Slider

ഉണ്ണിനമ്പൂതിരി...

0

ഉണ്ണിനമ്പൂതിരി...
*********************
നമ്മുട കഥാനായകൻ ഇല്ലത്തൊന്നും അല്ല ജനിച്ചത്, തലസ്ഥാനത്തെ ഉയർന്ന നായർ തറവാട്ടിൽ ആണ്... പേര് അക്ഷയ്.. കയ്യിലിരുപ്പിനു നാട്ടാരു അവന്റെ അച്ഛനു ഇട്ട പേരാണ് ഉണ്ണി നമ്പൂതിരി, അക്ഷയും പെണ്ണു കേസിൽ മോശം അല്ലാഞ്ഞാകൊണ്ടു, അവനും കിട്ടി അതെ പേര്. രണ്ടാൾക്കും അന്യായ തൊലിക്കട്ടിയും, നാക്കിനു നല്ല മൂപ്പും ഉണ്ട്. അതുകൊണ്ടു തല്ലാൻ വരുന്നവനേം പറഞ്ഞു വീഴ്ത്തും
പെണ്ണെന്നു പറഞ്ഞാൽ അച്ഛനും മകനും അപ്പോൾ വീഴും.... അച്ഛൻ ഒരു മഹാ സംഭവം ആണ്, വാളയാർ ചെക്ക് പോസ്റ്റിൽ ജോലി കിട്ടി രണ്ടാം മാസം, നഗരത്തിന്റെ ഹൃദയമായ കവടിയാറിൽ, റോഡ് സൈഡിൽ പത്തു സെന്റ്‌ സ്ഥലം വാങ്ങി.. ഒരു കൊല്ലത്തിനുള്ളിൽ വീടും പണിതു.. അത്രയ്ക്ക് മാന്യനാണ് അച്ഛൻ. സർക്കാർ ജോലിയിൽ കയറിയിട്ടും കയ്യിൽ ഇരുപ്പിനു വലിയ മാറ്റം ഒന്നുമില്ലാ.
അക്ഷയുടെ 'അമ്മ, പാലക്കാടു കളക്ട്രേറ്റിൽ ഉദ്യോഗസ്ഥ.... നല്ല വരുമാനം ഉള്ള കുടുംബം. അക്ഷയ്‌ക്ക്‌ ഒരു പെങ്ങളും ഉണ്ട്... അച്ഛന്റെ ദുർനടപ്പു കാരണം, അമ്മക്കു മോളെ അച്ഛന്റെ കൂടെ നിർത്താൻ പേടി ആണ്... അതു കൊണ്ടു അക്ഷയും പെങ്ങളും നിൽക്കുന്നതു, അമ്മമ്മയുടെ കൂടെ ആണ്... അമ്മക്കു നാട്ടാര് പറഞ്ഞ അറിവേ ഉള്ളു, അവന്റെ അച്ഛന്റെ കാര്യത്തിൽ, നേരിൽ ഇതുവരെ ഒന്നും കണ്ടിട്ടില്ല... പുള്ളി സംശയത്തിന് ഒരു തുമ്പും കൊടുക്കാറുമില്ലാ.... പക്ഷെ പുള്ളിക്കില്ലാത്ത സംബന്ധങ്ങളും ഇല്ലാ. അമ്മക്കു ആകെ അറിയാവുന്നതു കള്ളു കുടി ആണ്...
അച്ചൻ ദുർനടപ്പാണെലും, മക്കളെ വലിയ കാര്യം ആയതു കൊണ്ട്, പുള്ളിയും പതിയെ അച്ചി വീട്ടിൽ താമസം തുടങ്ങി. നമ്മുടെ കഥ നായകൻ അക്ഷയ് എഞ്ചിനീറിങ്ങിനു പഠിക്കുവാന്, അവനു പെണ്ണും കള്ളും എല്ലാം തലയ്ക്കു പിടിച്ചു നടക്കുവാണ്...
കോളേജിൽ നീല ചിത്രങ്ങൾ എത്തിച്ചു കൊടുക്കുന്ന ഏജന്റ് ആണ് നമ്മുടെ ഉണ്ണി നമ്പൂതിരി, പിന്നെ കുടുംബത്തിൽ പിറന്ന പെൺകുട്ടികളെ വിളിച്ചു, അശ്ലീലം പറയുന്നത് മറ്റൊരു തൊഴിൽ. അങ്ങനെ ഒരിക്കൽ അശ്ലീലം പറഞ്ഞതിന്, ഏതോ ഒരുത്തി പോലീസിൽ പരാതി കൊടുത്തു, പോലീസ് വിളിച്ചു, നമ്മുടെ ഉണ്ണി നമ്പൂതിരി കരുതി, കൂട്ടുകാർ വിളിച്ചു പറ്റിക്കുന്നതാണെന്നു...
ഒന്നു പോടാ... പോയി പണി നോക്കു.... നിന്റെ അപ്പനെ വിറ്റ ക്യാഷ് എന്റെ കയ്യിൽ ഉണ്ട്..... പോലീസിനോടു ഉണ്ണി നമ്പൂതിരി നല്ലതുപോലെ കസറി....
സംഭാഷണത്തിനിടയിൽ പോലീസ്, അവർക്കു വേണ്ട രേഖകൾ എല്ലാം തന്നെ പൊക്കി.... സംഭാഷണം അവസാനിപ്പിക്കാൻ നേരത്തു ഉണ്ണി നമ്പൂതിരിയോട് പറഞ്ഞു നീ പുറത്തേക്കു നോക്കാൻ...
അള്ളാ... പെട്ടു.. പോലീസ് ജീപ്പ് പുറത്തു.....
സാറെ ഞാൻ ആളു മാറിപ്പോയ പറഞ്ഞതാ....
ജീപ്പിൽ കയറെടാ.......
സാറെ ഇനി ഞാൻ ആവർത്തിക്കില്ലാ.....
കോൺസ്ട്രബിൾ വീട്ടിലേക്കു വന്നു....
ഉണ്ണി നമ്പൂതിരി ഗത്യന്തരം ഇല്ലാതെ ജീപ്പിൽ കയറി... വീട്ടിൽ ആരും ഇല്ലാഞ്ഞ കൊണ്ടു ആരും അറിഞ്ഞില്ലാ...
നേരെ സ്റ്റേഷനിൽ......
നമ്പൂതിരിയുടെ ഫോൺ പരിശോധിച്ചപ്പോൾ മൊത്തം നീല ചിത്രങ്ങൾ..
കോൺസ്ട്രബിളിന്റെ വക കിടിലൻ കമന്റ്... സാറെ ഇവൻ പുലിയാണ് കേട്ടോ... നമ്മളുടെ ഇല്ലാത്ത കളക്‌ഷൻ, ഇവന്റെ കയ്യിൽ ഉണ്ട്...
ഇതൊക്കെ നീ സ്വയം പകർത്തിയതാണോ... അല്ല സാറെ.....
അന്നൊക്കെ കാലം ഇൻഫ്രാറെഡിൽ നിന്നും, ബ്ലൂടൂത്തിലേക്കു ചുവടു വെക്കുന്നെ ഉള്ളു.... എസഐ സെൻറ് ചെയ്യാൻ നോക്കിയിട്ടു നടന്നില്ലാ....
കഴുവേറി, ഇതെങ്ങനെ ആണെടാ സെൻറ് ചെയ്യുന്നേ...
സാറെ ഡാറ്റാ കേബിൾ ഉണ്ടോ..... അതെന്തുവാ.... കമ്പ്യൂട്ടറിൽ കണക്ട് ചെയ്യുന്ന സാധനം...
അതെന്റ കയ്യിൽ ഇല്ലാ.... ഞാൻ വീട്ടിൽ പോയി എടുത്തോണ്ടു വരട്ടെ.....
വേണ്ടാ, നിന്നെ ഇറക്കാൻ വരുമ്പോൾ, നിന്റെ അച്ഛനോടു കൊണ്ടു വരൻ പറഞ്ഞാ മതി...
അയ്യോ സാറെ ചതിക്കരുത്.... ആ ഫോൺ ഇങ്ങു തരുവാണേ ഞാൻ കൂട്ടുകാരനോടു വിളിച്ചു പറയാം കൊണ്ടു വരാൻ... അവന്റെ കയ്യിലും ഉണ്ടോടാ ഇമ്മാതിരി ഫോൺ... ഉണ്ട് സാറെ... എന്നാ അവനേം വിളി....
അങ്ങനെ എസ്ഐക്കു നീല ചിത്രങ്ങൾ ദക്ഷിണ നൽകി, പുറത്തിറങ്ങിയപ്പോ, ഒരു പോലീസുകാരന്റെ ഡയലോഗ് നീ എല്ലാ ആഴ്ചയും, സ്റ്റേഷനിൽ നിന്റെ മൊബൈലുമായി റിപ്പോർട്ട് ചെയ്യണം...
കാര്യം പിടി കിട്ടിയ ഉണ്ണി നമ്പൂതിരി, സാറിനു മലയാളം ആണോ ഇംഗ്ലീഷ് ആണോ വേണ്ടത്.... പോടാ പോടാ... നീ വന്ന മതി... ഇല്ലേൽ ഞാൻ വീട്ടിൽ വന്നു പൊക്കും... തരാം സാർ...
അന്നു തുടങ്ങിയ സൗഹൃദം വർഷങ്ങളോളം അവർ തുടർന്നു...
ഉണ്ണി നമ്പൂതിരിയുടെ അച്ഛൻ മദ്യപിക്കുന്ന കൊണ്ടു, അവനു വീട്ടിൽ ഉള്ളവരെ പറ്റിക്കാൻ എളുപ്പമാണ്. അവൻ അടിച്ചാലും, അച്ഛൻ അടിച്ച മണം എന്നു പറഞ്ഞു തടി ഊരും. അക്ഷയ് അടി കഴിഞ്ഞാൽ, അവസാന തുള്ളികൾ അച്ഛന്റെ ഷർട്ടിലും ഒഴിക്കും. അപ്പോൾ പിന്നെ അവൻ മാന്യൻ....
'അമ്മ വീട്ടിൽ ഉള്ളപ്പോൾ, അമ്മയുടെ തെറി അച്ഛനും കിട്ടും.... അച്ഛനു ഇവന്റെ തലവഴികൾ എല്ലാം തന്നെ അറിയാം, എന്നാലും ശിക്ഷിക്കില്ലാ, കാരണം അച്ഛന്റെ സംബന്ധക്കാരുമായി മകനും നല്ല ബന്ധം ഉണ്ട്... എന്തെങ്കിലും ഒന്നു ആരേലും മൊഴിഞ്ഞാൽ മതി, ബാക്കി എല്ലാം മുല്ലപെരിയാർ പൊട്ടിയ പോലെ പിറകെ പിറകെ വരും.
പിന്നെ രണ്ടാളും വീടിന്റെ പടിക്കു പുറത്തു... അക്ഷയെ നല്ല വിശ്വാസം ഉള്ള കൊണ്ടു, കമ്പ്യൂട്ടർ അച്ഛന്റേം അമ്മേടേം മുറിയിൽ ആണ്, മൊത്തം ലോക്കും ആണ്. എഞ്ചിനീയറിംഗ് പഠിക്കുന്ന ഉണ്ണി നമ്പൂതിരി അതെല്ലാം പൊളിച്ചു, അതിൽ ഇരുന്നു പലതും കണ്ടു രസിക്കും. അച്ഛന്റെ കളക്‌ഷൻ ഫോൾഡർ വരെ തപ്പി പിടിച്ചു കാണുന്ന വിത്താണ് അവൻ...
അങ്ങനെ വീട്ടിൽ ആരും ഇല്ലാത്ത ഒരു ദിവസം….
കംപ്യൂട്ടറിൽ കയറി ആർമാദിച്ച നേരം ആണ്, അച്ഛന്റെ പല ഫ്‌ളേവറുകളിൽ ഉള്ള കുട്ടി ഉടുപ്പുകൾ കണ്ണിൽ പെട്ടതു. നമ്മുടെ ഉണ്ണി നമ്പൂതിരി ഒരെണ്ണം പൊക്കി, വല്ലാത്ത ആഗ്രഹം ഒന്ന് പരീക്ഷിക്കാൻ....
പരീക്ഷണം കഴിഞ്ഞു ക്ലോസെറ്റിൽ കളഞ്ഞു, ഫ്ലെഷും അടിച്ചു ,ഉണ്ണി നമ്പൂതിരി തന്റെ അടുത്ത മേച്ചിൽ പുറത്തേക്കു പോയി തിരികെ വന്നപ്പോൾ, അച്ഛനും അമ്മയും തമ്മിൽ പൊരിഞ്ഞ യുദ്ധം.....
'അമ്മ രണ്ടു ദിവസം കഴിഞ്ഞേ വരു എന്നു പറഞ്ഞതാ, പിന്നെന്നാ ഇത്ര പെട്ടെന്ന് വന്നേ... അച്ഛന്റെ അവിഹിതം വല്ലോം പൊക്കിയോ...
കാര്യം അന്വേഷിച്ചപ്പോൾ, 'അമ്മ പറയുന്നു ഞാൻ ഇല്ലാത്ത നേരത്തു ഇങ്ങേരു ഏതോ പെണ്ണിനെ വിളിച്ചു കയറ്റി, നിന്നോട് പറയാൻ കൊള്ളാത്ത പലതും ചെയ്തു...
അമ്മയോടു ആരു പറഞ്ഞു..... നിന്നോട് പറയാൻ കൊള്ളില്ലാ... ഞാൻ തെളിവു കണ്ടു..... എന്താ 'അമ്മ കണ്ടേ.....
അക്ഷയ് നീ പോ... നിന്റെ അച്ഛനോട് നീ ചോദിക്കു....
എന്താ അച്ഛാ...... (എടാ തെണ്ടി നിനക്ക് ഞാൻ വച്ചിട്ടുണ്ടടാ എന്ന് മനസ്സിൽ പറഞ്ഞിട്ട്) ഒരു കുട്ടി ഉടുപ്പ് ക്ലോസെറ്റിൽ കണ്ടു, അതിനാ....
നമ്മുടെ ഉണ്ണി നമ്പൂതിരിക്ക് കാര്യം പിടി കിട്ടി....
ഉണ്ണി നമ്പൂതിരി ഒന്നും അറിയാത്ത പോലെ.... അതെങ്ങനാ അച്ഛന്റെ മുറിയിൽ വന്നേ....
നിനക്കൊന്നും അറിയില്ലല്ലേ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് വീണ്ടും അച്ഛൻ, ഞാൻ ചുമ്മാതിരുന്നപ്പോൾ ഒന്നു പരീക്ഷിച്ചതാ....
എഡോ മനുഷ്യ നിങ്ങള്ക്ക് വയസ്സ് അൻപതായില്ലേ......
------------------------------
-----------------------------
എത്ര മനോഹരമായ വാചകങ്ങൾ.... 'അമ്മ കൊടുങ്ങല്ലൂർ വഴി ആണെന്ന് തോന്നുന്നു ഇങ്ങോട്ടു വന്നത്...
ഒരു തരത്തിൽ ഇല്ലത്തെ രണ്ടു നമ്പൂതിരി കുട്ടികളും ചേർന്ന്, എല്ലാം പറഞ്ഞു ഒതുക്കിയപ്പോൾ അച്ഛന്റെ വക ഉപദേശം, ഫ്ലെഷ്അടിക്കുമ്പോൾ പോയില്ലേ ഒരു ബക്കറ്റ് വെള്ളം കുത്തി ഒഴിക്കണം...
ശരി അച്ഛാ....
വീണ്ടും അവർ അവരുടെ ലോകത്തിലേക്ക് തന്നെ മടങ്ങി.... സംബന്ധത്തിനു പോയി, പല സ്ഥലത്തു നിന്നും, പലതും വാങ്ങി, എങ്കിലും ഇന്നുവരെ വീട്ടിൽ പിടിച്ചിട്ടില്ലാ....
-----------------------------------------------------------------
(പ്രായമായ ആണും പെണ്ണുമായ മക്കൾ ഉണ്ടായിട്ടും, അച്ഛൻ തന്റെ മോശം മാതൃക തുടർന്നപ്പോൾ, അച്ഛന്റെ ദുർനടപ്പു മകനിലേക്കും വ്യാപിച്ചു..... നല്ല സമൂഹത്തെ വാർത്തെടുക്കേണ്ടത് കുടുംബത്തിൽ നിന്നാണ്... മാതാപിതാക്കളുടെ ദുർമാതൃക മക്കളെ പെട്ടെന്ന് തിന്മയിലേക്ക് ആകർഷിക്കും... മക്കളെ ശാസിക്കുകയും തിരുത്തുകയും ചെയ്യേണ്ട അപ്പൻ, തല തിരിഞ്ഞത് കൊണ്ട് മാത്രം ആണ്, ഇവിടെ അക്ഷയ് തിന്മയുടെ ആഴങ്ങളിലേക്ക് താന്നു പോയത്...)
ജോബിൻ ജോസഫ് കുളപ്പുരക്കൽ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo