Slider

കവിത

0
മറുമൊഴിചൊല്ലുവാൻ കഴിയാതെ മലർക്കിളി എങ്ങോ പറന്ന് പോയി
മാവിന്റെ കൊമ്പിലും കണ്ടില്ല
മാനത്തെ തേരിലും കണ്ടില്ല
മായകാഴ്ചകൾ തേടി ഞാൻ
മഞ്ഞു പെയ്യുന്ന പുലരിയിൽ
മനസ്സിന്റെ ശാന്തിക്കായ്
മന്ദസ്മിതമോടെ യാത്രയായ്...
വരമഞ്ഞൾ തേച്ചു കുളിച്ചൊരു
വയൽ വരമ്പിലൂടെ നടക്കവെ
വറ്റിവരണ്ടയെൻ തൊണ്ടയിൽ
വണ്ണാത്തിപുഴയിലേ വെള്ളമിറക്കവെ
വരുന്നു ഗജപോക്കിരി പോൽ
വാനത്ത് തേൻ മഴക്കാറ് കണ്ടതും
വലിച്ചുവച്ചെൻ ചുവടുകൾ ഓരോന്നും
വായുവേഗത്തിൽ മുന്നോട്ട് തന്നെ...
ആവനാഴിയിൽ നിന്നമ്പുകണക്കെ
ആർത്തിരയ്ക്കുന്ന മാമഴയിൽ നനഞ്ഞ്
ആഗ്രഹ സാഫല്യത്തിനായ്
ആരോമൽ തോഴിയെ തേടവെ
ആരോ പറയുന്നത് കേട്ടു ഞാൻ
ആരവവും ആർത്തലയ്ക്കലുമില്ലാതെ
ആരോടും ഒന്നും പറയാതേ
ആ അദ്ധ്യായം അടഞ്ഞിരിക്കുന്നു എന്ന്...
കഴുകന്റെ കണ്ണുകൾ കൊത്തിവലിച്ചതോ
കാകന്റെ കാഹളം കേട്ട് മടുത്തതോ
കാലത്തിൻ വികൃതിയിൽ കനലിലെരിഞ്ഞതോ
കാമുകനാൽ കളങ്കപ്പെട്ടതോ
കാതരയായ് കരഞ്ഞമർന്നതോ
കാലമാകുന്ന കേളിയിലകപെട്ടതോ
കാമിനി നീയിനിയെൻ സ്വപ്നത്തിൽ
കാലെടുത്തുവയ്പതും കാത്തിരിപ്പൂ ഞാൻ........
............................. മനു .....................................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo