Slider

ഒരു മാമ്പഴ വിലാപം

0

ഒരു മാമ്പഴ വിലാപം
മുറ്റത്തെ മാവിൽ നിന്ന് മൂപ്പെത്തി പഴുത്ത മാമ്പഴം പക്ഷികളും മറ്റു ജീവികളും കൊത്തി താഴെ ഇടുന്നത് കണ്ടപ്പഴേ ഭാര്യ തോട്ടിയും കെട്ടി ടെറസിനു മുകളിൽ കയറി അറുക്കാൻ തുടങ്ങി.അപ്പോൾ എന്റെ ചിന്ത എന്തുകൊണ്ട് മാമ്പഴം ഞെട്ടറ്റു വീഴുന്നില്ലാ എന്നതായിരുന്നു.മാമ്പഴമെല്ലാം അറുത്ത് അച്ചാറും ഉപ്പിലിട്ടതും ഒക്കെ ഉണ്ടാക്കി അടുക്കള ഭരണികൾ നിറയ്ക്കുകാ എന്നത് ഒരു ആവേശത്തോടെ കണ്ടു കൊണ്ട് തൂങ്ങി നിൽക്കുന്ന മാമ്പഴക്കുലകൾ ഓരോന്നായി താഴെയെത്തിച്ചു ഭാര്യ. എങ്കിലും എന്റെ ആഗ്രഹം പഴുത്ത മാമ്പഴം തന്നെയായിരുന്നു.
എന്തുകൊണ്ട് മാമ്പഴം ഞെട്ടറ്റു താഴെ വീഴുന്നില്ലാ എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു.
അവസാനം ഭാര്യയുടെ ആക്രമണത്തിന് നിരന്തരം ഇരയാകേണ്ടി വന്ന മാവ് എന്നെ തുറിച്ചു നോക്കി.
അവസാനം ഞാൻ ഭാര്യയോട് അപേക്ഷിച്ചു. അടങ്ങ് ഭാര്യേ അടങ്ങ്.. എനിക്ക് പഴുത്തത് തിന്നാൻ അതിയായ ആഗ്രഹം. അതു കൊണ്ട് മാമ്പഴത്തെ പഴുക്കാൻ അനുവദിക്കൂ...
എന്റെ അഭ്യർത്ഥനയെ മാനിച്ച് ഭാര്യ തോട്ടി താഴെ വച്ചു.. എന്നാലും കല്ലുകൊണ്ട് ഭാര്യ കലാപരിപാടികൾ നടത്തിക്കൊണ്ടിരുന്നു. അതിലൊരു കല്ല് അയൽവാസിയുടെ പിവിസി പൈപ്പിൽ തട്ടി പൊട്ടി വെള്ളമെല്ലാം ഈ വേനൽക്കാലത്ത് ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങിയതും, അയൽവാസി കുടവുമായി താഴേക്കിറങ്ങിയതും ഞാൻ അറിഞ്ഞെങ്കിലും ഭാര്യ അറിഞ്ഞില്ല.
തൂങ്ങി നിൽക്കുന്ന മഴ മേഘക്കാറുകൾ നീങ്ങി അർക്കൻമാവിന് മുകളിൽ പ്രണയാവേശത്തോടെ ശക്തമായി ആലിംഗനം ചെയ്തത് മാവിന് ആവേശമായി എന്നാ തോന്നുന്നേ..
ദാ കിടക്കുന്നു പഴുത്ത മുഴുത്ത മാമ്പഴം.
ഈ പ്രണയം എന്നത് എല്ലാത്തിനുമുണ്ടന്നെ.. അല്ലെങ്കിലെന്തിന് ഞെട്ടറാൻ വൈകി?.
ആവശ്യത്തിന് ചൂട് കിട്ടിയാൽ മാത്രമെ ഞെട്ടിക്ക് ബലക്ഷയം സംഭവിക്കൂ എന്നത് ഒരു പുതിയ പാഠമാ..
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo