ആളുകൾ മുഴുവൻ തനികെതിരാവുമ്പോൾ തടസ്സങ്ങളെയാണ് നാം മുന്നിൽ കാണുക. ഇനി മുന്നോട്ട് പോകാനാകില്ലന്ന് പറഞ്ഞ് ദൗത്യത്തിൽനിന്ന് പിന്തിരിയും എന്നാൽ അത്തരം സന്ദർഭങ്ങളിൽ സാധ്യതകളെ നാം കാണാതെ പോകരുത്. പലതിലേക്കും അത് വഴി വെട്ടിത്തരുന്നുണ്ട്. അസത്യത്തിനെതിരെ ഒറ്റയാൻ പട്ടാളമാവുകയെന്ന അപൂർവ ബഹുമതി നേടിയെടുക്കാനുള്ള ഒന്നാന്തരം അവസരമാണ് ഒന്നാമതായി അവിടെ തെളിയുന്നത്. തന്നെ അനുകൂലിക്കാൻ ആളുകളുണ്ടങ്കിൽ ഒരാൾക്കെങ്ങനെ ഒറ്റയാൻ പട്ടാളാമാകാൻ കഴിയും..? എല്ലാവരും പ്രതിപക്ഷത്താകുമ്പോഴല്ലെ ആ ബഹുമതിക്കുള്ള അവസരമുണ്ടാകൂ.
പുതുതായി വാങ്ങിയ ഭൂമിയിൽ വീട് വയ്ക്കാൻ പറ്റാതവിധം മൂർഖൻ പാമ്പുകളുടെ ശല്യം രൂക്ഷമായപ്പോൾ ആ ഭൂമിയെ പാമ്പുവളർത്തു കേന്ദ്രമാക്കി മാറ്റിയ ഒരു ബുദ്ധിമാന്റെ കഥയുണ്ട്. പാമ്പുകളെ വാങ്ങാൻ അവിടേക്ക് പലരും എത്തിത്തുടങ്ങി. വലിയ വരുമാനാമായി അതു മാറി.ആ വരുമാനം കൊണ്ട് അയാൾ കൂടുതൽ നല്ല സ്തലം വാങ്ങി മേത്തരം വീട് വെച്ചു. നഷ്ടമെന്ന് തോന്നിയതിനെ ഇരട്ടി ലാഭമാക്കി മാറ്റിയ വിസ്മയം.
തനികെതിരാണന്ന് തോന്നുന്നവയെ മുഴുവൻ അനുകൂലമാക്കി മാറ്റാനുള്ള കഴിവാണ് നാം പ്രകടിപ്പിക്കേണ്ടത്.. ഒരിക്കലും നാം ഒരിക്കലും തോറ്റു കൊടുക്കരുത്.നിരന്തരം കല്ലേറുകൾ വരുന്നെങ്കിൽ ആ കല്ലുകളെ ഒരിക്കലും പാഴാക്കാതിരിക്കുക. എല്ലാം ഒരുമിച്ചു കുട്ടി നിങ്ങൾക്ക് അതിമനോഹരമായ മണിമാളിക പണിയാം. അതാണ് കല്ലെറിഞ്ഞവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല മറുപടി.അത്തരം മറുപടികളാണ് നിങ്ങളെ അനശ്വരമാക്കുന്നതും.
തടസങ്ങളെയല്ല സാധ്യതകളെയാണ് നാം കാണേണ്ടത് .പ്രതിസന്ധികളിലും നാം സാധ്യകളെ അന്നേഷിക്കുക. അങ്ങനെ ചെയ്യുമ്പോൾ ഏതു ചപ്പുചവറുകളും നമുക്ക് വളാരാനും ഉഴരാനുമുള്ള മേത്തരം വളങ്ങളായി മാറും . വിമർശനങ്ങളും എതിർപ്പുകളും നമ്മെ നിർമ്മിക്കുന്ന ഒന്നാന്തരം ആയുധങ്ങളായി തീരും.പരാജയങ്ങൾ വിജയങ്ങളിലേക്കുള്ള പാതകളെ കൂടുതൽ വെട്ടിത്തെളിയിക്കും.

By: AbdulVahid
പറയാൻ വളരെ എളുപ്പം.
ReplyDelete