Slider

പ്രാന്താലയം..

0

രണ്ട് സ്വാശ്രയ കോളേജ് പൊഡക്ടുകളാണ്
ഡോ.ദാമുവും എഞ്ചിനീയറായ മിസ്ററര്‍.
കോമുവും.മാര്‍ക്ക് കുറഞ്ഞതോണ്ട് വലിയ
ജോലിയൊന്നും രണ്ടുപേര്‍ക്കും ലഭിച്ചില്ല. അതോണ്ട് തന്നെ അവര്‍ ചെറിയ ജോലി യുമായി നാട്ടില്‍തന്നെ സെറ്റില്‍ഡ് ആയി. രണ്ടുപേര്‍ക്കും അമ്മു എന്ന കുട്ടിയുമായി പ്രണയമുണ്ടായിരുന്നു.ദാമു അവളെ കാണുമ്പോഴൊക്കെ ഒരു റോസാപ്പൂ കൈമാറുമായിരുന്നു.ഒരിക്കല്‍ റോസാപ്പൂ കൈമാറുമ്പോള്‍...ഇടവഴിയില്‍വെച്ച്
ദാമുവിനെ ഒരു തെരുവുപട്ടി കടിച്ചു...
തെരുവുപട്ടികള്‍ കടിച്ചാല്‍ കുത്തിവെപ്പ്
കൊടുക്കേണ്ട ആളെത്തന്നെ പട്ടി കടിച്ചാല്‍ എന്തു ചെയ്യാനാണ്...!!
എഞ്ചി.കോമുവാകട്ടെ അവളെ കാണു മ്പോഴൊക്കെ ആപ്പിള്‍ ആണു കൈമാറി യിരുന്നത്.ആപ്പിള്‍ കൊടുക്കുന്നതിന്‍റെ ഗുട്ടന്‍സ് ഒരിക്കല്‍ അയാള്‍ അവളുടെ കാതിലോതി...
''ഏന്‍ ആപ്പിള്‍ എ ഡേ കീപ്പ് ദ ഡോക്ടര്‍ എവേ..''
ആയിടക്കാണ് നമ്മുടെ കഥാനായകന്‍ രംഗപ്രവേശനം ചെയ്യുന്നത്.
ഇത് കുഞ്ഞാലി മകന്‍ മമ്മാലി,സ്ഥലം വെങ്ങാലി ആളൊരു മാഞ്ഞാലി...!
അമ്മുവിന്‍റെ സ്കൂള്‍ കൂട്ടുകാരന്‍. ആളിപ്പോള്‍ ദുബായിലാ..വലിയ നിലയിലാ..
സ്കൂളില്‍ വെച്ച്..മാഷ്..ആരാവണമെന്നു
ചോദിച്ചപ്പോള്‍ ഉപ്പയെപ്പോലെ കടലില്‍
പോകണമെന്നും തിമീംഗലത്തെപ്പിടിച്ച്
വല്ല്യ ആളാകണമെന്നു പറഞ്ഞ വിരുതനാ..!
എട്ടാം ക്ളാസ്സോടെ ആവശ്യത്തില്‍ കൂടുതല്‍ വിവരം വെച്ചപ്പോള്‍ അതങ്ങ് നിര്‍ത്തി.ഇപ്പോള്‍ നാട്ടിലെത്തിയാല്‍ ഒരു തലേക്കെട്ടും കള്ളിമുണ്ടുമുടുത്ത്...''കല്ലായി ക്കടവത്തെ...കാറ്റൊന്നും മിണ്ടൂല്ല്യാ...''എന്ന
ഒരു മൂളിപ്പാട്ടും പാടി ബെന്‍സ് കാര്‍ ഒാടി ക്കുന്ന നാട്ടിലെ ഒരേയൊരു പഹയന്‍...!
അങ്ങനെ ഈ കളിക്കൂട്ടുകാര്‍ വീണ്ടും കണ്ടുമുട്ടുകയാണ്.അവന്‍ വളര്‍ന്ന് ഉസൈ ന്‍ ബോള്‍ട്ടിനെപ്പോലെസുന്ദരനായിരി ക്കുന്നു.അവര്‍ക്ക് ടീനേജിലെ പ്രണയകാലം ഒാര്‍മ്മവന്നു.കൂടെ ആ പാട്ടൂം..''ഒാര്‍മ്മകള്‍..
(അന്‍റെ)ഓര്‍മ്മകള്‍..ഓടക്കുഴലൂതി..'' കണ്ടമാത്രയില്‍ മമ്മാലി അമ്മൂനോടായി ഒറ്റച്ചോദ്യം..''ഇയ്യ്ന്‍റെകൂടെപോര്ണോ?..അവളാകെ അമ്പരന്നുപോയി..ഒരുനിമിഷം അവളുടെ മുഖത്ത് മഴവില്ലിലെപ്പോലെ പല
വര്‍ണ്ണങ്ങള്‍ തത്തിക്കളിച്ചു..! അവളതത്ര സിമ്പിളായിട്ടല്ലഎടുത്തത്.
അവള്‍ അന്ന് അര്‍ദ്ധരാത്രി വളരെ കൂലങ്കുഷമായി ചിന്തിക്കാന്‍ തുടങ്ങി. റോസാപ്പൂവേണോ..ആപ്പിള്‍വേണോ.അതോ ദുബായ് മതിയോ? അവസാനം ബുദ്ധിമതിയായഅവള്‍തീരുമാനമെടുത്തു. .. ദുബായ് മതി.. കാരണം?
മമ്മാലിക്ക് ജീവിക്കാനറിയാം പണമു ണ്ടാക്കാനറിയാം.അത് തെളിയിച്ചവനാണ്. മറ്റു രണ്ടു മണ്ടന്‍മാരിലാരെയെങ്കിലും കെട്ടി വെറുതെ റിസ്ക് എടുക്കേണ്ട...
അവള്‍ കരുതി...!!
ഇനിയിപ്പോ കെട്ടാനെന്തു ചെയ്യും?..
രണ്ടു 'കൂട്ടരാ'യിപ്പോയല്ലോ...!
ഒടുക്കം അവര്‍ റജി.മാര്യേജ് ചെയ്യാന്‍
തീരുമാനിച്ചു.
മമ്മാലി അമ്മൂനോടായി പറഞ്ഞു..
''മോളേ..മ്മ്ക്ക് കേരളം പറ്റൂല്ല..ഇതൊരു
പ്രാന്താലയാ..എല്ലോടത്തൂം 'വാദി'കളാ...
മിതവാദി..അമിതവാദി..മൗലികവാദി..
മ്മളെ ജീവിക്കാന്‍ സമ്മതിക്കൂല്ല..
മ്മ്ക്ക് ദുബായ്ക്ക് തന്നെ തിരിച്ചു പുവാം..
അവ്ടെ അദ്ധ്വാനിച്ചാ ജീവിക്കാം..ആരീം
ശല്ല്യണ്ടാവ്വ്ല്ല്യ..''
അതോടുകൂടി ദാമുവിന്‍റേയും കോമുവി ന്‍റേയും പിരിയിളകി.എന്നും രാവിലെ ഒരു
ചെമ്പരത്തിപ്പൂ തിരുകി യാത്രയാവും രണ്ടു
പേരും.ഒരാള്‍ തെക്കോട്ടും..മറ്റെയാള്‍
വടക്കോട്ടും..അങ്ങു ദൂരെ അതിന്‍റെ അല
യൊലികള്‍ കേള്‍ക്കാം.റോസാപ്പൂ വേ ണോ..റോസാപ്പൂ ..,അപ്പിള്‍ വേണോ...അപ്പി
ള്‍....!
എന്നാലും എന്‍റെ അമ്മൂ...രണ്ടു പ്രാന്ത
ന്‍മ്മാരെ നാടിനു സമ്മാനിച്ചാണല്ലോ
നീ പോയത്....!!


By: 
Ashok Kumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo