
ഫെയ്സ് ബുക്കിൽ അയ്യായിരം ഫ്രണ്ട്സ് തികഞ്ഞതിന് പിറ്റേ ആഴ്ചയാണ് അവൻ കാലൊടിഞ്ഞ് ഹോസ്പിറ്റലിൽ ആയത്.
ചോര വാർന്നു വഴിയിൽക്കിടന്ന അവനേ ആശുപത്രിയിലെത്തിച്ചത് ഫെയ്സ് ബുക്കിൽ അക്കൗണ്ടില്ലാത്ത ഒരു ചുമട്ടുതൊഴിലാളിയാണ്
അച്ഛനുമമ്മയും കിടക്കക്കരുകിൽ ഉറക്കമിളച്ചു കാവലിരുന്നു.
കാല് പ്ലാസ്റ്ററിട്ടുകിടക്കുന്ന ഫോട്ടോ അവൻ അപ് ലോഡ് ചെയ്തു ഇരുപത്തിനാലു 'ലൈക്കു'കൾ കിട്ടി അപ്പോൾ ലൈക്കിന്റെ അർത്ഥം അവനു പിടി കിട്ടിയില്ല
മൂന്നു പേർ 'ലോൽ' എന്നു കമന്റിട്ടു
അവന്റെ നാട്ടുകാരൻ അബുദാബിയിലുള്ള ജേക്കബ്ബ് മാത്രം വിളിച്ച് എന്തു പറ്റി എന്നു തിരികക്കി
ഒരു ദിവസത്തെ തച്ചു പണി ഒഴിവാക്കി നാണപ്പനും ,പച്ചക്കറിക്കട അടച്ചിട്ടു മൊയ്തുക്കയും ,വായനശാലയിലെ ഗോപാലൻ മാഷും ആശുപത്രിയിൽ കാണാൻ വന്നു അവർ ഫെയ്സ് ബുക്കിലൂടെയല്ല മറ്റാരോ പറഞ്ഞറിഞ്ഞതാണ്...
ആശുപത്രി വിട്ട ശേഷമവൻ പഴയ ആൽത്തറയിലും വായനശാലയിലും സുഹൃത്തുക്കളെ തെരയാൻ തുടങ്ങി..
**************************
ബിജു വി ചാണ്ടി
**************************
ബിജു വി ചാണ്ടി
നല്ല തിരിച്ചറിവ്.
ReplyDelete(നല്ലെഴുത്തിന്റെ പിന്നിൽ പ്രവർത്തിക്കുവരോട് --
ലൈവായ ഒട്ടുമിക്ക ബ്ലോഗുകളും വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക് പറയട്ടെ.ഫേസ്ബുക്ക് പോസ്റ്റുകൾ പോലെ ബ്ലോഗിൽ ചറപറാ ഒരേസമയം നൂറുകണക്കിനു പോസ്റ്റുകൾ ഇട്ടാൽ വായിക്കാൻ ആരെങ്കിലും വരുമോ?ഓരോ ദിവസവും ഒന്നോ രണ്ടോ മൂന്നോ പോസ്റ്റുകൾ ഇടുന്നതിൽ തെറ്റില്ല.മുന്നിൽ നിന്ന് വായിക്കണോ പുറകിൽ നിന്ന് വായിച്ച് വരണോ എന്ന് എനിയ്ക്ക് കൺഫ്യൂഷനായിപ്പോയി.ഫേസ്ബുക്ക് പോസ്റ്റുകൾ നഷ്ടമാകാതിരിയ്ക്കാൻ ബ്ലോഗിൽ സ്റ്റോർ ചെയ്യുന്നതാണെങ്കിൽ സംഭവം ശരിയാണു.)
കഥകളൊക്കെ വായിക്കട്ടെ.
It's written by me any way thanks for uploading
ReplyDelete