By: Siraj Sarangapani
ഉണരൂ
യാത്ര തുടരാം
യാത്ര തുടരാം
പോകുവാനുണ്ടിനി ഏറെ ദൂരം
തടയുവാൻ നിൽക്കുന്ന
വിഷമുള്ള പട്ടിയെ
കൊല്ലാതെ പോവുന്നതെങ്ങനെ നാം
വെറുതെ കുരയ്ക്കുന്ന
ചാവാലിപ്പട്ടിയെ
കണ്ടില്ലയെന്നു നടിച്ചു പോവാം
തടയുവാൻ നിൽക്കുന്ന
വിഷമുള്ള പട്ടിയെ
കൊല്ലാതെ പോവുന്നതെങ്ങനെ നാം
വെറുതെ കുരയ്ക്കുന്ന
ചാവാലിപ്പട്ടിയെ
കണ്ടില്ലയെന്നു നടിച്ചു പോവാം
പുഞ്ചിരിച്ചീടുന്ന പൂവുകൾക്കൊക്കെയും
പുഞ്ചിരിയൊന്നു കൊടുത്തു പോവാം
തിരിയെ നടക്കുവാനാവാത്ത യാത്രയിൽ
തണലായ പ്രകൃതിയെ
മനസ്സിൽ വയ്ക്കാം
തുണയായ മർത്യരെ
മനസ്സിൽ വയ്ക്കാം
ഓർമ്മ തൻ ചെപ്പിലെ മധുരങ്ങളത്രയും
പാഥേയമായി കരുതി വയ്ക്കാം
പുഞ്ചിരിയൊന്നു കൊടുത്തു പോവാം
തിരിയെ നടക്കുവാനാവാത്ത യാത്രയിൽ
തണലായ പ്രകൃതിയെ
മനസ്സിൽ വയ്ക്കാം
തുണയായ മർത്യരെ
മനസ്സിൽ വയ്ക്കാം
ഓർമ്മ തൻ ചെപ്പിലെ മധുരങ്ങളത്രയും
പാഥേയമായി കരുതി വയ്ക്കാം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക