നറുക്കെടുപ്പ്
✍✍✍✍✍✍
✍✍✍✍✍✍
*ഇത് ഞാനാണ് എന്ന് വീട്ടമ്മമാർക്ക് തോന്നുന്നെങ്കിൽ ചിലപ്പോൾ ആയിരിക്കാം*
------------------------
"അമ്മേ ഈ മാസത്തെ ചിട്ടി അടിച്ചത് അമ്മയ്ക്കാ"
സുധ ജാനു അമ്മയോട് വന്നു പറഞ്ഞു. അത് കേട്ടിട്ടും ജാനു അമ്മയ്ക്ക് ഒരു സന്തോഷം ഇല്ല ഓരോ മാസവും ഒന്നാം തീയതി നറുക്കെടുപ്പും കാത്തിരുന്ന ഇവർക്കിത് എന്ത് പറ്റി സുധ ചിന്തിച്ചു.
ജാനു അമ്മയ്ക്ക് ഒരു മകനാണ് ഉണ്ണി.
ഭർത്താവ് ഉണ്ണിക്ക് അഞ്ച് വയസുള്ളപ്പോൾ മരിച്ചു. ചുമടെടുത്തും അൽപ്പം മാത്രം ഉള്ള പുരയിടത്തിൽ പച്ചക്കറി കൃഷി ചെയ്തും ഒക്കെയാണ് അവർ അവനെ വളർത്തിയത്.
ഇപ്പോൾ മരുമകളും ഒരു കുഞ്ഞ് മോളും ഉണ്ട്.

സുധ ജാനു അമ്മയുടെ കുട്ടിക്കാലം മുതലുള്ള കൂട്ടുകാരിയും അയൽവാസിയും ഒക്കെയാണ്. , അയൽക്കാരെ ഒക്കെ കൂട്ടി അൻപത് പേരോളം ഉണ്ട് അവരുടെ ചിട്ടിയിൽ'
സുധ ചിട്ടി തുടങ്ങിയതിന് ശേഷം, ഓരോ ചിട്ടി ചേരുമ്പോഴും ജാനുഅമ്മയ്ക്ക് ഓരോരോ ലക്ഷ്യങ്ങൾ ഉണ്ടാകും.
വീട്ടിൽ ടി വി യും , ഫ്രിഡ്ജും, കട്ടിലും, മെത്തയും, മിക്സിയും ഒക്കെ അങ്ങനെ വാങ്ങിയതാണ്.
മുപ്പതിനായിരം രൂപയുടെ ചിട്ടിയാണ് ഇത്.
മാസം ആയിരം രൂപ
പെൻഷൻ കാശും, മകൻ വീട്ട് ചിലവിന് നൽകുന്നതിൽ നിന്നും മിച്ചം പിടിക്കുന്നതും ചേർത്ത് മാസം അത് അടഞ്ഞു പോകും.

"ജാനു അമ്മേ..... ഒരു രണ്ട് പേരും കൂടി ഈ മാസത്തെ ചിട്ടി പൈസ തരാനുണ്ട് അതും കൂടെവാങ്ങി അഞ്ചാം തീയതി രാവിലെ പൈസ കൊണ്ട് തരാം കേട്ടോ "
ഇതും പറഞ്ഞ് സുധ വീട്ടിലേക്ക് പോയി
ഓരോ മാസവും ഒന്നാം തീയതി ചിട്ടി ഞറുക്കിടുമ്പോൾ രാവിലെ തന്നെ സുധയുടെ വീട്ടിൽ ജാനു അമ്മ എത്തും.
താൻ ഭാഗ്യം കെട്ടവളാ തന്റെ പേരിട്ടാൽ നറുക്ക് വീഴില്ല. എന്ന് ഓരോ ഞറുക്കിനും സുധയോട് പറയും.
അതു കൊണ്ടിപ്പോൾ കൊച്ചുമോളുടെ പേരാണ് എഴുതി ഇട്ടത്.
നറുക്കിന് വരുന്ന എല്ലാപേർക്കും ഓരോരോ ആവശ്യങ്ങൾ.
ഈ നറുക്കും പ്രതീക്ഷിച്ച് പലയിടത്തൂന്നായി കടം വാങ്ങിയവർ, നാളെ ചിട്ടി എനിക്കു തന്നെ അടിക്കും നാളെ തരാം എന്ന് അവധി പറഞ്ഞവർ, ഇത് കിട്ടിയിട്ട് വേണം ഈ വർഷത്തെ ഓണമെങ്കിലും, പട്ടിണിയില്ലാതെ കഴിയാൻ എന്ന് ആഗ്രഹിക്കുന്നവർ അങ്ങനെ ഒക്കെ ഉണ്ടായിരുന്നു.
പക്ഷേ ഇന്നത്തെ ഈ നറുക്കിന് ആദ്യമായി ജാനു അമ്മ പോയില്ല, മറന്നതല്ല. പോകാത്തതിന് ഒരു കാരണം ഉണ്ട്.
.........................
ഇത്തവണ ചിട്ടി തനിക്ക് വീണാൽ അഷ്ടമി ക്ക് ഒരു പവൻ സ്വർണ്ണമാല വാങ്ങി നൽകണം. അഞ്ച് വയസായി അവൾക്ക് ഇതുവരെ എന്റേത് എന്ന് പറഞ്ഞ് ഒന്നും നൽകിയിട്ടില്ല.
ഇതുവരെ ആ കുഞ്ഞ് ഒരു തരി പൊന്ന് അണിഞ്ഞിട്ടുമില്ല.
"മോൾക്ക് മാല വാങ്ങണം ചിട്ടി ഈ മാസം അടിച്ചാൽ, " സുമതിയോട് ജാനു അമ്മ പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"എന്തു പറ്റിയെടി സുമതി "
ജാനു അമ്മയുടെ ചോദ്യം

സുമതി ജാനു അമ്മയുടെ മറ്റൊരു അയൽക്കാരി. ആ ഏര്യയിലെ ഒരേ ഒരു രണ്ട് നില വീട്ടിന്റെ ഉടമ . ഗൾഫ് കാരന്റെ ഭാര്യ കുട്ടികൾ ഇല്ല ആർഭാട ജീവിതം
എന്നിട്ടിവൾക്ക് എന്ത് പറ്റി . ഇനി ചിലപ്പോൾ കുട്ടികൾ ഇല്ലാത്തിട്ട് ഞാൻ കൊച്ചുമോളുടെ കാര്യം പറഞ്ഞത് കേട്ട് കരഞ്ഞതാണോ ? ജാനു അമ്മയുടെ മനസ്സിലെ ചിന്തകൾ ശരവേഗത്തിൽ പാഞ്ഞു.
"ടീ എന്തു പറ്റിയെന്ന് "
സങ്കടം ഒരു പൊട്ടിക്കരച്ചിലിലേക്ക് വഴിമാറി.
"അമ്മ ആരോടും പറയരുത്. ഇവിടെ കഞ്ഞി വക്കാൻ പോലും ഒന്നുമില്ല. മൂന്ന് ദിവസമായി ഞാൻ പച്ച വെള്ളം കുടിച്ചു കഴിയുന്നു."
കടം വാങ്ങിയും അണ്ണൻ ( ഭർത്താവ്) അവിടുന്ന് ലോൺ എടുത്തും ആണ് ഈ വീട് വയ്ച്ചത്.
കൂട്ടുകാരനാണ് വിളിച്ചു പറഞ്ഞത് ആരേയോ അണ്ണൻ ഓടിച്ച വണ്ടി തട്ടിയെന്നും ജയിലിൽ ആണെന്നും.
മൂന്നു മാസമായി ഒരു രൂപ എടുക്കാനില്ല കയ്യിൽ. ബാങ്കിലെ ലോണും കടക്കാരുടെ പലിശയും ഒക്കെ മുടങ്ങി.
അണ്ണന്റെ കാര്യങ്ങൾ അവിടെ കൂട്ടുകാർ നോക്കിക്കോളാംന്ന് പറഞ്ഞു.
പക്ഷേ ഞാൻ എന്ത് ചെയ്യും അമ്മ.
വലിയ വീടും, കാറും, പത്രാസും ഒക്കെ ഉണ്ട്. അതൊക്കെ കണ്ടോണ്ടിരുന്നാൽ വിശപ്പ്
മാറുമോ സങ്കടം പിടിച്ചു നിർത്താൻ സുമതി നന്നായി പാടുപെടുന്നുണ്ടായിരുന്നു.

ആരും കാണാതെ ഒരു പാത്രത്തിൽ ചോറും, കറികളും കൊണ്ട് കൊടുത്ത ജാനു അമ്മ ആർത്തിയോടെ കഴിക്കുന്ന സുമതിയെ നോക്കി നിന്നു.
ഒരിക്കൽ താനും അറിഞ്ഞിട്ടുണ്ട് ഈ അവസ്ഥ ജാനു അമ്മ മനസ്സിൽ ഓർത്തു.
തിരിച്ചു വരുമ്പോൾ തീരുമാനിച്ചു നാളെ ചിട്ടിക്ക് പോകണ്ട. സുമതിക്ക് തന്നെ നറുക്ക് വീഴണേ എന്നും പ്രാർത്ഥിച്ചു,
എന്നിട്ടും എനിക്ക് തന്നെ നറുക്ക് വീണു.

അല്ലെങ്കിലും ഈ ദൈവങ്ങൾ ഇങ്ങനെയാ ആവശ്യത്തിന് ഉപകരിക്കില്ല. പരീക്ഷിക്കാൻ തുടങ്ങിയാൽ ഒന്നുകിൽ തോൽവി, അല്ലെങ്കിൽ വിജയം ഏതായാലും അത് നമ്മൾ തന്നെ കണ്ടെത്തണം. അപ്പോൾ നമ്മൾ തന്നെയാണ് ദൈവം.
" സുമതീ......." ജാനു അമ്മ നീട്ടി വിളിച്ചു
വാതിൽ തുറന്നു.
"കേറി വാ അമ്മേ... "
"മോളേ ചിട്ടി ....."
"അറിഞ്ഞമ്മേ അമ്മയ്ക്കാണല്ലേ .അമ്മേടെ ആഗ്രഹം പോലെ അഷ്ടമി മോൾക്ക് ഒരു മാല വാങ്ങാല്ലോ.
" ഉം " അവർ ഒന്ന് മൂളി എന്നിട്ട് തുടർന്നു.
"അതേ നീ ആ കാശ് വാങ്ങിക്കോളണം, ഞാൻ സുധയോട് പറഞ്ഞിട്ടുണ്ട് അവൾ ഇന്ന് കൊണ്ട് തരും, നീ അതെടുത്ത് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങണം. നിനക്ക് നറുക്ക് വീഴുമ്പോൾ എനിക്ക് തന്നാൽ മതി. അഞ്ച് വർഷം പൊന്നിടാത്ത കുഞ്ഞിന് മൂന്ന് നാല് മാസം കൂടെ കാത്തിരിക്കാം. അല്ലേലും അവർക്കാർക്കും അറിയില്ലല്ലോ ഈ ചിട്ടി യുടെ ഉദ്ദേശം എന്താണെന്ന്..
വിശപ്പിനേക്കാൾ വലുതല്ലല്ലൊ സ്വർണ്ണം. "

മോളേ വേറെ എന്തേലും ആവശ്യം ഉണ്ടേൽ ചോദിക്കാൻ മടിക്കണ്ട. എന്നെ സ്വന്തം അമ്മയായിട്ട് കാണാം. അതും പറഞ്ഞ്
അവിടെ നിന്നും ഇറങ്ങുമ്പോൾ ജാനു അമ്മയുടേയും, സുമതിയുടേയും കണ്ണുകൾ നിറഞ്ഞൊഴുകുക ആയിരുന്നു.

സ്വന്തം
എസ്.കെ
എസ്.കെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക