സുഖ യാത്ര.
************
അന്നും പതിവുപോലെ അയാൾ വീട്ടിൽ നിന്നിറങ്ങി , നല്ല തിരക്കുണ്ടായിരിക്കണേ എന്ന് വിചാരിച്ചു കൊണ്ടാണ് അയാൾ നടവഴിയിലൂടെ നടന്നത്. ദൂരെ നിന്ന് ബസ്സ് കണ്ടപ്പോഴേ അയാൾ ചുറ്റും നോക്കി ആ കൊള്ളാം , സുന്ദരിമാർ ഒരുപാട് ഉണ്ട്. ബസ്സിൽ കയറിയ ശേഷം മുന്നോട്ട് മുന്നോട്ട് പോകൂ എന്ന കണ്ടക്ടറുടെ നിർദേശങ്ങൾ കൃത്യമായി അനുസരിക്കുന്ന പോലെ അയാൾ തിരക്കിനിടയിലൂടെ നൂണ്ടു കയറി സ്ത്രീകളും കുട്ടികളും നിൽക്കുന്ന ഭാഗേ ത്തയ്ക്ക് എത്തി. അയാൾ ആഗ്രഹിച്ചതു പോലെ നിറച്ചും പെൺകുട്ടികൾ , അയാൾ പരമാവധി
അവളോട് ചേർന്നു നിന്നു. എല്ലാ ദിവസവും ചെയ്യുന്നതു പോലെ അയാളുടെ കൈകൾ പ്രവർത്തിച്ചു തുടങ്ങി. ഒരു പതിനേഴു വയസ്സു വരും ആ കുട്ടിയ്ക്ക് . അയാളുടെ അരക്കെട്ടിന്റെ ചലനവും കൈകളുടെ ചലനവും ഇന്നും അവളുടെ നേരെയായിരുന്നു.
പാവം, അവൾക്ക് അനങ്ങാനാവുമായിരുന്നില്ല ,അത്രയ്ക്കാണ് തിരക്ക് , അവൾ കൈയിലിരുന്ന ബാഗ് വച്ച് അയാളെ തടയാൻ നോക്കി പറ്റുന്നില്ല . അയാളുടെ കൈകൾ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കുകയാണ് . അവളുടെ മുഖം വേദനയാൽ ചുവന്നു. ദയനീയമായി അവൾ അയാളെ നോക്കി . അയാൾ അത് ശ്രദ്ധിച്ചില്ല , അവൾ സഹായത്തിനായി അടുത്തു നിൽക്കുന്ന ആളുകളെ നോക്കി, പക്ഷെ ആരും ഇതൊന്നും ശ്രദ്ധിക്കുന്നു പോലുമില്ല , ഒടുവിൽ അയാളുടെ വീര്യം അവസാനിക്കുന്നു വരെ അവൾ അത് അനുഭവിച്ചു. തൊട്ടടുത്ത സ്റ്റേ പ്പിൽ അയാൾ ബസിറങ്ങി പോവുകയും ചെയ്തു.
ഇത് ആവർത്തിച്ചു കൊണ്ടിരുന്നു. അവളെ ഇത് വല്ലാതെ ബുദ്ധിമുട്ടിച്ചു. അവൾക്ക് അമ്മയില്ലായിരുന്നു. അമ്മ ചെറുപ്പത്തിലേ മരിച്ചു പോയി.. അമ്മുമ്മയോട് അവൾക്കിത് പറയാനാവുമായിരുന്നില്ല.
പറഞ്ഞാലും പെൺകുട്ടികൾ അടങ്ങിയൊതുങ്ങി കഴിയണം എന്നാണ് അമ്മൂമ്മയുടെ നിയമം' അച്ഛനാണെങ്കിൽ കുടിച്ചു ബോധമില്ലാതെയാണ് വരുക .
ആരോടും പറയാനാവാതെ അവൾ വല്ലാതെ സമ്മർദ്ദത്തിലായി , വീട്ടിൽ നിന്നും സ്കൂളിലേയ്ക്ക് പോകുന്ന വഴിയിലെ ആൽത്തറയ്ക്ക മുന്നിൽ അവൾ കരഞ്ഞു.
പിറ്റേ ദിവസവും ' അയാൾ അവൾക്കരികിലെത്തി , അപ്പോൾ ബസിൽ അയാളെ രണ്ടു കണ്ണുകൾ കാത്തിരിക്കുന്നുണ്ടായിരുന്നു.
കൂർത്ത പല്ലു കളോട് കൂടി , കാതിൽ തോടയുമണിഞ്ഞ് മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുമായി ഒരമ്മുമ്മ.
വൈകിട്ടത്തെ സുഖ യാത്ര കഴിഞ്ഞ് അയാൾ വയൽ വരമ്പിലും നടന്ന് കാവിനു മുന്നിലൂടെ നടന്ന് വീട്ടിലേയ്ക്കു നടന്നു.
കാവ് കടന്നു പോകുമ്പോൾ ഒരു കൊലുസിന്റെ ശബ്ദം കേട്ട പോലെ,
കാവിൽ കയറി നോക്കണം എന്ന് അയാൾക്ക് തോന്നി , കുറച്ച് കയറിയപ്പോൾ ഒരു ചിരി കേട്ടു .
എങ്ങോട്ടാ ഇത്ര വേഗത്തിൽ ?
ചോദ്യം കേട്ട് അയാൾ തിരിഞ്ഞു നോക്കി അവൾ ബസിലെ സുന്ദരി'
നീ നീയെന്താ ഇവിടെ?
ഞാൻ ഈ കാവിൽ തൊഴാൻ വന്നതാ. ചേട്ടന്റെ വീട് ഇവിടടുത്താണോ?
അതേ എന്തേ ? അയാൾക്ക് അത്ഭുതമായി.
പുറകിൽ ഒരു ശബ്ദം കേട്ടു ,തിരിഞ്ഞപ്പോൾ
പെട്ടെന്ന് മുന്നിൽ ഒരു കറുത്ത ഭീമാകാരനായ ഒരു പട്ടി നിൽക്കുന്നതു കണ്ട് അയാൾ പിൻതിരിഞ്ഞു. വല്ലാത്ത മുരൾച്ചയോട് കൂടി പട്ടി മുന്നോട്ട് കുതിച്ചു.
ഭയന്നു പോയ അയാൾ ഒരു വേരിൽ തട്ടി മുഖമടച്ച് വീണു. താഴെ കിടന്ന ഒരു കല്ലിൽ തട്ടി അയാളുടെ
തലയിൽ നിന്നും ചോര ഒഴുകി , ആ പട്ടിയുടെ മുരൾച്ച തന്റെ കാതിന്റെ തൊട്ടടുത്ത് എത്തിയത് ''അയാളുടെ അവസാന ഓർമ്മയായി.

Gopal Arangal

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക