പ്രവാസിയെ പോലാണ്
പുതുപ്പെണ്ണും ..
പുതുപ്പെണ്ണും ..
ചെന്നു കയറുന്ന വീടിനെ പറ്റിയുള്ള ആശങ്കകളും സ്വപ്നങ്ങളുമാവും മനസ്സു നിറയെ ..
ഒടുവിൽ അവിടെത്തി പ്രതീക്ഷകളുടെ മണിമാളികകളുടെ സ്ഥാനത്തു ചുട്ടുപൊള്ളുന്ന മരുഭൂമിയാണെന്നറിയുമ്പോ ആദ്യം മനസ്സൊന്നു പതറും ...
വീടിനെയും വീട്ടുകാരെയും ഓർത്തു കണ്ണു നിറയും ...
പതിയെ അതുമായി
പൊരുത്തപ്പെടും ..
പൊരുത്തപ്പെടും ..
പകൽ സമയം മുഴുവൻ അറബിയുടെ കീഴിൽ വിശ്രമമില്ലാതെ പണിയെടുക്കുമ്പോഴും വൈകുന്നെരാവുമ്പോ സന്തോഷത്തൊടെ ഒന്നു തല ചായ്ക്കാമല്ലൊന്നുള്ള പ്രതീക്ഷയാവും പ്രവാസിക്ക് ...
അവൾക്കും അതുപോലെ തന്നെ ..
അമ്മായി അമ്മയുടെ ശാസന കേട്ടും അല്ലാതെയും ജോലികൾ മുഴുവൻ ചെയ്യുമ്പൊ സന്ധ്യയായാൽ ആശ്വാസത്തോടെ ആ മാറിലൊന്ന് ചാഞ്ഞു കിടക്കാലോന്നുള്ള പ്രതീക്ഷയാവും ..
പക്ഷേ പലപ്പോഴും ചായ്ക്കാനുള്ള മാറു കൂട്ടുകാരോടൊപ്പം കറങ്ങി നടപ്പാവും ...
അല്ലേൽ എതേലും ബാറിന്റെ മുന്നിലും ..
അപ്പൊ തന്നെ ഇറങ്ങി പോവാൻ തോന്നും ..
പക്ഷെ മനസിൽ വീണ്ടും വീട്ടുകാരുടെ ചിത്രം തെളിയും ..
സ്ത്രീധനക്കാശു ഒപ്പിക്കാൻ നെട്ടോട്ടമോടുന്ന അച്ഛനും കെട്ടുപ്രായം കഴിഞ്ഞു നിക്കുന്ന അനിയത്തിയും എല്ലാം ഒരു നെടുവീർപ്പിലോതുക്കുന്ന അമ്മയുമൊക്കെ മുന്നിൽ വന്നു നിക്കുമ്പൊ ആ തോന്നലിനു സ്ഥാനമില്ലാതാവും..
പ്രവാസിയെയും അവിടെ പിടിച്ചു നിർത്തുന്ന ഘടകങ്ങൾ ഇതൊക്കെ തന്ന്യാവുല്ലേ പലപ്പോഴും ...
ഇടക്കിടെ അറബിയെ കാണാൻ വരുന്ന ചങ്ങാതിമാരെപ്പൊലെ വല്ലപ്പൊഴും വീട്ടിലേക്കു വരുന്ന നാത്തൂനെയും നല്ലവണ്ണം പരിചരിക്കേണ്ടി വരും ...
അവൾക്കു കുട്ടികളുണ്ടെങ്കിൽ പിന്നെ പറയേം വേണ്ട ...
രണ്ടു ദിവസം കൊണ്ടു രണ്ടാഴ്ചത്തെ പണി തരും...
വല്ലപ്പൊഴും വീട്ടിലെക്കൊന്നു പോവാൻ പറ്റിയാൽ പ്രവാസിക്കു ലീവു കിട്ടിയ സന്തോഷമാണ് ...
പെട്ടിയും തൂക്കി വരുന്ന വരുന്ന പ്രവാസിയെപ്പോലെ വീട്ടിലെത്തുമ്പൊ എല്ലാവരുടെയും മുഖത്തു നിറഞ്ഞ സന്തോഷമാവും..
അമ്മ ചേർത്തു പിടിക്കും ..
പിന്നെ ആകെയൊരു ബഹളമാണ് ..
അറബി നിക്കപ്പൊറുതി കൊടുക്കുന്നില്ലാന്നും പറഞ്ഞു ലീവു തീരും മുമ്പെ തിരികെ പോവുന്ന പ്രവാസിയെപ്പൊലെ അമ്മായിഅമ്മയെ പേടിച്ചു പെട്ടെന്നു തന്നെ മടങ്ങിപ്പോവുമ്പോ എല്ലാരുടെയും കണ്ണു നിറയും ...
അവിടെത്തിയാ തിരികെ ചെല്ലാൻ വൈകിയതിനു ചൂടാവുന്ന അറബിയെ പോലാവും അമ്മായി അമ്മയും ...
അതൊക്കെ കേട്ടു ശീലമായതു കൊണ്ടു ഭാവ വിത്യാസങ്ങളൊന്നുമില്ലാതെ പതിവു ജോലികളിൽ മുഴുകും ...
വീട്ടിൽ നിന്നു വരുന്ന അപ്രതീക്ഷിത കാളുകൾ കാണുമ്പൊ പ്രവാസിയെപ്പോലെ മനസ്സൊന്നു പിടയും ...
അമ്മക്കോ അച്ഛനോ എന്തെലും പറ്റിയെന്നറിഞ്ഞാലും ഓടിപ്പിടിച്ചു പായാനൊന്നും പറ്റുകേല ...
പലപ്പൊഴും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാവും...
അപ്പൊഴൊക്കെ പ്രവാസിയെ പോലെ മനസ്സുരുകി പ്രാർഥിച്ചു ദിവസങ്ങൾ തളളി നീക്കും ...
വല്ലപ്പൊഴും അമ്മായിയമ്മ ഒന്നു സ്നേഹത്തോടെ മിണ്ടിയാൽ അറബീടെ കയ്യീന്നു ടിപ്സ് കിട്ടിയ പോലാണ് ..
ഒത്തിരി സന്തോഷാവും ...
ഒടുവിൽ സഹിക്ക വയ്യാതെ എല്ലാം മതിയാക്കി പെട്ടീം കിടക്കേം എടുത്തു വീട്ടിലേക്കു മടങ്ങി ചെന്നാലോ വിസ ക്യാൻസെൽ ചെയ്ത പ്രവാസിയുടെ അവസ്ഥയാവും ശരിക്കും ...
ലീവിനു ചെല്ലുമ്പൊ ഉണ്ടായിരുന്ന സ്നേഹോന്നും ആരുടെം മുഖത്തു കാണുകേല ..
അതൊടെ പുതിയ വിസയെടുത്ത് തിരികെ പോവുന്ന പ്രവാസിയെപ്പൊലെ വന്നിടത്തേക്കു തന്നെ തിരിച്ചു പോവാൻ നിർബന്ധിതരാവും ചിലരെങ്കിലും..
പ്രവാസത്തിലേക്ക് നടന്നു കയറി മുത്തും പവിഴവും വാരിയെടുത്ത ചിലരെ പോലെ ഇവരുടെ ഇടയിലും ഉണ്ടായേക്കാം ...
എങ്കിലും മനസ്സു പറിച്ചെടുത്തു പുതു മണ്ണിലേക്ക് പറിച്ചു നടാനൊരുങ്ങുന്ന ഒരോ പെണ്ണും
പ്രവാസിയെപ്പോലാണ് ..
പ്രവാസിയെപ്പോലാണ് ..
ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു
തരത്തിൽ .
തരത്തിൽ .
By
Rayan Sami

Absolutly correct.mikka pennkuttikalude karyvum ithu pole thannya.avarude sangadam ariyan aarkum thalparyvumila samayavumilla.so sad.ee system okke eppozha change avuka.daivathinu ariym
ReplyDelete