""""അരിയായോ അമ്പിലമാസി....
തെളിയായോ മായിലെ ചോയീ....
തെളിയിപ്പോ തന്നില്ലെങ്കില് ഞാന്പ്പോ ചാവ്വോന്ടമ്മേ...."""

കഞ്ഞമ്മ പാടുന്ന ഈ പാട്ട് കേട്ട് എത്ര വട്ടം കരഞ്ഞിട്ടുണ്ടെന്നറിയില്ല ഞാൻ....
ഓരോ തവണ കേൾക്കുമ്പോഴും മനസ്സിൽ വിങ്ങലാവാറുള്ള ഈ പാട്ട് മനസ്സിലേക്കോടി വരുമ്പോൾ ഓർമ്മകൾ തിരതല്ലുകയാണ്.....

പണ്ട് ജന്മി കുടിയാൻ കാലഘട്ടത്തിലെ കഥയാണീ പാട്ടിന്ടെ ഇതിവൃത്തം....
അന്ന് തന്ടെ പാടത്ത് വിളഞ്ഞ നെൻമണികൾ ജന്മിക്ക് നൽകി തിരിച്ചു വന്ന ചോയിയെന്ന അമ്മയോട് വിശന്ന് വലഞ്ഞ മകൻ ഒരു പിടി വറ്റിനായി കേഴുന്ന പാട്ടാണത്....

കഞ്ഞി വെള്ളമെങ്കിലും തന്നില്ലെങ്കിൽ ഞാനിപ്പോ ചാവും എന്ടെ അമ്മേ എന്ന് ആ ബാലൻ പറയുന്ന വരിയിൽ ആ പാട്ട് കഞ്ഞമ്മ നിർത്തുന്നു.....
പിന്നീടെന്ടെ ചോദ്യങ്ങളാണ്....
എന്നിട്ടവനെന്തായി???
അപ്പോ കഞ്ഞമ്മ വിങ്ങലോടെ പറയും ""ഓൻ പൈച്ചിറ്റ് ചത്തു പോയീ"""ന്ന്...!!!!
പിന്നീടെന്ടെ തൊള്ള തുറന്നുള്ള കരച്ചിലാണ്.....!!!!
കഥ കേൾക്കാൻ വേണ്ടി നട്ടപ്പാതിര വരെ കഞ്ഞമ്മയോടൊപ്പം കിടന്നിരുന്ന രാത്രികളിലൊരു നാൾ എന്നോട് ചോദിച്ചു """ഞാൻ ചത്തു പോയാൽ നിനക്കാരി കഥ പറഞ്ഞ് തരും"""??
ഒരു അഞ്ചാം ക്ലാസുകാരൻ പയ്യന് കരയാൻ അത് ധാരാളമായിരുന്നു....കഞ്ഞമ്മ ഇല്ലാത്ത ലോകത്തെ കുറിച്ചോർക്കുമ്പോൾ തന്നെ മനസ്സ് ശൂന്യമായിപ്പോവുമായിരുന്നു....

പിന്നീട് വർഷങ്ങൾക്ക് ശേഷം ആശുപത്രിയിലെ മരുന്ന് മണക്കുന്ന ഇട നാഴിയും താണ്ടി ഹൃദയാഘാതം വന്ന് അവിടെ പ്രവേശിപ്പിച്ച കഞ്ഞമ്മയെ കാണാൻ ചെന്ന ദിവസം ഓർമ്മയിൽ വരികയാണ്....
അടുത്ത് ചെന്നപ്പോൾ പതിയെ സംസാരിച്ചു....
സംസാരിക്കാൻ പാടില്ലെന്ന് ഡോക്ടർ പറഞ്ഞുവത്രെ ...
എന്തോ പറയാനുണ്ടായിരുന്നു.....
എന്ടെ കൈ പതിയ തലോടി....രണ്ട് ദിവസം കഴിഞ്ഞ് ഞാൻ വരും...അപ്പോ മിണ്ടാലോ എന്ന് എന്നോട് പറഞ്ഞു....
കുറച്ച് നേരം അവിടെയിരുന്ന് അവിടെ നിന്നിറങ്ങാൻ നേരം വാതിലിനടുത്ത് ഞാൻ എത്തിയപ്പോൾ...ദുർഭലമായി കഞ്ഞമ്മ എന്നെ വിളിച്ചു...
ഞാൻ തിരിഞ്ഞു നോക്കി ഒന്നും മിണ്ടാതെ കൈ കൊണ്ട് പോവാൻ ആംഗ്യം കാണിച്ചു....
അവിടെ നിന്നിറങ്ങി പിറ്റേ ദിവസം വീട്ടിലെത്തിയത് കഞ്ഞമ്മയുടെ ചേതനയറ്റ ശരീരമായിരുന്നു...!!
അന്നെന്തോ ഞാൻ കരഞ്ഞതേയില്ല......
ചിതയിലേക്കെടുക്കുമ്പോഴും.....
കത്തി തീർന്നെന്ടെ കഥകൂട്ടുകാരി വെണ്ണീറായത് കണ്ണാലേ നോക്കി നിന്നപ്പോഴും ഞാൻ കരഞ്ഞതേയില്ല.....
തീക്കനൽ ആ കഥയോട് ചേർന്ന് എരിയുന്ന നേരത്ത് ഞാനോർത്തു....
അന്നാ ആശുപത്രി യിൽ നിന്നിറങ്ങാൻ നേരം കഞ്ഞമ്മ എന്നോട് പറയാൻ ബാക്കി വെച്ചതെന്തായിരിക്കും...???
അത് എന്നോടൊന്ന് പറയാനെന്നാണിനി തമ്മിൽ കാണുക.....????
ഓർമ്മകൾക്ക് മരണമില്ല എന്നത് എത്ര സത്യം.......!!!!!!

By:

തെളിപോലും തരാരാവാതെ,
ReplyDeleteകഥയായി തീർന്ന കഞ്ഞമ്മ....
നമുക്കന്യം വന്ന തന്തുക്കളിലൊരാളെ നമിയ്ക്കൂന്നു, പ്രിയസുഹ്യത്തേ!!