ബാല്യം
നിറമുള്ള സ്വപ്നങ്ങൾ കാണാൻ
പഠിപ്പിച്ചത് അമ്മയായിരുന്നു.
പഠിപ്പിച്ചത് അമ്മയായിരുന്നു.
നമ്മൾ നെയ്തെടുക്കുന്ന സ്വപ്നങ്ങളൊന്നും
യാഥാർത്ഥ്യമാകാറില്ലെന്നു പറഞ്ഞത്
അച്ഛനായിരുന്നു.
യാഥാർത്ഥ്യമാകാറില്ലെന്നു പറഞ്ഞത്
അച്ഛനായിരുന്നു.
അമ്മയുടെ ഒട്ടിയവയറിൽ
മുഖമൊന്നണച്ചു കിടന്നപ്പോൾ
വിശപ്പിന്റെ ചൂളംവിളി കേൾക്കാമായിരുന്നു.
മുഖമൊന്നണച്ചു കിടന്നപ്പോൾ
വിശപ്പിന്റെ ചൂളംവിളി കേൾക്കാമായിരുന്നു.
അരിമണികൾ വീഴുമെന്ന പ്രതീക്ഷകളോടെ
ഉറ്റുനോക്കികൊണ്ട്,
അടുപ്പിന്മേൽവെച്ച കലത്തിലെ വെള്ളം
തിളച്ചുമറയുന്നുണ്ട്.
ഉറ്റുനോക്കികൊണ്ട്,
അടുപ്പിന്മേൽവെച്ച കലത്തിലെ വെള്ളം
തിളച്ചുമറയുന്നുണ്ട്.
തോരാത്ത കർക്കിടകമഴയിൽ
വരിക്കപ്ലാവിൻ കൊമ്പിലിരുന്ന്
വിരുന്നുകാരെ വിളിച്ചുണർത്തുന്നുണ്ട്
കാക്കകൾ
വരിക്കപ്ലാവിൻ കൊമ്പിലിരുന്ന്
വിരുന്നുകാരെ വിളിച്ചുണർത്തുന്നുണ്ട്
കാക്കകൾ
അറുതിവരുത്തുന്ന കാലത്ത്
അതിഥികളെ ക്ഷണിയ്ക്കരുതെന്ന്
ആ പാവം ,പതിയെ പറഞ്ഞിട്ടുണ്ടാകും
അതിഥികളെ ക്ഷണിയ്ക്കരുതെന്ന്
ആ പാവം ,പതിയെ പറഞ്ഞിട്ടുണ്ടാകും
സുമേഷ് കൗസ്തുഭം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക