ഫ്രീക്കന്റെ മൊബൈൽ
______________________
സമയം സന്ധ്യയോട് അടുക്കാറായിരിക്കുന്നു. ഷട് ഡൌൺ ചെയ്യാനൊരുങ്ങിയ കമ്പ്യൂട്ടർ സ്‌ക്രീൻ പോലെ ആകാശം മങ്ങി തുടങ്ങിയിരിക്കുന്നു. ട്രെയിൻ പതിവ് താളത്തിൽ വടകര സ്റ്റേഷൻ വിട്ട് കോഴിക്കോട്ടേക്കുള്ള യാത്ര ആരംഭിച്ചു. അല്പം തിരക്കുണ്ടായിരുന്നെങ്കിലും അയാൾക്ക് സീറ്റ് കിട്ടി. ജോലി കഴിഞ്ഞു മടങ്ങുന്നവരാണ് ട്രെയിനിൽ അധികവും. കഴിഞ്ഞ പത്തിരുപത് വര്ഷങ്ങളായി ദിവസവും പതിവുള്ളതാണ് രാവിലെ ഓഫീസിലേക്കും വൈകിട്ട് അവിടുന്നു വീട്ടിലേക്കുമുള്ള ട്രെയിൻ യാത്ര. ബസിനു പോകുകയാണെങ്കിൽ ഒരല്പം നേരത്തെ വീട്ടിൽ എത്താമെങ്കിലും അയാൾ എന്നും ട്രെയിനിനെ ആണ് ആശ്രയിക്കാറ്. സാമ്പത്തിക ലാഭം മാത്രമല്ല അയാളുടെ ലക്‌ഷ്യം. ഒരല്പം എഴുത്തിന്റെ അസുഖം ഉള്ളതിനാൽ സമൂഹത്തിലെ എല്ലാ തരക്കാരെയും അടുത്തറിയുക എന്നതും അയാൾ ലക്‌ഷ്യം വെക്കുന്നുണ്ട്. ഒരു കൂപ്പയിലെ ട്രെയിൻ യാത്ര സമൂഹത്തിലെ വിവിധ തലങ്ങളിൽ ഉള്ളവരെ നിരീക്ഷണ വിധേയമാക്കാൻ അയാളെ സഹായിക്കാറുമുണ്ട്. പതിവ് പോലെ അയാൾ ഹെഡ് സെറ്റ് എടുത്തു ചെവിയിലേക്ക് തിരുകി ചുറ്റുമുള്ള കാഴ്ചകളിലേക്ക് കണ്ണോടിച്ചു. ഹെഡ് സെറ്റ് വഴി കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ അയാളുടെ മനസ്സിലേക്ക് പറന്നു നിറയുമ്പോഴാണ് അതിനെ ഊതി മാറ്റി പുറമെ നിന്നും വേറൊരു പാട്ട് കാതിലേക്കെത്തിയത്. നോക്കിയപ്പോൾ ട്രെയിനിൽ പാട്ട് പാടി നടക്കുന്ന ഒരാളാണ്. കഴുത്തിലൂടെ ഹാർമോണിയവും തൂക്കിയിട് ട്രെയിനുകൾ തോറും പാട്ട് പാടി നടക്കുന്ന ഇത്തരക്കാരെ ഇപ്പോൾ അധികം കാണാറില്ലല്ലോ എന്നോർത് അയാൾ ഹെഡ് സെറ്റ് ചെവിയിൽ നിന്ന് മാറ്റി പാട്ടിനു ചെവി കൊടുത്തു. അടുത്ത നിമിഷം തന്നെ ഹെഡ് സെറ്റ് മാറ്റേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. അത്രക്ക് അസഹനീയമായിരുന്നു ആ ശബ്ദം. ഹെഡ് സെറ്റ് തിരിച്ചു ചെവിയിലേക്ക് വെക്കാൻ നേരത്താണ് അതേ ഗാനം മനോഹരമായ കുഞ്ഞു ശബ്ദത്തിൽ അയാളുടെ കാതുകളിലേക്ക് പതിച്ചത്. അയാളുടെ കണ്ണുകൾ ആ പാട്ടിന്റെ ഉടമയെ തിരഞ്ഞു. നോക്കുമ്പോൾ ഒരു ചെറിയ ആൺകുട്ടി കയ്യിലെ ചില്ലറ തുട്ടുകൾ കിലുക്കി അപ്പുറത്തെ കൂപ്പയിൽ നിന്നും അയാളിരുന്ന കൂപ്പയിലേക്ക് വരികയാണ്. മുഷിഞ്ഞ വസ്ത്രങ്ങളും ചെമ്പിച് പാറിപ്പറക്കുന്ന തലമുടിയും കണ്ടാൽ തന്നെ അറിയാം അവൻ ആ പാട്ടുകാരന്റെ കൂടെയുള്ളതാണെന്. കൂപ്പയിലുള്ള എല്ലാവരും ആ കുഞ്ഞു ശബ്ദത്തിൽ മതിമറന്നിരുന്നു. ഹാര്മോണിയത്തിന്റെ അകമ്പടി കൂടെ ചേർന്നപ്പോൾ ആ പഴയ തമിഴ് ഗാനം മനസ്സിലേക്ക് ഒഴുകിയിറങ്ങി. ചില്ലറ തുട്ടുകൾ കിലുക്കി കൊണ്ട് അവൻ ഓരോരുത്തർക്ക് മുൻപിലായി കൈ നീട്ടാൻ തുടങ്ങി. മനോഹരമായ ആ ഗാനവും അവന്റെ നിഷ്കളങ്ക മുഖവും ചേർന്നപ്പോൾ ആർക്കും അവനെ നിരാശനാക്കാൻ കഴിഞ്ഞില്ല. പോക്കറ്റിൽ കൈ ഇട്ടപ്പോൾ 5 രൂപ തുട്ടാണ് ആദ്യം തടഞ്ഞത്. തൊട്ട് മുൻപിൽ ഇരുന്ന ഒരു തരുണീമണി സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോൾ അധികം ആലോചിക്കാതെ 20 രൂപ നോട്ട് അയാൾ ആ കുട്ടിക്ക് നൽകി. അഭിമാന പുളകിതനായി അയാൾ അവളിലേക്ക് ഒരു നോട്ടമയച്ചു. പക്ഷെ അവളപ്പോഴേക്കും പുറം കാഴ്ചകളിലേക്ക് മുഖം തിരിച്ചിരുന്നു. അയാളുടെ കാഴ്ച വീണ്ടും ആ കുട്ടിയിലേക്ക് തിരിഞ്ഞു.. എല്ലാവരിൽ നിന്നും പൈസ വാങ്ങി അവനിപ്പോൾ ആ കൂപ്പയിലെ അവസാനത്തെ ആളിലേക്ക് എത്തിയിരിക്കുകയാണ്..തലയിൽ കുത്തബ് മിനാറും താടിയിൽ താജ് മഹലും പണിത് വെച്ചിട്ടുള്ള ഒരു മുന്തിയ തരം ഫ്രീക്കനാണ് കക്ഷി. കുട്ടി അവനു നേരെ കൈ നീട്ടുന്നെങ്കിലും അവൻ കുട്ടിയെ ഗൗനിക്കുന്നതേയില്ല. ജീൻസിന്റെ അവസ്ഥ കണ്ടാൽ ഭിക്ഷയെടുക്കേണ്ട അവസ്ഥയിലാണെന്ന് പറയുമെങ്കിലും കൈയിലെ ഫോണും വാച്ചും നല്ല വീട്ടിലെ ഫ്രീക്കനാണെന്ന് വിളിച്ചറിയിക്കുന്നുണ്ട്. ആ കുട്ടി കാലിൽ തട്ടി വിളിക്കുന്നുണ്ടെങ്കിലും അങ്ങനൊന്നു നടക്കുന്നതായി പോലും ഫ്രീക്കൻ ശ്രദ്ധിക്കുന്നില്ല. അവന്റെ ശ്രദ്ധ മുഴുവൻ കയ്യിലെ മൊബൈൽ ഫോണിലാണ്. അതിൽ എന്തോ തിരയുകയാണവൻ. എല്ലാവരും ആ കാഴ്ച നോക്കിയിരിക്കുകയാണ്. ശ്ശേടാ ഇവന്റെ കയ്യിൽ ഒരു 2 രൂപ പോലും എടുക്കാനില്ലേ . ഒന്നുമില്ലെങ്കിലും ആ കുട്ടി ഇത്ര നന്നായി പാടിയതല്ലേ. എന്താ ആ മൊബൈലിൽ ഇത്ര തിരയാൻ. ഫേസ്ബുക്കോ വാട്ട്സാപ്പോ നോക്കിയിരിക്കുകയാകും.വണ്ടിയിൽ കയറിയപ്പോൾ തന്നെ അയാൾ ശ്രദ്ധിച്ചതാണ് മൊബൈലിലേക്ക് കണ്ണും നട്ടിരിക്കുന്ന അവനെ. ഇത്തരം ന്യൂ ജനറേഷൻ സോഷ്യൽ മീഡിയ ജീവികളോട് അയാൾക്ക് പരമ പുച്ഛമാണ്. ആത്മ രതിയിൽ ആനന്ദം കണ്ടെത്തുന്ന ജീവികളായാണ് അയാൾ അവരെ നോക്കി കാണാറ്. സ്വന്തമായി ഫേസ്‌ബുക് അക്കൗണ്ട് ഉണ്ടെങ്കിലും വളരെ ചുരുക്കം സമയങ്ങളിൽ മാത്രമേ അയാൾ അത് ശ്രദ്ധിക്കാറുള്ളൂ. നിരാശനായ കുട്ടി പതുക്കെ അടുത്ത കൂപ്പയിലേക് നടന്നു. കൊയിലാണ്ടി എത്തിയപ്പോൾ അയാൾ ട്രെയിൻ ഇറങ്ങി. അന്ന് രാത്രി വീട്ടിലെത്തിയപ്പോഴും അയാളുടെ മനസ്സ് നിറയെ ആ കുട്ടിയുടെ നിഷ്കളങ്ക മുഖമായിരുന്നു ഒപ്പം മനുഷ്യത്വമില്ലാത്ത ആ ഫ്രീക്കന്റയും. പലപ്പോഴും ഇന്നത്തെ കുട്ടികൾ സോഷ്യൽ മീഡിയയിൽ നിന്നും സമൂഹത്തിലേക്ക് ഇറങ്ങാൻ വല്ലാതെ മടി കാണിക്കുന്നുണ്ട്. അയാൾ ചിന്തിച്ചു.
.
രണ്ട് ദിവസത്തിനിപ്പുറം കാലത്ത് ഓഫിസിലേക്കുള്ള ട്രെയിൻ യാത്രയിലായിരുന്നു അയാൾ. പത്രത്താളുകൾ മറിച്ചിടുന്നതിനിടയിലാണ് ഒരു ഫോട്ടോയിൽ കണ്ണുടക്കിയത്. അന്ന് ട്രെയിനിൽ വെച്ച് കണ്ട കൊച്ചു കുട്ടിയുടെ ഫോട്ടോയാണ്.
"ഫോട്ടോയിൽ കുട്ടിയോടൊപ്പം വേറൊരാളും ഉണ്ടല്ലോ.. അത് അന്ന് ട്രെയിനിൽ വെച്ചു കുട്ടിക്ക് പൈസ കൊടുക്കാതിരുന്ന ഫ്രീക്കനാണല്ലോ.."
ആകാംക്ഷയോടെ അയാളാ വാർത്ത വായിച്ചു...

"തരില്ലിനി ഭിക്ഷ, തരാം ഒരു ബാല്യം" അതായിരുന്നു വാർത്തയുടെ തലക്കെട്ട്. വാർത്തയുടെ ഉള്ളടക്കം ഇതായിരുന്നു. ട്രെയിനിൽ വെച്ചാണ് ബാല ഭിക്ഷാടനം സരിന്റെ ശ്രദ്ധയിൽ പെടുന്നത്. മുൻപ് കോഴിക്കോട് കളക്ടറുടെ ഫേസ്‌ബുക് പേജിൽ ബാലഭിക്ഷാടനത്തെ പറ്റിയുള്ളോരു പോസ്റ്റിൽ ഇത്തരം ബാല ഭിക്ഷാടനം പ്രോത്സാഹിപ്പിക്കരുതെന്നും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ വിളിച്ചറിയിക്കാനുള്ള ചൈൽഡ് ലൈൻ നമ്പറും അവൻ ശ്രദ്ധിച്ചിരുന്നു. അതിൽ നിന്നും നമ്പർ എടുത്തു കോഴിക്കോട് എത്തിയപ്പോൾ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ കൂടെയുണ്ടായിരുന്നത് കുട്ടിയുടെ ബന്ധുവല്ല എന്ന് ബോധ്യപ്പെട്ടപ്പോൾ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റി. പിറ്റെ ദിവസം അനാഥാലയത്തിലെത്തിയ സരിനും കുറച്ചു സുഹൃത്തുക്കളും കുട്ടിയുടെ ഭക്ഷണത്തിനും പഠനത്തിനുമുള്ള തുക വഹിക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. അതും സോഷ്യൽ മീഡിയ വഴി തന്നെ സമഹാരിക്കാനാണ് അവർ ലക്ഷ്യമിടുന്നത്.
വാർത്ത വായിച്ച് ഒരു നിമിഷം അയാൾ തരിച്ചിരുന്നു. സോഷ്യൽ മീഡിയ വഴിയുള്ള ഇത്തരം സാധ്യതകളെ കുറിച്ചും പുതു തലമുറയുടെ ഇത്തരം സാമൂഹിക ഇടപെടലിനെ കുറിച്ചും അയാൾ ഒരിക്കൽപ്പോലും ചിന്തിച്ചിരുന്നില്ല. നമ്മൾ നൽകുന്ന ഭിക്ഷ ആ കുട്ടിയെ കൊണ്ട് വീണ്ടും വീണ്ടും മറ്റുള്ളവരുടെ മുൻപിലേക്ക് കൈ നീട്ടിപ്പിക്കുക മാത്രമേ ചെയ്യൂ എന്നത് അപ്പോൾ ആണ് അയാൾ ചിന്തിച്ചത്. മുൻപത്തെ തന്റെ ചിന്തയും പ്രവൃത്തിയും എത്രമാത്രം തെറ്റാണെന്ന് ഓർത്തപ്പോൾ അയാൾക്ക് കുറ്റബോധം തോന്നി. ആ തലക്കെട്ട് വീണ്ടും അയാളുടെ മനസ്സിൽ അലയടിച്ചു.
.
"തരില്ലിനി ഭിക്ഷ,
തരാം ഒരു ബാല്യം"..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക