മരണദേവന്‍ തൊടുക്കുന്ന ശരമേറ്റ്
മരിക്കുവാന്‍ മാത്രം മിടിക്കുന്ന ഹൃദയങ്ങളുണ്ട്
മരിക്കുവാന്‍ മാത്രം മിടിക്കുന്ന ഹൃദയങ്ങളുണ്ട്
നൊന്തുപെറ്റ അമ്മ തന്നെ പൂതന വേഷം പൂണ്ട്
തൊള്ളകീറി കരയുന്ന കുഞ്ഞിന്റെ
മൃദുനാവിലേക്കിറ്റിക്കും വിഷത്തുള്ളി
കുടിക്കാന്‍ മടിച്ചു മുഖം തിരിക്കുന്ന പൈതലിനെ
മേവും കരങ്ങളാല്‍ ഞെരിച്ചു കൊല്ലുന്ന
അമ്മത്വം മറന്ന പെണ്ണിന്റെ
മാറിലേക്കെയ്യണം നീയാ ശരം
തൊള്ളകീറി കരയുന്ന കുഞ്ഞിന്റെ
മൃദുനാവിലേക്കിറ്റിക്കും വിഷത്തുള്ളി
കുടിക്കാന്‍ മടിച്ചു മുഖം തിരിക്കുന്ന പൈതലിനെ
മേവും കരങ്ങളാല്‍ ഞെരിച്ചു കൊല്ലുന്ന
അമ്മത്വം മറന്ന പെണ്ണിന്റെ
മാറിലേക്കെയ്യണം നീയാ ശരം
മകളുടെ ഗര്‍ഭപാത്രത്തിനുള്ളില്‍
മക്കളുടെ ഭ്രൂണം നിറക്കുവാന്‍
മടിക്കാത്തൊരച്ഛന്‍റെ നെഞ്ചിലേക്കെയ്യണം
വിഷം പുരട്ടിയോരസ്ത്രം
മക്കളുടെ ഭ്രൂണം നിറക്കുവാന്‍
മടിക്കാത്തൊരച്ഛന്‍റെ നെഞ്ചിലേക്കെയ്യണം
വിഷം പുരട്ടിയോരസ്ത്രം
പറയുവാന്‍ പലതുണ്ട് ബാക്കി
ആവതില്ലിനിയൊരു വരികുറിക്കാന്‍
തിളങ്ങുന്ന മിഴികളില്‍ നിറയുന്ന
നീര്‍മണികണങ്ങളുടെ നേര്‍മ്മയില്‍
മരവിച്ചു പോകുന്നെന്‍ മനം
ആവതില്ലിനിയൊരു വരികുറിക്കാന്‍
തിളങ്ങുന്ന മിഴികളില്‍ നിറയുന്ന
നീര്‍മണികണങ്ങളുടെ നേര്‍മ്മയില്‍
മരവിച്ചു പോകുന്നെന്‍ മനം
പതിത ജന്മങ്ങള്‍ക്ക് മോക്ഷമേകാനായി
അവരെയുംകൂട്ടുക നിന്‍ കൂടെ ദേവാ
ഇനിയൊരു ജന്മവും നരനായി ജനിക്കുവാന്‍
ഇടവരരുതെന്ന് ഞാനുമാശിച്ചു പോകുന്നു
--------------------------അനഘ രാജ്
അവരെയുംകൂട്ടുക നിന്‍ കൂടെ ദേവാ
ഇനിയൊരു ജന്മവും നരനായി ജനിക്കുവാന്‍
ഇടവരരുതെന്ന് ഞാനുമാശിച്ചു പോകുന്നു
--------------------------അനഘ രാജ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക