Slider

കവിത: വിരഹഗാനം.

0

കവിത: വിരഹഗാനം.
മോഹങ്ങൾ ആയിരം നക്ഷത്ര പൂക്കളായ്
രാവിൻ പ്രഭയാൽ തീർത്ത നീലിമയിൽ
നീ നോൽക്കും നോമ്പുകൾ സഫലമായീടുമോ
നിൻ കണ്ണു നീരിന്റെ താഴ്വരയിൽ
നീ കാണും നൊമ്പര - കാഴ്ചയിൽ എന്നുമെൻ
മൗന സല്ലാപം തീർത്ത കാവ്യാമൃതം
വൃശ്ചികം പോയല്ലൊമകരവും പോയല്ലൊ
എന്നെ തണുപ്പിക്കുന്ന കാറ്റായ് വരൂ
:വിരഹത്തിൻ പാട്ടു പാടി ശോകമാക്കുന്നു ഞാൻ
പൊയ്പോയ കാലത്തെ സാന്ദ്രമാക്കാൻ
ഒരു മാത്ര എങ്കിലും ഇന്നിനി കാണുവാൻ
ജീവനിൽ എന്നെ നീ അനുവദിക്കൂ.....
ജീവനിൽ എന്നെ നീ അനുവദിക്കൂ.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo