ഓപ്പറേഷൻ ആസ്ട്രൽ പ്രോജെക്ഷൻ ......നമ്മക്കിതു പണ്ടേ അറിയായിരുന്നു ,പക്ഷേ പറയാതിരുന്നതാ.....
ശ്വാസം നീട്ടി വലിച്ചോ .....ഘനഗംഭീരമായ ആ സ്വരം കേട്ട് ഞാൻ എന്നെകൊണ്ടാകാവുന്ന തരത്തിൽ നീട്ടി ശ്വാസം വലിച്ചു, ഇതാ ഞാൻ, അല്ല എന്റെ ആത്മാവ് ഒരു കുഴലിന്റെ ഉള്ളിലൂടെ കടന്നു പോകുന്നു, വളരെ ഇടുങ്ങിയ കുഴൽ, വേഗത്തിലുള്ള ആപോക്കിൽ എന്റെ തല വശങ്ങളിൽ തട്ടി വേദനിക്കുന്നുണ്ട്... അതാ ആ കുഴലിലൂടെ എന്റെ ആത്മാവ് വളരെ വിശാലമായ ഒരു സ്ഥലത്തേക്കെത്തിച്ചേർന്നിരിക്കുന്നു ... അവിടെ ആത്മാക്കളുടെ ഒരു സംസ്ഥാന സമ്മേളനം നടക്കുന്ന പോലെ ... പറയാൻ വിട്ടു, ഈ ആത്മാവിനു വച്ചാൽ ഏതാണ്ട് കുമ്പളങ്ങയ്ക് കണ്ണും മൂക്കും വായും പിന്നെ ഒരു വാലും. അതായത് ഒരു കുപ്പിയിൽ നിന്നും ആവിയായി വരുന്ന ഭൂതത്തെപോലെ....
അങ്ങിനെ എന്റെ ആത്മാവ് കണ്ടുമുട്ടിയ മറ്റ് ആത്മാക്കളുമായി പലതരം സംവാദത്തിലേർപ്പെട്ടു....ആരോ എന്റെ ദേഹത്തടിച്ചു ആജ്ഞാപിക്കുന്നു കൺതുറക്കൂ ...ഇതാ ഞാൻ കണ്ണുതുറന്നു, ചുറ്റിനും ഒരുകൂട്ടം ആളുകൾ, അയ്യോ വേണ്ട ഞാൻ എന്റെ കണ്ണുകൾ ഇറുക്കിയടച്ചു....
എനിക്കു ദാഹിക്കുന്നു , പക്ഷെ ശരീരം ജഡാവസ്ഥയിലല്ലേ , അതിനു സംസാരിക്കാൻ പറ്റുന്നില്ല...ആത്മാവ് ഉച്ചത്തിൽ അലറിവിളിച്ചു, വെള്ളം കൊടുക്കൂ ...ഒരിറ്റു വെള്ളം കൊടുക്കൂ ... ആരും കേൾക്കുന്നില്ല ,എല്ലാവരും തിരക്കിലാണ് .... അവരെന്റെ ശരീരം ആകെക്കൂടെ വീക്ഷിക്കുന്നുണ്ട് എന്നിട്ടും ....
.
ഞാൻ കണ്ണുകൾ തുറക്കാൻ ആഞ്ഞു പരിശ്രമിച്ചു , ചുറ്റിനും നിറയെ വെള്ള വസ്ത്രധാരികൾ , അവർ കഴുത്തിൽ എന്തോ മണികെട്ടിയിട്ടിട്ടുള്ള പോലെ ...ഇപ്പോൾ എനിക്ക് എന്റെ ആത്മാവിനെ കാണാം , അതെന്നിലേക്കു പ്രവേശിക്കാൻ കഠിന പരിശ്രമത്തിലാണ് ... പക്ഷേ.... എന്റെ ദാഹം..... ഇപ്പോൾ അതിനു എന്റെ തന്നെ ഛായയാണ്, സീൻ ഏതാണ്ട് വിസ്മയത്തുമ്പത്തു സിനിമയിൽ ക്ലൈമാക്സ് പോലെ. എന്റെ കണ്ണുകൾ ആവുന്നത്ര വിടർത്തി തുറിച്ചു നോക്കി , അതേ, അതാ ആത്മാവെന്നിലേക്കു പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു... ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു "വെള്ളം വേണം"....ഒരു പച്ചവസ്ത്രധാരി എന്റെ അടുത്തുവന്നു, തൊട്ടുനോക്കി......

സിസ്റ്റർ പേഷ്യന്റ് കോൺഷ്യസ് ആയി.... റൂമിലോട് മാറ്റിക്കോളൂ ...
അതേ ഒരു മൈനർ ഓപ്പറേഷന് ചെറിയൊരു കെറ്റമിൻ അനസ്തേഷ്യ തന്നതായിരുന്നു ....അതിന്റെ ഇഫ്ഫെക്ട് ആയിരുന്നു. എന്തായാലും ഓപ്പറേഷൻ സക്സസ് , രോഗി ഇപ്പോഴും ജീവിച്ചിരിക്കുന്നു ....
BY
Lini Jose
Lini Jose
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക