Slider

ഓര്‍മ്മയിലെ ഓണം

0

പോയോരോണനാള്‍ ഓര്‍മ്മയിലെത്തുമ്പോള്‍
പൊന്നോമന തന്‍ മുഖം ചിരിതൂകി നില്‍ക്കും
മുറ്റം നിറയെ വര്‍ണ്ണപൂക്കള്‍ വിടര്‍ന്നിടും
മുറ്റം നിറയെ പൂത്തുമ്പികള്‍ പാറിടും
മുറ്റത്തരുമയായ് പൂക്കളം ചമച്ചിടാന്‍
മുറ്റത്തു കൂട്ടരോടവളൊത്തു കൂടുമ്പോള്‍
പൂവേ പൊലി പാട്ടുകളുച്ചത്തില്‍ കേട്ടിടും
പൂവുകളായിരം അണിയിച്ചൊരുക്കീടും
ഇഷ്ടത്തില്‍ കൊഞ്ചിപറഞ്ഞവളന്നോടു
ഇഷ്ടമായ് കരിവള കണ്മഷി വാങ്ങുമ്പോള്‍
കൈനിറയെ കോടിയുടുപ്പുമായെന്‍ ചാരെ
കൈനീട്ടി പുഞ്ചിരി തൂകി നിന്നവള്‍
അകലെയായിന്നവള്‍ ആറടി മണ്ണിലായ്
ഒന്നുമേയറിയാതെന്‍ കണ്മണി മയങ്ങുമ്പോള്‍
പൊന്നോണം വീണ്ടും വിരുന്നെത്തിയല്ലോ
പൊന്നോമന തന്‍ മുഖമെന്നില്‍ നിറച്ചീടാന്‍

By: 
Radhika Madhav
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo