Slider

ഗുരു വന്ദനം..

0
By: Krishnaraja Sharma

അജ്ഞാനമാകും തിമിരത്തെ ജ്ഞാനമാ-
മൌഷധംകൊണ്ടന്നു മാറ്റിയോരേ,
അക്ഷയസമ്പത്തുനേടുവാന്‍ ജ്ഞാനമാം
ജ്യോതിയാല്‍ മാര്‍ഗ്ഗംതെളിയിച്ചോരേ,
വിശ്വത്തെ, വിശ്വം നിറഞ്ഞുള്ള ശക്തിയെ-
യുള്ളത്തില്‍ കൊണ്ടുവന്നേകിയോരേ ,
ദുശ്ചിന്താസഞ്ചയമാകുമന്ധകാരം
സച്ചിന്താജ്യോതിയാല്‍ മാറ്റിയോരേ
ഹൃത്തിലെന്നും നിങ്ങള്‍ ദീപ്തമായ് നില്ക്കവേ
വേണ്ടായെനിക്കുവിശേഷദിനം .
എങ്കിലുമെല്ലാരുമാചരിക്കുംവേള-
മാനിച്ചു ഞാനുമതാചരിപ്പൂ .
ഹൃത്തില്‍ഞാന്‍ നിങ്ങള്‍തന്‍ പാദപൂജചെയ്തു
വന്ദിപ്പൂവെന്നും, ഗുരുഭൂതരേ.
ഈശനെയുള്ളത്തില്‍ കൊണ്ടുവന്നേകിയോ -
രീശനുതുല്യം വിളങ്ങിനില്പൂ .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo