
കാലങ്ങളെത്ര കഴിഞ്ഞു പോയി...
പൂത്ത- പൂക്കാലമെത്ര കൊഴിഞ്ഞു പോയി..
മിന്നലിൽ നാം കണ്ട കാഴ്ച്ച പോലെ....
മിന്നി മറഞ്ഞിടും പ്രീയമോർമ്മകൾ....
മിന്നലിൽ നാം കണ്ട കാഴ്ച്ച പോലെ....
മിന്നി മറഞ്ഞിടും പ്രീയമോർമ്മകൾ....
വിദ്യാലയത്തിലെ തൂണിൻ ചുവട്ടിലൊരു
നാണയത്താലന്നു പേരുകോറി....
ഇന്നലെയാലിംഗനത്തിൻ തണുപ്പിലാ-
പേരുഞാൻ കണ്ടു കൽത്തൂണിലൊന്നിൽ
നാണയത്താലന്നു പേരുകോറി....
ഇന്നലെയാലിംഗനത്തിൻ തണുപ്പിലാ-
പേരുഞാൻ കണ്ടു കൽത്തൂണിലൊന്നിൽ
കൈവിരൽത്തുമ്പിനാൽ പരതിയാപേരിൽ ഞാൻ..
വിറയലോടെ.. നേർത്ത പതറലോടെ...
അറിയാത്ത നിർവൃതിയിലാഴ്ന്നിറങ്ങുമ്പോഴും...
അറിയാതെ മിഴികൾ നനഞ്ഞതെന്തേ...?
വിറയലോടെ.. നേർത്ത പതറലോടെ...
അറിയാത്ത നിർവൃതിയിലാഴ്ന്നിറങ്ങുമ്പോഴും...
അറിയാതെ മിഴികൾ നനഞ്ഞതെന്തേ...?
ഓർമ്മകൾ പൂക്കുന്ന ചില്ലയിൽ ഞാൻ
പഴയപൂക്കളെ പരതിത്തെരഞ്ഞിടുമ്പോൾ
അറിയുന്നു ഞാനെന്റെ മിഴിനീരിനുത്തരം
കൽത്തൂണുകൾപോലുമെന്തു ഭേദം..?
പഴയപൂക്കളെ പരതിത്തെരഞ്ഞിടുമ്പോൾ
അറിയുന്നു ഞാനെന്റെ മിഴിനീരിനുത്തരം
കൽത്തൂണുകൾപോലുമെന്തു ഭേദം..?
രാജേഷ്.ഡി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക