാത്രിയും ശരിക്കും വിരസമായിരുന്നു.
അവൻ പോയി ഒരാഴ്ച കഴിഞ്ഞപ്പോൾ അപ്പച്ചൻ തന്നെ വിളിപ്പിച്ചു. തന്റെ സർട്ടിഫിക്കറ്റ് എല്ലാം വാങ്ങി.
അവൻ പോയി ഒരാഴ്ച കഴിഞ്ഞപ്പോൾ അപ്പച്ചൻ തന്നെ വിളിപ്പിച്ചു. തന്റെ സർട്ടിഫിക്കറ്റ് എല്ലാം വാങ്ങി.
'ബിഎ എക്കണോമിക്സ് ആണ് അല്ലേ?.'
'അതെ അപ്പച്ചാ'
'നമ്മുടെ പള്ളിവക ഒരു സ്കൂൾ ഉണ്ട്, നിനക്ക് അവിടെ പഠിപ്പിക്കാം, വലിയ ശമ്പളം ഒന്നുമില്ലാ ഒരു 1500- 2000 കിട്ടുമായിരിക്കും, സമ്മതമാണോ?'
രണ്ടാമതൊന്നുകൂടി ആലോചിക്കാൻ തനിക്ക് ഇല്ലായിരുന്നു, ഈ അന്തരിക്ഷത്തിൽ നിന്ന് ഒരു മോചനം തനിക്കാവശ്യമാണ്.
'ആരാകാനാണ് നിനക്ക് ആഗ്രഹം?'
' അപ്പച്ചാ, ആഗ്രഹങ്ങൾ വലുതാണ്, പക്ഷേ എനിക്കൊരു പരിധിയുണ്ട്, അതിൽ നിന്നല്ലേ ചിന്തിക്കാൻ പറ്റൂ?'
'നീ പറയൂ'
'ഒരു IAS കാരിയാകണം എന്നാ അപ്പച്ചാ, പക്ഷേ എനിക്ക് അറിയാം നടക്കില്ലാന്ന്'
'ഹാ ഹാ ഹാ. ആരു പറഞ്ഞു നടക്കില്ലാന്ന്, കുഞ്ഞേ, അഗ്രഹമാണ് മനുഷ്യനെ ജീവിക്കാനും നേടാനും പ്രേരിപ്പിക്കുന്നത്, നീ ഈ സ്ക്കൂളിൽ കയറു ആദ്യം, നമുക്ക് പടിപടിയായി നിന്റെ സ്വപ്നങ്ങളിൽ എത്താം
നീണ്ട ഒൻപത് വർഷങ്ങൾ,
തന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ തനിക്ക് വേണ്ടി വന്നത്,
ഇതിനിടയിൽ പലപ്പോഴും വിണുപോകുന്ന അവസ്ഥയിൽ നിന്ന് തനിക്ക് ഊർജം തന്ന് തന്നെ പിടിച്ചെഴുന്നേൽപ്പിച്ച് പതറാതെ മനസ്സോടും ഇടറാത്ത കാൽവപ്പുകളോടുംമുൻപോട്ട് പോകാൻ പ്രചോദനം തന്നത് വല്ല്യപ്പച്ചനും ശാന്തമ്മച്ചിയുമാണ്.

ഇന്ന് താൻ കലക്ടറായി സ്ഥാനമേൽക്കുകയാണ്, തനിക്ക് അനുഗ്രഹങ്ങൾ നേടാനുള്ളത് ഈ രണ്ടു പേരോട് മാത്രം.
കൈയ്യിലിരുന്ന ഒരു കുടന്ന പൂക്കൾ ആ കുഴിമാടത്തിൽ വച്ച് തേങ്ങുന്ന മനസ്സോടെ അവൾ നിന്നു
'വലച്ചപ്പച്ചാ....'
ഒരു ഗദ്ഗദം തന്റെ തൊണ്ടയിൽ കുരുങ്ങി,
'ഞാൻ വന്നു വല്ല്യപ്പച്ചാ, അപ്പച്ചന്റെ ആഗ്രഹം, എന്റെ ആഗ്രഹം പൂർത്തികരിച്ച് ഞാൻ വന്നു, തിരികെ തരാൻ ഈ പൂക്കളും കണ്ണിരുമല്ലാതെ ഒന്നുമില്ലപ്പച്ചാ, ഇന്ന് ചാർജ് എടുക്കുകയാണ്, അനുഗ്രഹിക്കണം",
പതിയെ മുട്ടുകുത്തി നിന്ന് ആ കല്ലറയിൽ ചുംബിച്ചു, ഒരു കുഞ്ഞു തെന്നൽ തന്നെ തലോടി കടന്നു പോകുന്നത് അവൾ അറിഞ്ഞു.
പതിയെ മുട്ടുകുത്തി നിന്ന് ആ കല്ലറയിൽ ചുംബിച്ചു, ഒരു കുഞ്ഞു തെന്നൽ തന്നെ തലോടി കടന്നു പോകുന്നത് അവൾ അറിഞ്ഞു.
ഓർഫനേജിൽ എത്തി, ശാന്തമ്മച്ചിയുടെ കാൽതൊട്ട് വന്ദിച്ചു, നിറഞ്ഞ മനസ്സോടെ അമ്മച്ചി അനുഗ്രഹിച്ചു നെഞ്ചോട് ചേർത്തു.
അവൾ ഓർഫനേജിന്റെ വാതിൽക്കൽ എത്തി ഒന്നു തിരിഞ്ഞു നോക്കി, ഒൻപതു വർഷം മുൻപ് ഈ പടി ചവിട്ടുമ്പോൾ മരണമല്ലാതെ മറ്റൊന്നും തന്റെ മുൻപിൽ ഇല്ലായിരുന്നു, അവിടെ നിന്ന് തന്നെ ഇവിടെ വരെ എത്തിച്ചത് ഇവിടെ ഉള്ള വരുടെ സ്നേഹവും കരുതലും കരുണയും ഒന്നു മാത്രമാണ്, ഇനിയുള്ള ജീവിതം ഇവർക്കു വേണ്ടി മാത്രം
ഓഫീസിൽ ചെന്ന് ചാർജ് എടുത്തു, എല്ലാവരേം പരിചയപെട്ടു, ഔദ്യോകിക ജീവിതമാരംഭിച്ചു.
രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെക്കാണാൻ രണ്ടുപേർ വന്നു, അറിയാതെ താൻ എഴുനേറ്റുപോയി.
തന്റെ ബാപ്പയും ഉമ്മയും...
ബാപ്പ ഇത്രവേഗം വയസ്സൻ ആയിപ്പോയോ ???, ആകെ ക്ഷീണിച്ച ശരീരം, ഉമ്മ ഒരു കൈകൊണ്ടു ബാപ്പയെ താങ്ങിയിട്ടുണ്ട്.

"മോളേ "
ആ വിളി തന്റെ നെഞ്ചിലെവിടോ കൊത്തി വലിക്കുന്ന പോലെ.
ഒന്നും മിണ്ടിയില്ല താൻ.
ജീവിതത്തിൽ വീണുപോകുന്ന അവസ്ഥയിൽ മക്കളെ കൈപിടിച്ചു താങ്ങേണ്ടവരാണ് മാതാപിതാക്കൾ, ആരുമില്ലായെന്ന അവസ്ഥ വരുമ്പോൾ, ഞങ്ങളുണ്ട് എന്നുപറഞ്ഞു ചേർത്തു നിർത്തേണ്ടവരാണ് മാതാപിതാക്കൾ, എന്നാൽ തന്നെ ആട്ടിപ്പായിച്ചവരാണ് ഇവർ... വിവാഹം ചെയ്തയച്ചാൽ പിന്നെ പെണ്മക്കൾ വിരുന്നുകാർ എന്നുമാത്രം ചിന്തിക്കുന്ന, തങ്ങളുടെ ഉത്തരാവാദിത്വം തീർന്നുവെന്നു കരുതുന്ന എല്ലാ മാതാപിതാക്കൾക്കുമുള്ള ഉദാഹരണമാണ് തന്റെ മാതാപിതാക്കൾ, മതത്തിലെ നിയമങ്ങൾ വളച്ചൊടിച്ചു സ്വന്തം ഹിതത്തിനു അനുസരിച്ചു നിയമങ്ങൾ ഉണ്ടാക്കുന്ന മാതാപിതാക്കളാണ് നിങ്ങൾ... ഇങ്ങനെയൊക്കെ വിളിച്ചുകൂവാൻ തോന്നി തന്റെ നാവിന്, പക്ഷേ.. പക്ഷേ..... എപ്പോളോ താൻ ക്ഷമിക്കാൻ പഠിച്ചിരിക്കുന്നു...

അവരുടെ പരാതികൾ താൻ കേട്ടു, ഒന്നും മറുപടി പറഞ്ഞില്ല, ഇടയ്ക്കു എപ്പോളോ അസ്ലമിനെ കുറിച്ചു ബാപ്പ പറഞ്ഞു, ഒന്നും തിരിച്ചു ചോദിച്ചില്ല താൻ...
അന്ന് രാത്രി മുഴുവൻ അസ്‌ലം ആയിരുന്നു മനസ്സിൽ... അറിയണം, ആ മനുഷ്യൻ എവിടെയുണ്ടെന്ന്,
സ്നേഹത്തിന്റെ പൂക്കാലം എന്നിൽ നിറച്ചിട്ട്, എന്നിലെ എല്ലാം കവർന്നെടുത്തിട്ടു ഒരു ഭീരുവിനെ പോലെ എന്നെ പാതിവഴിയിൽ ഉപേക്ഷിച്ചു സംഘടന നന്നാക്കാൻ ഇറങ്ങിയ അയാളെ.
സ്നേഹത്തിന്റെ പൂക്കാലം എന്നിൽ നിറച്ചിട്ട്, എന്നിലെ എല്ലാം കവർന്നെടുത്തിട്ടു ഒരു ഭീരുവിനെ പോലെ എന്നെ പാതിവഴിയിൽ ഉപേക്ഷിച്ചു സംഘടന നന്നാക്കാൻ ഇറങ്ങിയ അയാളെ.
ആഴ്ചകൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.....
ഒരു ദിവസം കളക്ട്രേറ്റിലേക്കുള്ള യാത്രയിലാണ് ഒരു രൂപം അവളുടെ കണ്ണിലുടക്കിയത്, തികച്ചും പ്രാകൃതമായ രൂപം, രണ്ടു കാലുകളും നഷ്‌ടമായ ആ രൂപം, തലമുടി ജഡപിടിച്ചു കിടക്കുന്നു, വെള്ളം ആ ശരീരത്തിൽ പതിച്ചിട്ടു കാലങ്ങളായിന്നു തോന്നുന്നു, അവൾ തിരിച്ചറിഞ്ഞു, ചുണ്ടുകൾ അറിയാതെ പറഞ്ഞു

"അസ്‌ലം "
വണ്ടി നിർത്തിച്ചു താൻ ഓടുകയായിരുന്നു ആ രൂപത്തിന് അടുത്തേക്ക്... മുന്നിൽ ചെന്നുനിന്നു തന്നെ ആ രൂപം തറച്ചു നോക്കി.... ഒരു ഭാവവ്യത്യാസവും ഇല്ലാ
അസ്‌ലം...
അതുവരെ കരുതിവച്ചിരുന്ന പകയെല്ലാം ഒരു നിമിഷംകൊണ്ട് ഉരുകിയൊലിച്ചു പോയ്..
അർദ്ധ പ്രാണരോടും ആലംബഹീനരോടും പകയരുത് എന്നാ നബി വചനം മനസ്സിലോർത്തു... പതിയേ ആ കൈകളിൽ പിടിച്ചു...
ഞെട്ടലോടെ അസ്‌ലം അവളുടെ മുഖത്തേക്ക് നോക്കി...
മറവിയുടെ കയത്തിനുള്ളിൽ ആണ്ടുപോയ ഒരു രൂപത്തെ തിരിച്ചറിയുന്ന ഒരു ഭാവമാറ്റം അവന്റെ കണ്ണുകളിൽ....
തന്റെ കൈകളിൽ അമരുന്ന അവന്റെ കൈയുടെ ചൂട് അവൾ തിരിച്ചറിഞ്ഞു...
ഡ്രൈവറിന്റെ സഹായത്തോടെ അവനെ കാറിൽ കയറ്റി ഇരുത്തുമ്പോൾ ഒന്നുമത്രെ അവളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളു ... നാടിനേം ജനങ്ങളേം നന്നാക്കാൻ ഇറങ്ങുന്നതിനു മുൻപ് ഓരോ മനുഷ്യനും നന്നാക്കേണ്ടത്, അടിത്തറയുണ്ടാക്കേണ്ടത് സ്വന്തം കുടുംബത്തിലാണ് , അത് മറന്ന് പോയാൽ ആവിശ്യം കഴിയുമ്പോൾ വലിച്ചെറിയുന്ന ചണ്ടികൾ മാത്രമാകും ഓരോരുത്തരും...

നഷ്ടപെട്ട ജീവിതത്തിനു അടിത്തറയുണ്ടാക്കാൻ ഒരു പുതു യാത്രയിലാണ് അസ്‍ലവും നാദിയായും
ശുഭം
By Sheenu Biju

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക