ശ്രാവണപുലരികൾ
എത്തിപ്പിടിക്കുന്ന പൂമരച്ചിലകൾ,
പൊൻവെയിലുണ്ടുതുടുത്ത് കവിളാകെചെമന്ന്
നാണംകുണുങ്ങിയ ഓണപൂക്കൾ.
എത്തിപ്പിടിക്കുന്ന പൂമരച്ചിലകൾ,
പൊൻവെയിലുണ്ടുതുടുത്ത് കവിളാകെചെമന്ന്
നാണംകുണുങ്ങിയ ഓണപൂക്കൾ.
ചോപ്പുള്ള ചെമ്പരത്തി
വൈയലറ്റ് വാടാമല്ലി
മഞ്ഞയും ഓറഞ്ചും ചെണ്ടുമല്ലി
ജമന്തി,വലിയകലംപൊട്ടി
മഞ്ഞയിൽ കരിങ്കണ്ണി കാർത്തിക
അവളെ തോൽപ്പിക്കാൻ കാക്കപൂവു്
പല നിറത്തിലെ അരളി
ഒക്കെ നിരത്തിയ
ഓണവൃത്തങ്ങൾ
അത്തം തൊട്ടു തുടങ്ങിയതാണ്.
മനോഹരമായ പൂക്കളം.
മാളുവും അപ്പുവും ചുറ്റിനും തുള്ളിചാടി
റ്റിങ്കിൾ റ്റിങ്കിൾ ലിറ്റിൽ സ്റ്റാർ
ഹൗ ഐ വൺടർ വാട്ട് യു ആർ.
വൈയലറ്റ് വാടാമല്ലി
മഞ്ഞയും ഓറഞ്ചും ചെണ്ടുമല്ലി
ജമന്തി,വലിയകലംപൊട്ടി
മഞ്ഞയിൽ കരിങ്കണ്ണി കാർത്തിക
അവളെ തോൽപ്പിക്കാൻ കാക്കപൂവു്
പല നിറത്തിലെ അരളി
ഒക്കെ നിരത്തിയ
ഓണവൃത്തങ്ങൾ
അത്തം തൊട്ടു തുടങ്ങിയതാണ്.
മനോഹരമായ പൂക്കളം.
മാളുവും അപ്പുവും ചുറ്റിനും തുള്ളിചാടി
റ്റിങ്കിൾ റ്റിങ്കിൾ ലിറ്റിൽ സ്റ്റാർ
ഹൗ ഐ വൺടർ വാട്ട് യു ആർ.
രാവിലേ കുട്ടികൾക്കൊപ്പം
തൊടിയിൽ തുമ്പപ്പൂപറിച്ച,
മുക്കുറ്റിപറിച്ച,മപ്പുകാണിച്ച
മുത്തശ്ശിയ്ക്കെന്തു പറ്റി.
തൊടിയിൽ തുമ്പപ്പൂപറിച്ച,
മുക്കുറ്റിപറിച്ച,മപ്പുകാണിച്ച
മുത്തശ്ശിയ്ക്കെന്തു പറ്റി.
ഒരു ഉണങ്ങിയ വട്ടയിലയിൽ
ഒരു പിടി ഉണക്കപൂക്കൾ
മുന്നിൻ ചിതറി കിടക്കുന്നു,
ഇതിന് മണിമല്ല പോലും
നിറമില്ല പോലും
ചെറുതാണ് പോലും
വളരെ ചെറുത്.
ഒരു പിടി ഉണക്കപൂക്കൾ
മുന്നിൻ ചിതറി കിടക്കുന്നു,
ഇതിന് മണിമല്ല പോലും
നിറമില്ല പോലും
ചെറുതാണ് പോലും
വളരെ ചെറുത്.
അതേ,പിള്ളവായിൽ
കള്ളമില്ല. വളരെ ചെറുതാ...
അർത്ഥമാണ് വലുത്,ചിത്രമല്ല.
.................................................
കമുകുംചേരി
ശിവപ്രസാദ്.
കള്ളമില്ല. വളരെ ചെറുതാ...
അർത്ഥമാണ് വലുത്,ചിത്രമല്ല.
.................................................
കമുകുംചേരി
ശിവപ്രസാദ്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക