
ചെന്നൈയിലെ പ്രശസ്തമായ ഒരാശുപത്രി ആണ് രംഗം.ചെറിയ ഒരു പനിയുമായിട്ടു പോയ എനിക്ക് സകലമാന ടെസ്റ്റിനും കുറിച്ച് എന്നെ ഒരു വഴിയാക്കിയ ഡോക്ടറിനോടുള്ള അമർഷം ഉള്ളിൽ വെച്ചുകൊണ്ട് ഞാൻ കൺസൽട്ടിങ് റൂമിനു പുറത്തു വെയിറ്റ് ചെയ്യുവാണ്.അടുത്ത ചെയറിൽ കുറച്ചു പ്രായം ചെന്ന ഒരമ്മ ഇരുപ്പുണ്ട്.കണ്ടാലേ അറിയാം തീരെ വയ്യാന്നു.അയ്യോ അമ്മെ എന്ന ഞെരക്കം കേട്ടാണ് ഞാൻ ആ അമ്മയുടെ അടുത്തേക്ക് ചെന്നത്."എന്താ പറ്റിയേ? കൂടെ ആരൂല്ലേ ?" ഞാൻ അവരോടു ചോദിച്ചു.അവർ തല ഉയർത്തി എന്നെ നോക്കി.എന്റെ കയ്യിൽ പിടിച്ചു അവർ കരയാൻ തുടങ്ങി.
ചെന്നൈയിൽ മകന്റെയും ഭാര്യയുടെയും ഒപ്പം ആണ് താമസം,ഹോസ്പിറ്റലിന് അടുത്ത് തന്നെ ഉള്ള ഒരു ഫ്ലാറ്റ് സമുച്ചയത്തിൽ ആണ് താമസം.അവരുടെ സ്വൈര്യ ജീവിതത്തിനു ഒരു തടസ്സമായിട്ടാണ് മകനും ഭാര്യയും അമ്മയെ കാണുന്നത്.ഷുഗറും പ്രഷർു൦ കൂടുമെന്നു പറഞ്ഞു നേരം വണ്ണം ഭക്ഷണം പോലും അമ്മയ്ക്ക് കൊടുക്കാറില്ല.പുറത്തു പോകുമ്പോൾ അടുക്കളയും പൂട്ടി അമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ടിടാണ് പോവാറു."എനിക്കൊന്നും വേണ്ട മോളെ അവരെന്നെ നോക്കി ഒന്ന് ചിരിച്ചെങ്കിലും കാണിച്ച മതിയായിരുന്നു,എന്നെ വല്ലയിടത്തും കൊണ്ട് ചെന്നാക്കിക്കൊ എന്ന് ഞാൻ മോനോട് പറഞ്ഞതാ ആരേലും അറിഞ്ഞ നാണക്കേടാന്നു പറഞ്ഞു അവൻ.ഇതിപ്പോ എനിക്ക് കുറെ ദിവസമായി പനി തുടങ്ങിട്ടു,തീരെ വയ്യാണ്ടായപ്പോളാ ഒന്ന് ഡോക്ടറിന്റെ അടുത്ത് കൊണ്ട് പോവാൻ പറഞ്ഞത് ഇന്നു കുറച്ചു പൈസ കയ്യിൽ തന്നിട്ട് ഇങ്ങോട്ടു വരാൻ പറഞ്ഞു ,കൂടെ വരാൻ അവർക്കു സമയം ഇല്ലാന്ന്,എനിക്കിവിടെ ഒന്നും അറിഞ്ഞൂടാ മോളെ ആരെയാ കാണേണ്ടതെന്നു.
ഞാൻ അമ്മയുടെ കയ്യ് പിടിച്ചു എഴുന്നേൽപ്പിച്ചു രെജിസ്ട്രേഷൻ കൗണ്ടറിൽ പോയി അമ്മയുടെ പേര് രജിസ്റ്റർ ചെയ്തു,അധികം വൈകാതെ ഡോക്ടറിനെയും കണ്ടു.മരുന്നും മറ്റും വാങ്ങി അമ്മയെ അവർ താമസിക്കുന്ന ഫ്ലാറ്റിന്റെ മുന്നിൽ കൊണ്ട് ചെന്നാക്കി.അകത്തേക്ക് കയറാൻ നേരം എന്റെ കയ്യ് കവർന്നെടുത്തു കൊണ്ട് ആ 'അമ്മ പറഞ്ഞു "മോനെ നല്ലോണം നോക്കി വളർത്താൻ വേണ്ടി എന്റെ ജോലി പോലും ഞാൻ കളഞ്ഞു,എന്നിട്ടിപ്പോ.. മോൾക്ക് ദൈവം നല്ലതു വരുത്തും,നന്നായി വരും". അതൊന്നും സാരമില്ല എല്ലാം ശെരിയാവുട്ടോ,ഇതു പോലെ ഒരമ്മ എനിക്കുമുണ്ട് നാട്ടിൽ ,അവരോട് യാത്ര പറഞ്ഞു ഞാൻ തിരിച്ചു നടന്നു.
ഫോൺ എടുത്തു അമ്മയുടെ നമ്പർ ഡയല് ചെയ്തു.ചെറിയ എന്തോ കാര്യത്തിന് ഉടക്കി ആണ് തലേന്ന് ഫോൺ വെച്ചത്,"'അമ്മ അമ്മയ്ക്കവിടെ സുഖല്ലേ" ഫോൺ എടുത്തപ്പോ തന്നെ ഞാൻ ചോദിച്ചു.അമ്മയുടെ ശബ്ദം കേട്ടപ്പോ മനസ്സിന് വല്ലാത്തൊരാശ്വാസം.
മക്കളുടെ സ്നേഹത്തോടെയുള്ള സംസാരവും കരുതലുമാണ് പ്രായമായ ഏതൊരച്ഛനും അമ്മയും ആഗ്രഹിക്കുന്നത് അതിനു കഴിയാത്ത മക്കൾ ഒരു കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് നോക്കൂ മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു മനുഷ്യന്റെ മുഖം നിങ്ങൾക്കതിൽ കാണാൻ കഴിയും...
മക്കളുടെ സ്നേഹത്തോടെയുള്ള സംസാരവും കരുതലുമാണ് പ്രായമായ ഏതൊരച്ഛനും അമ്മയും ആഗ്രഹിക്കുന്നത് അതിനു കഴിയാത്ത മക്കൾ ഒരു കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് നോക്കൂ മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു മനുഷ്യന്റെ മുഖം നിങ്ങൾക്കതിൽ കാണാൻ കഴിയും...
Reply oru variyil nirthaaan kazhiyilla anju!!!
ReplyDelete