
അമ്മയെക്കുറിച്ചെഴുതണമെനിക്ക്
ശ്രമിക്കുന്നു ഞാൻ......പക്ഷെ !
ശ്രമിക്കുന്നു ഞാൻ......പക്ഷെ !
ആ മിഴി സാഗരത്തിൽ നിന്നലതല്ലിയാർത്തുവരും തിരകളെ ഏത് കൈകളാൽ കോരിയെടുക്കും
ഞാൻ !
ഞാൻ !
ആ മുഖത്തു നിന്നുദിച്ചുയരും ആയിരം വർണ്ണ ഭാവങ്ങളെ ഏത് മഷിത്തണ്ടിനാൽ ഒപ്പിയെടുക്കും ഞാൻ !
ആ ചുണ്ടിൽ നിന്നർഗ്ഗളമായൊഴുകും പാൽ ചന്ദ്രികയെ ഏത് പാത്രത്തിൽ ഊറ്റിയെടുക്കും ഞാൻ !
ആ നാവിൽ നിന്നുതിരും ചെറു മുത്തുകൾ
ഏത് ചെപ്പിൽ ചേർത്തുവെക്കും ഞാൻ !
ഏത് ചെപ്പിൽ ചേർത്തുവെക്കും ഞാൻ !
ആ കണ്ഠത്തിൽ കുരുങ്ങിക്കിടക്കും ഗദ്ഗദങ്ങളെ
ഏത് ഭാഷയിൽ മാറ്റിയെഴുതും ഞാൻ !
ഏത് ഭാഷയിൽ മാറ്റിയെഴുതും ഞാൻ !
ആ ഇടനെഞ്ചിലെ മിടിപ്പുകൾ അളന്നെടുക്കാൻ
ഏത് മാപനി തേടും ഞാൻ !
ഏത് മാപനി തേടും ഞാൻ !
ഉറക്കമില്ലാ രാവുകളിലാനിനവിൽ കൂട്ടിനായെത്തും സ്വപ്നങ്ങളെ ഏത് ചുവരിൽ വരച്ചെടുക്കും ഞാൻ !
ഇല്ല.....എനിക്കാവില്ല..
സ്വർഗ്ഗ കവാടത്തിലേക്കെന്നെ കൂട്ടുമാ പാദങ്ങളെ
തളച്ചിടാനെൻറെയീ വിലകെട്ട വാക്കുകളിൽ !
**********
ഹാരിസ് കോയ്യോട്
തളച്ചിടാനെൻറെയീ വിലകെട്ട വാക്കുകളിൽ !
**********
ഹാരിസ് കോയ്യോട്
അമ്മ.
ReplyDelete