ഇരുട്ട് നിറഞ്ഞ മുറിയിലേയ്ക്ക് അയാൾ തളർച്ചയോടെ വന്നു കിടന്നു.
' മുട്ടുവിൻ തുറക്കപ്പെടും,
യേശുനാഥൻ പറഞ്ഞ വതിലുകളിലെല്ലാം തട്ടി നോക്കി എല്ലായിടത്തും അവഗണനയുടെ വികൃതമായ മുഖം മാത്രം മിഴികൾ ഇറുക്കെ പൂട്ടാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല മനസ്സിൽ നിന്നും എതോ ഒരു നൊമ്പരം ശരിരമാസകലം
ബാധിക്കുന്നതുപ്പോലെ അയാൾക്ക് തോന്നി.
അറിയപ്പെടുന്ന ഒരു എഴുത്ത്കാരനായി തീരുക എന്ന തന്റെ ആഗ്രഹത്തിനു മീതെ മാറാലകൾ വന്ന് കൂട് കൂട്ടാൻ തുടങ്ങിയിരിക്കുന്നു ആ ഉണർവ് അയാളുടെ മുഖത്ത് നിരാശ പടർത്തി കുറച്ചു രൂപയെങ്കിലും കിട്ടിയിരുന്നെങ്കിൽ അയാൾ വെറുതെ ആശിച്ചു ഇത്രയും കാലം എഴുതി കുട്ടിയതെല്ലാം ചേർത്ത് ഒരു പുസ്തകം പ്രസിദ്ധികരിക്കാമായിരുന്നു വേലയും കൂലിയുമില്ലാതെ തെണ്ടി നടക്കുന്ന തനിക്ക് ആര് രൂപ തന്നു സഹായിക്കാൻ അമ്മയോടു ചോദിച്ചാൽ വെറ്റിലകറ പുരണ്ട പല്ലുകൾ പുറത്ത് കാട്ടി വെളുക്കെ ചിരിച്ചു കൊണ്ട് പറയും.

" ഇത്രയും കാലം എഴുതി ഈ കുടുബം തന്നെ കുട്ടീ ചോറാക്കീ ഇനിയും നിനക്ക് എഴുതണം അല്ലേ!"
അമ്മയുടെ നാവിൽ നിന്നും വീഴുന്ന വാക്കുകൾ ഓരോന്നും ,
തീ നാളങ്ങളായിരിക്കും അവയോട് പടപൊരുതാൻ തന്റെ ആവനാഴിയിൽ ശേക്ഷിക്കുന്ന ആയുധങ്ങളൊന്നും മതിയാവുകയില്ലെന്ന് അയാൾക്ക് തോന്നി..

ജനലഴികളിലുടെ വീശിയടിച്ച കാറ്റ് എന്തോ തട്ടി താഴെയിട്ടു. അയാൾ പിറുപിറുത്തു കൊണ്ട് എഴുന്നേറ്റ് ലൈറ്റ് ഇട്ടു.ചുമരിൽ തൂക്കിയിട്ടിരുന്ന എതോ ജ്വല്ലറിയുടെ പരസ്യ കലണ്ടർ മുറിയുടെ മൂലക്ക് വീണ് കിടക്കുന്നു. അയാൾ അത് എടുത്ത് ചുമരിൽ തൂക്കി .
അല്പ്നേരം തുറന്നിട്ട വാതിൽ പാളിയിലുടെ അമ്മ ഉറങ്ങുന്ന മുറിയിലേയ്ക്ക്
നോക്കി നിന്നു.
അമ്മയുടെ ഉറക്കെയുള്ള കൂർക്കം വലി കേൾക്കാൻ തുടങ്ങിയപ്പോൾ വാതിൽ ശബ്ദം കേൾക്കാതെ തള്ളി തുറന്ന് അകത്തു കയറി സഹോദരിയുടെ കല്യാണത്തിനു വേണ്ടി അമ്മ സ്വരൂപിച്ച് വച്ച കുറച്ചു പൊന്നും പണവും ആ തുരുമ്പ് എടുത്ത അലമാരിയിൽ നിന്ന് കണ്ട് കിട്ടിയപ്പോൾ ചേതനയറ്റു കിടന്ന അയാളുടെ ആഗ്രഹങ്ങൾക്ക് വീണ്ടും ചിറക് മുളച്ചു അതെല്ലാം വാരിക്കെട്ടി ഒരു സഞ്ചിയിലാക്കി അയാൾ അവിടെ നിന്ന് ഏതോ മഹാനഗരത്തിലേയ്ക്ക് വണ്ടി കയറി ............

മനസ്സിൽ അസ്വസ്ഥതയേറി വരുന്നു ആ വലിയബാറിന്റെ മുമ്പിലിരുന്ന്
ജയദേവൻ മുന്നാമത്തെ പെഗ്ഗിന് ഓർഡർ കൊടുത്തു
നാട്ടിൽ നിന്ന് ഇന്നലെ രാത്രിയാണ് തിരികെയെത്തിയത് മനസ്സിലെ ഭാരം അയാളോട് ഇറക്കി വെച്ചപ്പോൾ അല്പം സമാധാനിച്ചതായിരുന്നു പക്ഷേ രാവിലെത്ത് അയാളുടെ ഭ്രാന്തമായ കാട്ടി കുട്ടലുകൾ കണ്ടപ്പോൾ തൊട്ട് തുടങ്ങിയതാണ് മനസിനെ
കാരണമില്ലാത്തൊരു ഇണ്ടൽ വലയം ചെയ്യാൻ തുടങ്ങിയിരിക്കുന്നു.
വെയ്റ്റർ മേശ പുറത്ത് വച്ചിട്ടുപ്പോയ പെഗ്ഗ് വെള്ളമില്ലാതെ വായിലേയ്ക്ക് കമഴ്ത്തി ജയദേവൻ ഇറങ്ങി നടന്നു.
വഴി വിജനമായിരുന്നു വൈദ്യുതി ദീപങ്ങൾ ചെകുത്താന്റെ കണ്ണുകളെപ്പോലെ തുറിച്ചു നോക്കുന്നു ജയദേവൻ വീണ്ടും അയാളെ കുറിച്ച് ഓർക്കാൻ ശ്രമിച്ചു......

കുറെ കാലം മുമ്പ് ഒരു രാത്രിയിൽ ഏതോ തെരുവോരത്തുവച്ച് ജയദേവൻ അയാളെ കണ്ടുമുട്ടുകയായിരുന്നു. രാത്രി അന്തീയുറങ്ങാൻ താവളം തേടിയിറങ്ങിയ അയാളേയും കൂട്ടീ ജയദേവൻ മുറിയിലേയ്ക്ക് വരുകയായിരുന്നു.
രാത്രി ഏറെ വൈകുവോളം ലൈറ്റ് വെട്ടത്തിരുന്ന് കഥയെഴുതുന്ന അയാളുടെ വിചിത്രമായ സ്വഭാവം ജയദേവന്റെ ഉറക്കം കെടുത്തി ജയദേവൻ കുറെ നിർബന്ധിച്ചതു കൊണ്ട് മാത്രം അയാൾ വന്ന വഴികളെക്കുറിച്ച് വാചാലനായത് അതു കേട്ടിരുന്ന ജയദേവൻ പൊട്ടിതെറിക്കുകയാണ് ചെയ്തത്.

" നിങ്ങൾ ഒരു മനുഷ്യാനാണോ? സ്വന്തം സഹോദരിയുടെ വിവാഹ സ്വപ്നം തല്ലി കെടുത്തിയിട്ടാണോ നിങ്ങൾക്ക് പുസത്കം പ്രസിദ്ധീകരിക്കേണ്ടത് ?"
ജയദേവന്റെ അപ്രതീക്ഷമായ ചോദ്യം അയാളെ വേദനിപ്പിക്കും എന്നു കരുതിയെങ്കിലും അതുണ്ടായില്ല എന്തൊക്കയോ പിറുപിറുത്തു കൊണ്ട് അയാൾ വീണ്ടും എഴുതാനിരുന്നു.
ഏതോ ഒരു രാത്രിയിൽ ആഹ്ലാദത്തോട് അയാൾ മുറിയിലേയ്ക്ക് കടന്നു വന്നു .

" നാളെ എന്റെ ആദ്യാപുസ്തകത്തിന്റെ പ്രകാശനമാണ്!"
അതു കേട്ട് ജയദേവൻ ചിരിക്കുക മാത്രം ചെയ്തു.
തെരുവ്തെണ്ടിയും റെയിൽവേസ്റ്റേഷനുകൾ കയറി ഇറങ്ങിയും അയാൾ തന്നെ ആ പുസ്തകങ്ങൾ വിറ്റു തീർത്തു. വളരെ പെട്ടെന്നായിരുന്നു അയാൾക്ക് തിരക്ക് വർദ്ധിച്ചത് പലയിടത്തു നിന്നും പ്രോത്സാഹനവും അംഗികാരങ്ങളും അയാളെ തേടി എത്താൻ തുടങ്ങീ
നാട്ടിലേയ്ക്ക് പോകാനുള്ള തിരക്കിനിടയിൽ ജയദേവൻ വസ്ത്രങ്ങളും അത്യാവശ്യാ സാധനങ്ങളും ബാഗിൽ നിറക്കുകയായിരുന്നു അത് നോക്കിയിരുന്ന അയാൾ പെട്ടി തുറന്ന് ഒരു കടലാസ് പൊതി ജയദേവനു നേരെ നീട്ടികൊണ്ട് പറഞ്ഞു.

" സമയം ഒത്തുവരുകയാണെങ്കിൽ എന്റെ വീട്ടിലേയ്ക്ക് ഒന്നു പോവണം ഇത് കുറച്ചു രൂപയാണ് ?എന്നെ കുറിച്ച് ചോദിച്ചാൽ ഈ മോനോട് ക്ഷമിക്കാനും "
ആ കടലാസു പൊതി കൈയിൽ വാങ്ങിച്ച് ജയദേവൻ അമ്പരന്നു നിന്നു അയാളോട് എന്ത് പറയണമെന്നറിയാതെ വെറുതെ മൂളൂക മാത്രം ചെയ്തു
അയാളോട് എന്താണ് പറയുക തീവണ്ടിയിലിരിക്കുമ്പോഴും തിരിച്ചു മുറിയിലെത്തിയപ്പോഴും മനസിൽ അതു തന്നെയായിരുന്നു ചിന്ത അയാൾ തന്നു വിട്ട സമ്മാനം വാങ്ങിക്കാൻ ആ വീടിന്റെ നാല് ചുമരുകൾ മാത്രാമേ ശേക്ഷിക്കുന്നുണ്ടായിരുന്നുള്ളു എന്നോ? അതോ അപ്രതീക്ഷതമായി വന്നുപ്പെട്ട മാനക്കേടിൽ മനം നൊന്ത് ആ അമ്മയും മോളും ആത്മഹത്യാ ചെയ്തന്നോ? അയാൾ തന്നു വിട്ട പണപൊതി തിരിച്ചു ഏൽപ്പിക്കുമ്പോൾ അയാൾ എന്നെങ്കിലുമൊന്ന് ചോദിക്കുമെന്ന് കരുതി അതുണ്ടായില്ല മനസിന്റെ ഭാരമൊന്നിറക്കി വെയ്ക്കാൻ ജയദേവൻ തന്നെ പറയുകയാണ് ചെയ്തത് അതു കേട്ടിരുന്ന അയാളുടെ മുഖത്ത് വേദനയുടെ കടും നിറം വിരിയുന്നത് ജയദേവനു കാണാമായിരുന്നു
അത്രയും കാലം കഷ്ടപ്പെട്ടു നേടിയതെല്ലാം ആളികത്തുന്ന അഗ്നിയിലേക്ക് വലിച്ച് എറിയുമ്പോൾ അയാൾ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു
' ഇനി ഒരിക്കലും എഴുതുകയില്ലാ,
കരഞ്ഞു കലങ്ങിയ അയാളുടെ കണ്ണുകളിലേക്ക് ജയദേവൻ നിസ്സഹായനായി നോക്കി നിന്നു കുടുബം നഷ്ട്ടപ്പെട്ട് അനാഥനായ അയാളോട് എന്തു പറയാൻ വെറുതെ നോക്കി നിൽക്കുകയല്ലാതെ .....

കഴിഞ്ഞുപ്പോയ ഭൂതകാലത്തിന്റെ ഓർമ്മകളിൽ നിന്ന് മോചിതനായ ജയദേവൻ വെളിച്ചം നിറഞ്ഞ തന്റെ മുറിയിലേക്ക് കയറി ചെന്നു. അയാൾ കിടക്കുന്നിടം ശുന്യാമായിരുന്നു പുറത്ത് കറങ്ങി നടക്കുന്ന സ്വഭാവം അയാൾക്ക് ഇല്ലതാനും പിന്നെ അയാളിതെവിടെപ്പോയി അകാരണമായ ഒരു ഭയം ജയദേവനിൽ ഗ്രസിച്ചു തുടങ്ങിയിരുന്നു അയാൾ കിടക്കുന്ന മുറിയുടെ വാതിലുകൾ അടച്ചു തിരിഞ്ഞു നടന്നപ്പോൾ അയാളുടെ എഴുത്ത് മേശക്കു മേലെ ഒരു കടലാസ് കഷണം മടക്കി വച്ചിരുന്നു
' കാലം സമ്മതിക്കുവാന്നെങ്കിൽ അടുത്തൊരു ജന്മത്തിൽ വീണ്ടും ഒരേയിടത്ത് നമ്മുക്ക് സംഗമിക്കാം.
ജയദേവന്റെ കൈകളിലിരുന്ന് ആ കടലാസുകഷണം വിറകൊണ്ടു.
ഒരു നേർത്ത കാറ്റിൽ അലിഞ്ഞു ചേർന്നു വന്ന തീവണ്ടിയുടെ ചൂളം വിളി കാതുകളിലേയ്ക്ക് ഇരച്ചു കയറുന്നത് ഭയാനകമായീ ജയദേവനു തോന്നീ '''

*****************
മനു എണ്ണപ്പാടം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക