Slider

ഊർമ്മിളായണം

1

രാമായണത്തിൽ ദുഷ്ടനായ രാവണനെ വധിച്ച് സീതയെ രക്ഷിച്ച രാമനെ സ്നേഹിച്ചു ചിലർ..
സീതയെ അപഹരിച്ചെങ്കിലും അഗ്നിപരീക്ഷ നടത്താതെ ദേവിയെ പോലെ വാഴിച്ച രാവണനെ സ്നേഹിച്ചു ചിലർ..
സ്വന്തം ഭർത്താവിനെ തനിച്ചാക്കാതെ എല്ലാ സുഖ സൗഭാഗ്യങ്ങളും ഇട്ടെറിഞ്ഞു കാനന വാസത്തിന് പോയ സീതാ ദേവിയെ മറ്റു ചിലർ സ്നേഹിച്ചു...
പക്ഷെ എനിക്ക് അന്നും ഇന്നും എന്നും ഇഷ്ടം ലക്ഷ്മണനെയും ഊർമിളയെയും ആണ്.. സത്യത്തിൽ വനവാസം ഇവരാണ് അനുഷ്ടിച്ചത്...
വേറെ എന്തിനേക്കാളും സ്വന്തം ചേട്ടനെ സ്‌നേഹിച്ച്, സുഖങ്ങളും സൗഭാഗ്യങ്ങളും കൂടാതെ സ്വന്തം ഭാര്യയെ പോലും ഉപേക്ഷിച്ചു പോയ ലക്ഷ്മണനെ ആണ് എനിക്ക് ഇഷ്ടം....
തന്നോടുള്ള ഇഷ്ടം കൊണ്ടാണ് തന്നെ കൂടെ കൊണ്ട് പോകാഞ്ഞത് എന്ന് മനസിലാക്കി 14 വർഷം കാത്തിരുന്ന ഊർമിളയെയാണ് എനിക്ക് ഇഷ്ടം....
എത്ര കഷ്ടപാടിലായാലും സ്നേഹിക്കുന്നവൻ / സ്‌നേഹിക്കുന്നവൾ കൂടെ ഉണ്ടെങ്കിൽ അതൊന്നും കഷ്ടപാടായി തോന്നുകയില്ല... സീതക്ക് എന്നും രാമനും രാമന് എന്നും സീതയും കൂട്ടായി ഉണ്ടായിരുന്നു...
എന്നാൽ എത്ര വലിയ സുഖ സൗഭാഗ്യങ്ങൾ നിറഞ്ഞ രാജകൊട്ടാരമായാലും ലക്ഷ്മണനെ പിരിഞ്ഞു ജീവിച്ച ഊർമിളക്ക് അത് നരക തുല്യമായിരുന്നു...
രാവണ പുത്രനായ മേഘനാഥനെ വധിക്കാൻ രാമനു പോലും കഴിയില്ല.. അത്ര അധികം വരങ്ങളും, തപസ്യകളും മേഘനാഥന് ഉണ്ടായിരുന്നു.. എന്നാൽ ലക്ഷ്മണന് അത് സാധിച്ചു.. അത് ലക്ഷ്‌മണന്റെ മാത്രം കഴിവായിരുന്നില്ല.. 14 വർഷത്തെ ഊർമിളയുടെ കാത്തിരിപ്പിനു മുന്നിൽ മേഘനാഥന്റെ തപസ്യയും വരങ്ങളും ഒന്നും അല്ലാതെ ആയി പോയതു കൊണ്ടാണ് അത് സാധ്യമായത്..
ജീവിതത്തിൽ എനിക്ക് വല്ല വരവും കിട്ടിയാൽ എനിക്ക് ഒരിക്കലും രാമനാകേണ്ട രാവണനും ആകേണ്ട... എനിക്ക് ലക്ഷ്മണനായി പിറക്കണം.. ഏട്ടനെ സ്നേഹിക്കുന്ന ഒരു അനിയനായി ഊർമിളയെ പോലെ സ്നേഹിക്കുന്ന ഒരു ഭാര്യയുടെ ഭർത്താവായി....
Sajith_Vasudevan (ഉണ്ണി.)
1
( Hide )
  1. ഊർമിളായണം !
    ഇത് കേവലമൊരു അഭിപ്രായപ്രകടനം മാത്രമേ ആയുള്ളു.
    ഊർമിളയുടെ ജീവിതത്തിലൂടെ/മനോവിചാരത്തിലൂടെ സഞ്ചരിയ്ക്കാൻ കഴിയുമായിരുന്നെങ്കിൽ, തീർച്ചയായും സാറായണത്തെ പോലെ വിശിഷ്ടമായി.
    രാമായണവും മഹാഭാരതവും പൊടിത്തട്ടിയെടുത്താൽ, അതിലെ ഓരോ അണുവിനുമോരോ കഥകളുണ്ടെന്നത്, വാസ്തവം !

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo